പ്രൊഫഷനൊപ്പം പാഷനും പിന്തുടരാം..VIVID HOME MEDIA SOLUTIONS; ഇത് ഡോ. വിമല്‍ വിജയന്റെ സംരംഭവിജയം
സഹ്യന് ആര്
പ്രൊഫഷന്റെ ഉത്തരവാദിത്വങ്ങള്‍ക്കിടയിലും പാഷനെ മുറുകെപ്പിടിക്കാന്‍ തയ്യാറായാല്‍ ഒരു നല്ല സംരംഭകനാകാം എന്നതിന്റെ ഉദാഹരണമാണ് തിരുവനന്തപുരം എസ് പി മെഡി ഫോര്‍ട്ട് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് അനസ്തേഷ്യ ഡോക്ടറായ ഡോ. വിമല്‍ വിജയന്. പൂര്‍ണ ഉത്തരവാദിത്വത്തോടെ ഔ ദ്യോഗിക കര്‍ത്തവ്യം നിര്വഹിക്കുന്നതിനിടയിലും താന്‍ പാഷനായി പിന്തുടരുന്ന എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളെ ഒരു സംരംഭത്തിലേക്ക് വികസിപ്പിച്ചുകൊണ്ട് ഡോ. വിമല്‍ വിജയന് പടുത്തുയര്‍ത്തിയ ‘Vivid Home Media Solutions’ എന്ന സ്ഥാപനം ‘ഹോം തിയേറ്റര്‍’ പ്രേമികളുടെ ‘സൂപ്പര്‍ ചോയ്സ്’ ആയി മാറിയിരിക്കുകയാണ്.
ഏറ്റവും മനോഹരമായി, പരമാവധി സൗകര്യത്തില്‍ ഒരു ഹോം തിയേറ്റര്‍ ഒരുക്കുന്നതിനു വേണ്ടുന്ന എല്ലാ ചേരുവകളും അടങ്ങിയതാണ് വിവിഡ് ഹോം മീഡിയ സൊല്യൂഷന്റെ സേവനങ്ങള്‍. പ്രൊജക്ടര്‍, സ്ക്രീന്‍, ആംപ്ലിഫയര്‍, സ്പീക്കറുകള്‍, തിയറ്റര്‍ ലൈറ്റിംഗ് (ഗ്യാലക്സി ലൈറ്റിങ് ഉള്‍പ്പെടെ), സൗണ്ട് പ്രൂഫിനായുള്ള അക്കൗസ്റ്റിക് പാനല്‍, റിക്ളൈനര്‍, ജിപ്സം സീലിംഗ്& ഫ്ളോറിങ് തുടങ്ങി ഏറ്റവും മികച്ച ടെക്നോളജിയില്‍ ശബ്ദദൃശ്യ ലോകത്തിന്റെ മാസ്മരികതയിലേക്ക് നയിക്കുന്ന ഹോം തീയറ്ററുകള്‍ ഒരുക്കാന്‍ Vivid Home Media Solutions സജീവമാണ്.
ഉപഭോക്താക്കള്‍ക്ക് ലഭ്യമായ സ്ഥലപരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് അതിന് അനുയോജ്യമായാണ് ഇവിടെ ഹോം തിയേറ്റര്‍ ഇന്സ്റ്റാളേഷന് പൂര്‍ത്തിയാക്കുന്നത്. അതൊരു പ്ലെയിന്‍ റൂം ആയാലും ലിവിങ് ഏരിയ ആയാലും എന്തിനേറെ വീടിന്റെ ടെറസില്‍ വേണമെങ്കിലും ഇവര്‍ ഹോം തിയേറ്റര്‍ സെറ്റ് ചെയ്ത് നല്കുന്നു!ഹൈ ലക്ഷ്വറി വീടുകളില്‍ മാത്രമല്ല, മറിച്ച് ഏതു ബഡ്ജറ്റിലുള്ള വീടുകളിലും ഹോം തിയേറ്റര്‍ ഒരുക്കാന്‍ സാധ്യമാണെന്ന് വിവിഡ് ഹോം മീഡിയ സൊല്യൂഷന്‍സ് തെളിയിക്കുന്നു.ഹോം തീയേറ്റര്‍ ഇന്സ്റ്റാളേഷന് ഉപയോഗിക്കുന്ന മെറ്റീരിയലുകള്‍, പ്രത്യേകിച്ച് സ്പീക്കറുകളൊക്കെ പ്രമുഖ വിദേശ ബ്രാന്‍ഡുകളുടേതാണ് ഉള്‍പ്പെടുത്തുന്നത്. കൂടാതെ എല്ലാത്തിനും കൃത്യമായ വാറണ്ടിയും നല്‍കുന്നുണ്ട്.
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് ബിരുദവും അനേസ്തേഷ്യയില് ബിരുദാനന്തര ബിരുദവും നേടിയ ഡോ. വിമല്‍ വിജയന് തന്റെ ഔദേ്യാഗിക ജീവിതം ആരംഭിച്ചതിനുശേഷവും തന്റെ ഹോബികളായ സ്പീക്കര്‍ നിര്‍മാണം, കാര്പെണ്ട്രി പോലുള്ള മറ്റു ആക്ടിവിറ്റികളില്‍ സജീവമാണ്. അതിന്റെ ഭാഗമായി സ്വന്തം വീട്ടില്‍ ഒരു ഹോം തിയേറ്റര്‍ നിര്‍മിക്കുകയും അത് ശ്രദ്ധയില്‍പ്പെട്ട പല സുഹൃത്തുക്കളും അത്തരത്തിലുള്ളത് ചെയ്തു നല്‍കുകയും ചെയ്തിട്ടുണ്ട്.
തന്റെ ജീവിത പങ്കാളിയായ ഉൃ. വിദ്യ വിമല്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ് Peditarician, SP Medi fort Hospital , Trivandrum) ന്റെ ആശയവും പൂര്‍ണ പിന്തുണയുമാണ് Vivid Home Media Solutions എന്ന സംരംഭം ആരംഭിക്കാന്‍ കാരണം. നിലവില്‍ തിരുവനന്തപുരം ഈഞ്ചക്കലിലുള്ള എസ് പി. മെഡി ഫോര്‍ട്ടില്‍ Anesthetist ആയി ജോലി ചെയ്യുന്നതിനിടയിലും തന്റെ സംരംഭങ്ങളുടെ സാരഥ്യം വഹിക്കാന്‍ അദ്ദേഹം ഊര്‍ജസ്വലതയോടെ മുന്നിലുണ്ട്.
സംരംഭകരാകാന്‍ പ്രൊഫഷന് ഒരു തടസ്സമല്ല എന്നതാണ് ഡോ. വിമല്‍ വിജയന് നല്കുന്ന പാഠം.വിവിഡ് ഹോം മീഡിയ സൊല്യൂഷന്‍സിനു പുറമേ സ്പീക്കറുകളുടെ ഒരു സ്വന്തം ബ്രാന്‍ഡ് വികസിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ അടുത്ത സംരംഭലക്ഷ്യം.