പ്രകൃതി സൗന്ദര്യത്തില്‍ ഇഴചേര്‍ത്ത് പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട്
കേരള ടൂറിസം മേഖലയില്‍ മൂന്നാറില്‍ നിന്നും ഏറ്റവും മികച്ച പഞ്ചനക്ഷത്ര റിസോര്‍ട്ടുകളില്‍ ഒന്നാണ് പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട്. ഭൂപ്രകൃതിയ്ക്ക് ഇണങ്ങും വിധം, മൂന്നാറിന്റെ പ്രകൃതി സൗന്ദര്യത്തില്‍ ഇഴചേര്‍ത്ത് ഒരുക്കിയിരിക്കുന്നതാണ് പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട്. പ്രകൃതിയോട് നീതിപുലര്‍ത്തി, ഒരു മരത്തെ പോലും നോവിക്കാതെ ഒരുക്കുന്നതാവണം ഈ റിസോര്‍ട്ടെന്ന കാര്യത്തില്‍ പറക്കാട്ട് ബിസിനസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സാരഥി പ്രകാശ് പറക്കാട്ടിന് അത്ര നിര്‍ബന്ധമുണ്ടായിരുന്നു.
പൂര്‍ണമായും പ്രകാശ് പറക്കാട്ടിന്റെ ആശയത്തില്‍ പണികഴിപ്പിച്ചതാണ് ഈ നേച്ചര്‍ റിസോര്‍ട്ട്. മലനിരകളെ ഭേദിക്കുന്ന തണുത്ത കോടമഞ്ഞിനൊപ്പം പ്രകൃതിയെ പുണരും വിധമാണ് ഈ റിസോര്‍ട്ട് ഒരുക്കിയിരിക്കുന്നത്. മൂന്നാറിലെ ആഡംബര റിസോര്‍ട്ടുകളില്‍ മുന്‍നിരയിലാണ് പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ടിന്റെ സ്ഥാനം.
ഒന്നില്‍ നിന്നും രൂപഘടനയിലും ഡിസൈനിംഗിലും തീമുകളിലും വ്യത്യസ്തത പുലര്‍ത്തുന്ന 100 മുറികളാണ് ഈ റിസോര്‍ട്ടിന്റൈ പ്രധാന സവിശേഷത. പ്രൊഫഷണല്‍ ആര്‍കിടെക്റ്റുകളല്ല, പ്രകാശ് പറക്കാട്ടിന്റെ വേറിട്ട ആശയങ്ങളാണ് ഈ റിസോര്‍ട്ടിന്റെ അവതരണത്തില്‍ ഇത്രയേറെ പുതുമകളെ സമ്മാനിക്കുന്നത്. അതുമാത്രമല്ല, ഇവിടെയെത്തുന്നവര്‍ക്ക് ‘ഹോമിലി ഫീല്‍’ പ്രദാനം ചെയ്യുന്ന ആതിഥ്യ മര്യാദകളാണ് പറക്കാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ പ്രകാശ് പറക്കാട്ടും ഭാര്യ പ്രീതി പ്രകാശും പുലര്‍ത്തുന്നത്.
ട്രഡീഷണല്‍, യൂറോപ്യന്‍, അറേബ്യന്‍, കണ്ടംപ്രററി ഡിസൈന്‍സ് തുടങ്ങി ഇന്റീരിയര്‍ വര്‍ക്കില്‍ പോലും ഒരു മുറിയില്‍ നിന്നും പൂര്‍ണമായും വ്യത്യസ്തമായാണ് മറ്റൊരു മുറി ഒരുക്കിയിരിക്കുന്നത്. താളാത്മകമായ നിറങ്ങളില്‍ ലേറ്റസ്റ്റ് ഡിസൈനിംഗില്‍ സമകാലിക ഫാഷന്‍ ഫോളോ ചെയ്യുന്ന, കസ്റ്റമറിന് മനസിനിണങ്ങുന്ന മുറികള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഇവിടെ ലഭിക്കുന്നു.
ഹണിമൂണ്‍ പാക്കേജുകളും, ട്രക്കിങ്, പിക്ക് ആന്‍ഡ് ഡ്രോപ് തുടങ്ങി കേരളത്തിലെ തന്നെ നാച്ചുറല്‍ കേവ് ബോക്‌സ് സംവിധാനവും ഇവിടെയുണ്ട്. മലനിരകളെ പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മാണം. പ്രകൃതിദത്തമായി ഒഴുകുന്ന ചെറിയ നീര്‍ച്ചാലുകളും, ഗാര്‍ഡനിംഗും, സൂപ്പര്‍ ലക്ഷ്യറി ആംബിയന്‍സും ഈ റിസോര്‍ട്ടിനെ കേരളത്തിലെ തന്നെ മികച്ച ‘എക്കോ ഫ്രണ്ട്‌ലി ഫൈവ് സ്റ്റാര്‍ ഹോട്ടലാ’ക്കി മാറ്റുന്നു.
തേയിലത്തോട്ടങ്ങളെ മറയ്ക്കുന്ന മൂടല്‍ മഞ്ഞിലും, പ്രകൃതിയെ ആസ്വദിക്കാനായി ഓപ്പണ്‍ റസ്റ്റോറന്റ് തുടങ്ങി, പ്രകൃതിയെ പ്രണയിക്കുന്നവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന പല സവിശേഷതകളും ഇവിടെയുണ്ട്.
ഒരു വേക്കഷന്‍ റിസോര്‍ട്ട് എന്നതിന് പുറമേ, ഇവന്റുകള്‍ക്കും കോണ്‍ഫറന്‍സ് മീറ്റിംഗുകള്‍ക്കും തീം വെഡിംഗുകള്‍ക്കും പാര്‍ട്ടി ബുക്കിങ്ങുകള്‍ക്കും തീം ഫോട്ടോഗ്രഫിയ്ക്കും ഇവിടെ സംവിധാനമുണ്ട്. കൂടാതെ പറക്കാട്ടിന്റെ ഒരു ഗ്രാം തങ്കത്തില്‍ തീര്‍ത്ത വെറൈറ്റി മോഡലുകളുടെ ഔട്ട്‌ലെറ്റും ഇവിടെയുണ്ട്.
ഭക്ഷണകാര്യത്തില്‍, ലോകോത്തരമായ വൈവിധ്യങ്ങളായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, എക്‌സ്‌പേര്‍ട്ട് ഷെഫുകളുടെ നേതൃത്വത്തില്‍ ഇവിടെ ഒരുക്കുന്നു. അതോടൊപ്പം, മികച്ച സര്‍വീസ് നല്കാന്‍ പരിചയ സമ്പന്നരായ സ്റ്റാഫുകളുമുണ്ട്. റിസോര്‍ട്ടിലെ ആവശ്യത്തിനായി ഓര്‍ഗാനിക് ഫാമിംഗും ഇവിടെ നടത്തി വരുന്നുണ്ട്. റിസോര്‍ട്ടിനെ എപ്പോഴും പുതുമയോടു കൂടി നിലനിര്‍ത്തുന്നതിനും നല്ല രീതിയില്‍ പരിപാലിക്കുന്നതിലും പറക്കാട്ട് ഗ്രൂപ്പ് പ്രത്യേകം ശ്രദ്ധിക്കുന്നു.
പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനമാക്കി ഒട്ടനവധി പുരസ്‌കാരങ്ങളും പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ടിനെ തേടിയെത്തിയിട്ടുണ്ട്. 2020ല്‍ ഗോള്‍ഡ് സര്‍ക്കിള്‍ പുരസ്‌കാരം, 24 ന്യൂസ് ചാനലിന്റെ അവാര്‍ഡ് തുടങ്ങിയവ അടക്കം അനേകം അംഗീകാരങ്ങള്‍ പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ടിന് ലഭിച്ചിട്ടുണ്ട്. ഫുഡ് ആന്‍ഡ് സേഫ്റ്റി രംഗത്തും, കസ്റ്റമര്‍ വെല്‍ഫയര്‍ രംഗത്തും അവാര്‍ഡുകള്‍ക്ക് അര്‍ഹരാകാന്‍ സാധിച്ചതും ഈ രംഗത്തോടു പുലര്‍ത്തുന്ന ആത്മാര്‍ത്ഥയ്ക്ക് പകരം വയ്ക്കാനാവുന്നതല്ല.
ഇന്ന് പറക്കാട്ടിന്റെ ബിസിനസ് സാമ്രാജ്യം അവരുടെ കുടുംബത്തിന്റെ ഒത്തൊരുമയുടെ ബലത്തിലാണ് മുന്നോട്ട് പോകുന്നത്. മൂത്ത മകന്‍ അഭിജിത്ത് പറക്കാട്ട് ലണ്ടനില്‍ നിന്നും ഇന്റര്‍നാഷണല്‍ എം.ബി.എ പൂര്‍ത്തിയാക്കി, ഇപ്പോള്‍ റിസോര്‍ട്ടിന്റെ ജനറല്‍ മാനേജരായി സ്ഥാനമേറ്റു. ഇളയ മകന്‍ അഭിഷേക് പറക്കാട്ടാണ് കമ്പനിയുടെ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്. ബികോം ബിരുദധാരിയായ ഇദ്ദേഹം ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ്.
ഇനിയും നിരവധി ബിസിനസ് പ്രൊജക്ടുകളാണ് പറക്കാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നേതൃത്വത്തില്‍ വരാനിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനമാണ് അടിമാലിയില്‍ ആരംഭിക്കാനൊരുങ്ങുന്ന ഹില്‍ ടോപ്പ് ആയുര്‍വേദിക് റിസോര്‍ട്ട്. സംരംഭക മേഖലയില്‍ പൊന്‍തിളക്കമായി എന്നെന്നും ശോഭിക്കാന്‍ പ്രകാശ് പറക്കാട്ടിനും പ്രീതി പറക്കാട്ടിനും കഴിയട്ടെ എന്നാശംസിക്കുന്നു.