EduPlusEntreprenuership

പാഷനാണ് വിജയത്തിന് ആധാരം : സോബിന്‍ മാത്യൂസ്

നേഴ്‌സ് എന്ന പ്രൊഫഷനോടൊപ്പം തന്നെ സംരംഭ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സോബിന്‍ മാത്യൂസ് എന്ന ചെറുപ്പക്കാരനോടൊപ്പം ഒരു അഭിമുഖം

Ashberry Institution എന്ന ഈ സ്ഥാപനത്തില്‍ നിന്നും വിദേശത്തേക്ക് പറന്നത് 25000ല്‍ അധികം വിദ്യാര്‍ഥികളും ഉദ്യോഗാര്‍ത്ഥികളുമാണ് !

Ashberry Institution ഇന്ന് ഏറ്റവും മികച്ചതും വളരെ പ്രശസ്തമായതുമായ ഒരു സംരംഭമാണ്. എങ്ങനെയാണ് ഈ ഒരു സംരംഭ മേഖലയിലേക്ക് നേഴ്‌സായ താങ്കള്‍ എത്തിച്ചേരുന്നത്?
ഒരു മികച്ച സംരംഭകനാവുക എന്നതിനേക്കാള്‍ ഏറെ ഞാന്‍ ആഗ്രഹിച്ചത് എന്നെക്കൊണ്ട് സാധിക്കുന്ന കാര്യം എന്റെ സമൂഹത്തിന് വേണ്ടി ചെയ്യുക എന്നതാണ്. ഏത് പ്രതിസന്ധിയെയും തരണം ചെയ്യാന്‍ കെല്‍പ്പുള്ളവനും കൃത്യമായ ജീവിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവനും മാത്രമേ ഒരു സംരംഭകനാകാന്‍ സാധിക്കു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സംരംഭക സിദ്ധാന്തത്തെ അര്‍ത്ഥവത്താക്കി പ്രതിസന്ധികളെ നാഴിക കല്ലുകളാക്കി മാറ്റി വിജയം കൊയ്ത സംരംഭകനാണ് ഞാന്‍ എന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല.

എന്റെ ഈ വിജയവും Ashberry ഇന്‍സ്റ്റിട്യൂഷന്റെ വിജയവും ഒറ്റയ്ക്ക് പൊരുതി ഞാന്‍ നേടിയതല്ല. അതിന് പിന്നില്‍ ഒരുപാട് പേരുടെ പിന്തുണയും സഹായവും ലഭിച്ചിട്ടുണ്ട്. എന്റെ സ്ഥാപനത്തില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍, അവിടുത്തെ സ്റ്റാഫുകള്‍, ഏറ്റവും നന്നായി പഠിക്കുന്ന എന്റെ വിദ്യാര്‍ഥികള്‍, എല്ലായ്‌പ്പോഴും എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന എന്റെ കുടുംബം, എന്റെ ഏത് അവസ്ഥയും മനസ്സിലാക്കാന്‍ കഴിയുന്ന എന്റെ ഭാര്യ എല്‍സ മാത്യൂസ് ഇവരുടെ എല്ലാം പിന്തുണയാണ് കേരളത്തിലെ ഏറ്റവും മികച്ച ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ ഒന്നായി Ashberry മാറിയതിന് പ്രധാന കാരണവും.

ഞാന്‍ ഒറ്റയ്ക്കായിരുന്നുവെങ്കില്‍ ഈ കാണുന്ന നേട്ടത്തിലേക്ക് ഒരിക്കലും ഞാനും എന്റെ സ്ഥാപനവും എത്തില്ലായിരുന്നു. എന്റെയും അവരുടെയും ആത്മവിശ്വാസവും കഠിന പ്രയത്‌നവും മാത്രമാണ് ഇന്ന് ഈ കാണുന്ന വിജയത്തിലേക്ക് Ashberry Institution നെ എത്തിച്ചത്.

സോബിന്‍ മാത്യൂസ് എന്ന താങ്കള്‍ എങ്ങനെയാണ് ഈ സംരംഭത്തിലേക്ക് എത്തുന്നത് ?
2012 ല്‍ എട്ട് വിദ്യാര്‍ഥികളുമായാണ് ഞാന്‍ ഈ സംരംഭം ആരംഭിക്കുന്നത്. അന്ന് റോയല്‍ അക്കാഡമി എന്ന പേരിലാണ് ഞാന്‍ Ashberry Institution എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടക്കം കുറിക്കുന്നത്. 10 വര്‍ഷം കൊണ്ട് കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനമായി മാറാന്‍ Ashberryക്ക് സാധിച്ചിട്ടുണ്ട്. എന്റെ സ്വപ്‌നങ്ങളും ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ സമയവുമാണ് ഞാന്‍ ഇതിനായി മാറ്റിവച്ചത്.

2012 ല്‍ സ്ഥാപനം തുടങ്ങുമ്പോള്‍ വളരെ കുറച്ചു വിദ്യാര്‍ഥികള്‍ മാത്രമായിരുന്നുവെങ്കില്‍ ഇന്ന് 25000 ലധികം വിദ്യാര്‍ത്ഥികളാണ് ഈ സ്ഥാപനത്തില്‍ നിന്നും ഉദ്യോഗാര്‍ഥികളായും പഠനാര്‍ത്ഥവും ഇവിടെ നിന്നും വിദേശത്തേക്ക് പറന്നുയര്‍ന്നത്. ഇതൊക്കെ എന്റെ ഏറ്റവും വലിയ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. ഞാന്‍ നേടിയ അറിവും ഞാന്‍ കണ്ട ലോകവും പുതുതലമുറയ്ക്കും പകര്‍ന്ന് നല്‍കണമെന്നും വിശാലമായ ലോകത്തിലേക്ക് അവരെയും എത്തിക്കണമെന്നും അവരുടെ സ്വപ്‌നങ്ങളിലേക്ക് പറക്കാന്‍ അവരുടെ ചിറകുകള്‍ക്ക് ശക്തി പകരണമെന്നുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

2012ല്‍ ഈ സ്ഥാപനം തുടങ്ങുമ്പോള്‍ ഞാനൊരു നേഴ്സും അധ്യാപകനും ആയിരുന്നു. അന്ന് ഞാന്‍ ഒരു എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയും നടത്തുന്നുണ്ടായിരുന്നു. സ്ഥാപനം തുടങ്ങിയ നാളുകളില്‍ ചില വെല്ലുവിളികള്‍ ഏതൊരു സംരംഭകനെയും പോലെ എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ആ വെല്ലുവിളികളെ ഞാന്‍ പരാജയപ്പെടുത്തിയത് ആത്മവിശ്വാസം കൊണ്ട് മാത്രമാണ്. എത്ര പ്രതിസന്ധികളും വെല്ലുവിളികളും വന്നാലും അവയെ നേരിടുക എന്നത് തന്നെയാണ് ഏതൊരാളെയും വിജയത്തിലേക്ക് എത്തിക്കുന്നത്.

റോയല്‍ അക്കാഡമി എന്ന പേരിനേക്കാള്‍ വ്യത്യസ്തമായ ഒരു പേര് എന്റെ സ്ഥാപനത്തിന് വേണമെന്ന ചിന്തയില്‍ നിന്നുമാണ് Ashberry എന്ന ബ്രാന്‍ഡിലേക്ക് ഞാന്‍ എത്തിച്ചേരുന്നത്. ഇന്ന് ഞാന്‍ അയര്‍ലന്‍ഡില്‍ നേഴ്‌സായി പ്രവര്‍ത്തിക്കുമ്പോഴും എന്റെ നാട്ടിലെ ഓരോ ചെറുപ്പക്കാര്‍ക്കും അവരുടെ സ്വപ്‌നങ്ങളിലേക്ക് പറന്നുയരാന്‍ കരുത്ത് നല്‍കാനും അവരെ വിജയത്തിലേക്ക് എത്തിക്കാനും ഞാന്‍ ശ്രമിക്കുന്നുണ്ട്. അതിന് എന്റെ സ്ഥാപനത്തിനും കഴിയുന്നുണ്ട്. ഒരു സംരംഭകനെന്നാല്‍ സേവനം ചെയ്യുന്നവന്‍ എന്ന് കൂടിയാണ് അര്‍ത്ഥം.

താങ്കള്‍ വളരുന്നതോടൊപ്പം തന്നെ ചുറ്റുമുള്ളവരെ കൈപിടിച്ചുയര്‍ത്താനും അവരെ മികച്ച ജീവിതത്തിലേക്ക് എത്തിക്കാനും താങ്കള്‍ക്ക് കഴിയുന്നുണ്ട്. അത് തന്നെയായിരിക്കും ഓരോ നിമിഷവും വിജയിച്ചു മുന്നേറാന്‍ നിങ്ങളെ സഹായിക്കുന്നതും. അത് കൊണ്ട് തന്നെ ചോദിക്കട്ടെ. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എന്തൊക്കെ കോഴ്‌സുകളാണ് ഇവിടെ പ്രൊവൈഡ് ചെയ്യുന്നത്?
വിദ്യാര്‍ഥികളുടെ Language Skills നന്നാക്കുന്നതിനും നേഴ്‌സുമാരുടെ വിദേശ ജോലിക്ക് ആവശ്യമായ ലൈസന്‍സിങ് എക്സാമുകളും ഉള്‍പ്പെടുന്ന നിരവധി കോഴ്‌സുകളാണ് Ashberry Institution ല്‍ ഞങ്ങള്‍ തയാറാക്കിയിട്ടുള്ളത്.

IELTS, OET, MOH, HAAD, DHA, PROMETRIC, NCLEXRN, BLS, ACLS, SPOKEN ENGLISH എന്നിങ്ങനെ നിരവധി കോഴ്‌സുകളാണ് Ashberry Institution നല്‍കി വരുന്നത്. അതിന് പുറമെ നേഴ്‌സ് ആയി ജോലി നോക്കുന്നവരെ അവരുടെ ആഗ്രഹപ്രകാരം ഉയര്‍ന്ന ശമ്പളത്തിനും ഉയര്‍ന്ന ജീവിതത്തിനുമായി വിദേശത്തേക്ക് കൊണ്ട് പോകാനും Ashberry Recruitment Limited ഉം വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്തിന് പഠിക്കുന്നതിന് ആവശ്യമായ Ashberry Study Abroad ഉം പ്രവര്‍ത്തിക്കുന്നുണ്ട്. Study Abroad വഴി എല്ലാ വിദേശ രാജ്യത്തേക്കും പോകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ അവസരം ഒരുക്കുന്നുണ്ട്.

ഓഫ്‌ലൈന്‍ ക്ലാസുകള്‍ക്ക് പുറമെ ഓണ്‍ലൈന്‍ ക്ലാസുകളും ഞങ്ങളുടെ സ്ഥാപനത്തില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അറിവും പഠനവും നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെയാണ് ലക്ഷക്കണക്കിന് മനുഷ്യരുടെ വിശ്വസ്തത നേടാന്‍ Ashberry ഇന്‍സ്റ്റിറ്റിയൂഷന് സാധിച്ചത്.

ഏറ്റവും മൂല്യമുള്ള സേവനം നല്‍കുക എന്നത് മാത്രമാണ് വിജയ മാര്‍ഗ്ഗമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഏത് പ്രതിസന്ധി വന്നാലും മൂല്യത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ പാടില്ല. അത് കൊണ്ട് തന്നെയാണ് ശക്തമായ കോവിഡിന് ശേഷവും മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം ഞങ്ങള്‍ക്കും Ashberry Institution നും ലഭിച്ചത്.

Ashberry ഇന്ന് നിരവധി നേഴ്‌സുമാരെയാണ് അയര്‍ലന്‍ഡിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. ഐറിഷ് ഗവണ്മെന്റിന്റെ ലൈസന്‍സോട് കൂടിയാണ് Recruitment Limited പ്രവര്‍ത്തിക്കുന്നത്. തീര്‍ത്തും സൗജന്യമായാണ് അവരെ Ashberry അയര്‍ലന്‍ഡിലേക്ക് എത്തിക്കുന്നത്.

ആദ്യ സമയങ്ങളില്‍ Ashberry ഇന്‍സ്റ്റിറ്റിയൂഷനില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നതിന് വേണ്ടിയുള്ള MOH , HAD, DHA, PROMETRIC കോഴ്സുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് നിരവധി വിദേശ പഠനത്തിന് സഹായിക്കുന്ന കോഴ്‌സുകളും ഉദ്യോഗത്തിന് ആവശ്യമായ സഹായങ്ങളും ഞങ്ങള്‍ എല്ലാവര്‍ക്കും നല്‍കുന്നുണ്ട്.

Ashberry Institution ല്‍ സേവനം തേടിയെത്തുന്ന ഓരോ വിദ്യാര്‍ഥികളുടെയും നിലവാരം മനസ്സിലാക്കി ആദ്യം മുതല്‍ തന്നെ അവരെ പാകപ്പെടുത്തിയാണ് പരീക്ഷയ്ക്ക് വേണ്ടി അവരെ തയാറാക്കുന്നത്. ഓരോ വിദ്യാര്‍ത്ഥികള്‍ക്കും കൃത്യമായ പരിഗണന നല്‍കിക്കൊണ്ടാണ് അവരെ ഏറ്റവും മികച്ച നിലവാരത്തിലേക്ക് ഞങ്ങള്‍ എത്തിക്കുന്നത്. അതുകൊണ്ട് തന്നെയാണ് നിരവധി വിദ്യാര്‍ത്ഥികള്‍ ഇന്ന് ഞങ്ങളുടെ സേവനം തേടിയെത്തുന്നതും. ഈ മേഖലയിലെല്ലാം കൃത്യമായ പരിജ്ഞാനം നേടിയവരാണ് ഇവിടെ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത് .

Ashberry Institution ന്റെ തുടക്ക ഘട്ടം മുതല്‍ ഇത് വരെയുള്ള യാത്ര എന്ന് പറയുന്നത് വളരെ എളുപ്പമുള്ളതായിരുന്നില്ലല്ലോ. ഇന്ന് 25000 പേരെ വിദേശത്തേക്ക് പഠനത്തിനും തൊഴിലിനുമായി എത്തിക്കാന്‍ താങ്കള്‍ക്കും താങ്കളുടെ സ്ഥാപനത്തിനും സാധിച്ചിട്ടുണ്ട്. ഈ ഒരു നിമിഷത്തില്‍ അതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ എന്താണ് തോന്നുന്നത് ?
വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. ഞാന്‍ ആദ്യം തന്നെ നന്ദി പറയുന്നത് ദൈവത്തിനാണ്. 2012 നവംബര്‍ 30 ന് സ്ഥാപനം തുടങ്ങുമ്പോള്‍ ഞാനും രണ്ട് സ്റ്റാഫുകളും മാത്രമായിരുന്നു ഈ സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. അന്ന് 200 സ്‌ക്വയര്‍ ഫീറ്റിലായിരുന്നു ഞങ്ങള്‍ സ്ഥാപനം തുടങ്ങിയത്. എന്നാല്‍ ഇന്ന് സ്ഥാപനത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത് 150 ലധികം സ്റ്റാഫുകളാണ്. രണ്ട് സ്റ്റാഫുകളില്‍ നിന്നും ഇത്രത്തോളം സ്റ്റാഫുകളിലേക്ക് എത്താന്‍ സാധിച്ചത് വലിയ അഭിമാനമുള്ള കാര്യമാണ്.

മികച്ച രീതിയില്‍ തന്നെ വളരാനും പുതിയ കെട്ടിടങ്ങളില്‍ സ്ഥാപനത്തെ ഉറപ്പിക്കാനും ഇന്ന് ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. സ്വന്തം സ്ഥാപനമെന്ന രീതിയില്‍ പൂര്‍ണ പിന്തുണ നല്‍കി പ്രവര്‍ത്തിക്കുന്ന തുടക്കം മുതലുള്ള ഈ സ്റ്റാഫുകള്‍ തന്നെയാണ് ഞങ്ങളുടെ വിജയത്തിന്റെ രഹസ്യമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു കുടുംബം പോലെ തന്നെയാണ് ഞങ്ങള്‍ ഒരുമിച്ചു മുന്നോട്ട് പോയിട്ടുള്ളത്. ആദ്യഘട്ടങ്ങളില്‍ വിശ്വസിച്ചിരുന്നവരില്‍ ചിലരില്‍ നിന്ന് ഒരുപാട് ചതിയും അപമാനവും നേരിട്ട വ്യക്തിയായിരുന്നു ഞാന്‍. എങ്കില്‍ ഇന്ന് ഞാന്‍ വളരെ സന്തോഷത്തിലാണ്.

എന്താണ് താങ്കളുടെ പുതിയ പദ്ധതികള്‍ ? ഞങ്ങളുടെ വായനകാര്‍ക്ക് വേണ്ടി ഒന്ന് വ്യക്തമാക്കാമോ?
ഇനിയും ഒരുപാട് ഫ്രാഞ്ചൈസികള്‍ Ashberry Institution ന്റെ പേരിലും Recruitment Limited ന്റെ പേരിലും വിദേശത്തേക്ക് തുടങ്ങണമെന്നും ഒരുപാട് പേരുടെ സ്വപ്‌നങ്ങള്‍ക്ക് വെളിച്ചം പകരണമെന്നും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിന് സാധിക്കും എന്ന് തന്നെയാണ് വിശ്വാസവും. എന്റെ മകന്‍ ക്രിസ് മാത്യൂസും എല്‍സ മാത്യൂസും എന്റെ കുടുംബവും മാതാപിതാക്കളും എനിക്ക് എത്ര പ്രിയപ്പെട്ടതാണോ അതുപോലെ തന്നെയാണ് എന്റെ സ്ഥാപനവും അവിടത്തെ സ്റ്റാഫുകളും വിദ്യാര്‍ഥികളും. അത് കൊണ്ട് തന്നെ Ashberry Institution ഇനിയും വളരാനും ഏറ്റവും ഉന്നതിയില്‍ എന്റെ സ്ഥാപനത്തെ എത്തിക്കാനും ഞാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.

ഇത് കൂടാതെ മറ്റ് ഏതെങ്കിലും സംരംഭങ്ങള്‍ താങ്കള്‍ നടത്തുന്നുണ്ടോ ?
തീര്‍ച്ചയായും. Take and Taste Caters & Events പാര്‍ട്ണര്‍ കൂടിയാണ് ഞാന്‍. പക്ഷേ, ഒരു സംരംഭം എന്നതിനേക്കാളേറെ Ashberry Institution എന്നത് എന്റെ ഒരു പാഷന്‍ കൂടിയാണ്. അത് കൊണ്ടാണ് ഇത്രത്തോളം മൂല്യത്തോടെ പൂര്‍ണമായി ഈ സംരംഭത്തെ മുന്‍പിലേക്ക് കൊണ്ട് പോകാന്‍ എനിക്ക് സാധിക്കുന്നത്. പാഷനോട് കൂടി പ്രവര്‍ത്തിച്ചാല്‍ ഏത് മേഖലയിലും വിജയം തീര്‍ക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം.

താങ്കള്‍ നാട്ടില്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ ഈ സ്ഥാപനത്തെ എങ്ങനെയാണ് മുന്നോട്ട് കൊണ്ട് പോകുന്നതിനായി സാധിക്കുന്നത്. അതിന് വേണ്ടി സമയം മാറ്റി വെക്കാറുണ്ടോ ?
ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരിക്കലും എനിക്ക് സ്റ്റാഫുകള്‍ മാത്രമല്ല. ഏറെ പ്രിയപ്പെട്ട ഒരു കുടുംബം പോലെയാണ് ഞങ്ങള്‍ എല്ലാവരും. എന്നെ സഹായിക്കുന്നതിന് വേണ്ടി എന്റെ രണ്ടു കസിന്‍സും ഇന്‍സ്റ്റിട്യൂഷനിലുണ്ട്. അവര്‍ക്കൊപ്പം എന്റെ ഫാദറും ചേര്‍ന്നാണ് ഈ സ്ഥാപനത്തിലെ ഓരോ കാര്യങ്ങളും മുന്‍പോട്ടു കൊണ്ടുപോകുന്നത്. അത് മാത്രമല്ല എല്ലാ ദിവസവും ഞാനും അവരും തമ്മില്‍ ഡിസ്‌കഷന്‍സ് നടത്തിയ ശേഷം മാത്രമായിരിക്കും സ്ഥാപനവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും തീരുമാനിക്കുന്നത്. നാട്ടില്‍ ഞാന്‍ ഇല്ലാത്തപ്പോഴും ഏറ്റവും നല്ല രീതിയില്‍ തന്നെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നടക്കുന്നത്. അതിന് വേണ്ടി എന്റെ തിരക്കിനിടയിലും ഞാന്‍ സമയം കണ്ടെത്താറുണ്ട്.

Address: Ashberry institutions
SNDP Junction, Muvattupuzha,
Ernakulam Dist. Ph: +91 9440800700, 0485 2990 701

Ireland address:
Ashberry Recruitment Ltd,
Office -1, F5, South City Business Park,
Tallaght, Dublin +353894000222

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button