വിജയത്തിന്റെ പടവുകള്‍ ചവുട്ടി പാര്‍പ്പിടം ബില്‍ഡേഴ്‌സ്
പഠിക്കുന്ന കാലം മുതല്‍ അച്ഛന്‍ ചെയ്തുകൊണ്ടിരുന്ന കണ്‍സ്ട്രക്ഷന്‍ ബിസ്സിനസ്സ് തന്നെ തനിക്കും തൊഴിലായി മതി എന്ന ചിന്ത ഉള്ളതുകാണ്ട് സോനു എന്ന ചെറുപ്പക്കാരനെ മറ്റു തൊഴിലുകള്‍ ഒന്നും ആകര്‍ഷിച്ചിട്ടുണ്ടായിരുന്നില്ല.
അച്ഛനെയും അച്ഛന്റെ ജോലിയെയും ‘റോള്‍ മോഡലാ’ക്കി മാറ്റിയ ആ മകന്‍ ഇന്ന് കണ്‍സ്ട്രക്ഷന്‍ രംഗത്ത് വിശ്വസ്തതയുടെയും അര്‍പ്പണ ബോധത്തിന്റെയും പ്രതീകമായി, തിളങ്ങി നില്ക്കുന്ന വ്യക്തിത്വമാണ്. 1990ല്‍ ആരംഭിച്ച പാര്‍പ്പിടം ബില്‍ഡേഴ്‌സ് ഇന്ന് സോനുവിന്റെ നേതൃത്വപാടവത്തിന്റെ തണലില്‍ അതിവേഗം മുന്നോട്ട് കുതിയ്ക്കുകയാണ്. 30 വര്‍ഷം പിന്നിടുമ്പോള്‍ വിജയത്തിന്റെ കഥകള്‍ അല്ലാതെ മറ്റൊന്നും പറയാനില്ല…!
പിതാവിന്റെ വഴിയേ…
ബിടെക് സിവില്‍ എഞ്ചിനീയറായ സോനുവിന് ഇന്റീരിയര്‍ ഡിസൈനിങില്‍ അതിയായ ഇഷ്ടമായിരുന്നു. എഞ്ചിനീയറിങില്‍ സിവില്‍ ഇഷ്ടവിഷയമായി തിരഞ്ഞെടുത്തതും ഡിസൈനിങില്‍ തന്റെ കയ്യൊപ്പിന് അഴക് കൂട്ടി.
2016 ല്‍ ബിടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സോനു ഡിസൈനിങിലുള്ള തന്റെ പ്രാവീണ്യം തിരിച്ചറിഞ്ഞ സുഹൃത്ത് പ്രമോദ് വഴി വന്ന ഒരു റഫറന്‍സ് വര്‍ക്ക് ചെയ്യുകയുണ്ടായി. അത് സോനുവിന് കൂടുതല്‍ ആത്മവിശ്വാസം നല്കി.
പഠനത്തോടൊപ്പം വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പര്‍പ്പിടം ബില്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍, കൊല്ലം ജില്ലയില്‍ നാല് ഏക്കറില്‍ പതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച ലക്ഷ്വറി വില്ലയാണ് സോനുവിന്റെ കരിയറിലെ ആദ്യ പ്രൊജക്റ്റ്. വലിയ മുതല്‍മുടക്കില്‍ ഏറ്റെടുത്ത പ്രൊജക്റ്റ് വന്‍ വിജയമായതോടെ, കണ്‍സ്ട്രക്ഷന്‍ വര്‍ക്കില്‍ തന്റെ സ്ഥാനം ഉറപ്പിച്ച സോനു പഠനത്തിന് ശേഷം അച്ഛന്റെ പാത പിന്തുടര്‍ന്നുകൊണ്ട് നിരവധി കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഒപ്പം ഡിസൈനിങില്‍ തന്റെ കയ്യൊപ്പും ചാര്‍ത്തി.
കസ്റ്റമര്‍ക്ക് ആവശ്യമായ എല്ലാ രീതിയിലുമുളള കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകളും സോനുവിന്റെ പാര്‍പ്പിടം ബില്‍ഡേഴ്‌സ് ഏറ്റെടുക്കുന്നു. ക്ലബ് മഹിന്ദ്ര റിസോര്‍ട്ട്‌സ്, RP ഗ്രൂപ്പിന്റെ ദി രവിസ് ഹോട്ടല്‍സ്, സുരി റിസോര്‍ട്‌സ് അങ്ങനെ വിവിധ റിസോര്‍ട്ട് പ്രൊജക്റ്റുകളും വാഗമണ്ണിലെ വില്ലകളും തുടങ്ങി ചെറുതും വലുതുമായ പല തരം കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ അടക്കം കൈനിറയെ പ്രൊജക്ടുകളുമായി പാര്‍പ്പിടം ബില്‍ഡേഴ്‌സിന്റെ വിജയയാത്ര തുടരുന്നു.
Contact No: 9495644925