EntreprenuershipSuccess Story

നാലര പതിറ്റാണ്ടിന്റെ വിശ്വാസ്യതയും കൈവച്ചതെല്ലാം പൊന്നാക്കിയ ജീവിത വഴിയുമായി ‘പി എ റഹ്മാന്‍’

ആത്മാര്‍ത്ഥമായ ആഗ്രഹം ഒരുവനെ ലക്ഷ്യത്തിലേക്ക് എത്തിക്കുമെന്ന് പറയുന്നത് എത്ര ശരിയാണ് അല്ലേ. നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടെങ്കില്‍ കൂടി തന്റെ പ്രവൃത്തിയിലൂടെയും ആഗ്രഹ സാക്ഷാത്കാരത്തിലൂടെയും വ്യത്യസ്തനാവുകയാണ് കണ്ണൂര്‍ സ്വദേശി പി എ റഹ്മാന്‍. ആരോഗ്യരംഗത്തെ മികച്ച നേട്ടങ്ങള്‍ കൈവരിച്ച് ഒരു ഡോക്ടര്‍ ആകണമെന്ന് ചെറുപ്പത്തില്‍ ഒരുപാട് ആഗ്രഹിച്ചെങ്കിലും അദ്ദേഹത്തിന്റെ മനസ്സില്‍ പെട്ടെന്നാണ് ‘ഇലക്ട്രിക്കല്‍സ് സ്ഥാപനം’ എന്ന സ്വപ്‌നം പിറന്നുവീണത്.

ചെറുപ്പത്തില്‍ തന്നെ ബിസിനസ് രംഗത്ത് ഒരുപാട് നേട്ടങ്ങള്‍ കൊയ്ത് മികച്ച പടവുകള്‍ താണ്ടി മുന്നേറിയ പിതാവ് യു എം ഇബ്രാഹിം ഹാജിയെ കണ്ടു വളര്‍ന്നത് കൊണ്ടുതന്നെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ അദ്ദേഹത്തിനൊപ്പം കച്ചവട തിരക്കുകളില്‍ ഏര്‍പ്പെടുവാന്‍ റഹ്മാന് അവസരം ലഭിച്ചിരുന്നു. രാപ്പകല്‍ ഇല്ലാതെ കഠിനമായി പരിശ്രമിച്ച് വിദ്യാഭ്യാസവും ഒപ്പം കൊണ്ടുപോയിരുന്ന റഹ്മാന്‍ ബിരുദധാരിയായതോടെ ഒരു മെഡിക്കല്‍ ഷോപ്പ് ആരംഭിക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. എങ്കിലും വളരെ പെട്ടെന്ന് ഇലക്ട്രിക്കല്‍സ് സ്ഥാപനം എന്ന ആഗ്രഹം മനസ്സില്‍ കടന്നുകൂടിയതോടെ 1980 ല്‍ അദ്ദേഹം തന്റെ സ്വപ്‌നത്തിലേക്കുള്ള ആദ്യ ചുവടുകള്‍ വച്ചു.

എന്നാല്‍ ചില കാരണങ്ങളാല്‍ ആ സ്വപ്‌നം പാതിവഴിയില്‍ ഉപേക്ഷിച്ചപ്പോഴും ബിസിനസിനെ കുറിച്ചുള്ള ദീര്‍ഘവീക്ഷണം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അതുതന്നെയാണ് വൈദ്യുതീകരിച്ചു തുടങ്ങിയ പ്രദേശത്തെ ആളുകള്‍ക്ക് കൂടുതല്‍ മികച്ചതും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങള്‍ ഏറ്റവും ചെറിയ ചെലവില്‍ എത്തിച്ചു നല്‍കിയാല്‍ ബിസിനസില്‍ മുന്നേറാം എന്ന കാഴ്ചപ്പാടിലേക്ക് അദ്ദേഹത്തെ നയിച്ചത്. ഇതേ തുടര്‍ന്ന് സോണി എന്ന അന്താരാഷ്ട്ര നാമം സ്വീകരിച്ച് തളിപ്പറമ്പ് ഹൈവേയില്‍ 1980 ഡിസംബര്‍ 28ന് ചെറിയൊരു കടമുറിയില്‍ ‘സോണി ഇലക്ട്രിക്കല്‍സ്’ എന്ന സ്ഥാപനത്തിന് അദ്ദേഹം തിരി തെളിയിച്ചു.

ഒപ്പം നടക്കാന്‍ ആരും ഇല്ലാതെയിരുന്ന കാലഘട്ടത്തില്‍ സ്വന്തം പരിശ്രമത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ബിസിനസിന്റെ ഓരോ കയറ്റിറക്കങ്ങളും നേരിട്ട് മുന്നോട്ടു പോയ റഹ്മാന്‍ തന്റെ സോണി ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനം 43 വര്‍ഷമായി വിജയിച്ചു നില്‍ക്കുന്നതിന്റെ സംതൃപ്തിയിലാണ്. ലാഭത്തെക്കാള്‍ ഏറെ കൂടുതല്‍ വ്യാപാരവും ഇടപാടുകാരുടെ സംതൃപ്തിയും ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് ഇപ്പോള്‍ മകന്‍ മുഹമ്മദ് റിനാഷും ഈ രംഗത്തേക്ക് കടന്നു വന്നിരിക്കുകയാണ്. നാലര പതിറ്റാണ്ടായി തളിപ്പറമ്പിലും പയ്യന്നൂരിലും ഇലക്ട്രിക്കല്‍, പ്ലംബിംഗ്, ഇലക്ട്രോണിക്‌സ്, ട്രേഡേഴ്‌സ് വ്യാപാര രംഗത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കുവാന്‍ സോണി ഇലക്ട്രിക്കല്‍സിന് സാധിച്ചിട്ടുണ്ടെങ്കില്‍ അതിന് ഒരു പരിധിവരെ കാരണം ഉപഭോക്താക്കള്‍ക്ക് ഈ ബ്രാന്‍ഡിനോടുള്ള വിശ്വാസ്യത ഒന്നു മാത്രമാണ്.

തന്റെ ബിസിനസിന്റെ അടുത്ത ഘട്ടം എന്ന നിലയിലുള്ള അന്വേഷണത്തിനൊടുവില്‍ ഇലക്ട്രിക്കല്‍സ് ഉത്പന്നങ്ങളുടെ വില്പനയില്‍ നിന്ന് മാറി വീട് നിര്‍മാണ മേഖലയില്‍ ആവശ്യമായി വരുന്ന സാധനങ്ങളും ഉപകരണങ്ങളും എന്തൊക്കെ എന്ന് ചിന്തിക്കുകയും 1990ല്‍ ഗുണനിലവാരത്തിന് മുന്‍തൂക്കം നല്‍കി പ്ലംബിംഗ് സാനിറ്ററി ഐറ്റങ്ങള്‍ക്കുള്ള ഇടവും സോണി ഇലക്ട്രിക്കല്‍സില്‍ റഹ്മാന്‍ നല്‍കിത്തുടങ്ങി. വയറിങ് സാധനങ്ങള്‍, പമ്പ് സെറ്റുകള്‍, പ്ലംബിംഗ് സാനിറ്ററി ഉപകരണങ്ങള്‍, വാട്ടര്‍ ടാങ്ക്, പിവിസി പൈപ്പുകള്‍ തുടങ്ങിയ ഇലക്ട്രിക്കല്‍ സാധനങ്ങള്‍ക്ക് പുറമേ ടിവി, എയര്‍കണ്ടീഷണര്‍, മിക്‌സി, ഫാന്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കുന്ന ഹോം അപ്ലൈന്‍സ് ഇലക്ട്രോണിക്‌സ് വിഭാഗം 2002 ല്‍ ആരംഭിക്കാന്‍ കഴിഞ്ഞതും ഇദ്ദേഹത്തിന്റെ നേട്ടത്തിന് മറ്റൊരു ഘട്ടമായിരുന്നു.

ലോകോത്തര എഫ് എം സി ജി കമ്പനികള്‍ ആയ നെസ്‌ലെ, റെക്കിട്ട്, സെന്‍സഡൈന്‍ മെഡിസിന്‍ എന്നിവയുടെ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആയ സോണി ട്രേഡേഴ്‌സ് എന്ന സ്ഥാപനം ആരംഭിച്ചുകൊണ്ട് 2007ല്‍ റിനാഷും ബിസിനസ് രംഗത്തേക്കുള്ള ചുവടുകള്‍ കൂടുതല്‍ ഭദ്രമാക്കി ഉറപ്പിച്ചു. മാത്രവുമല്ല, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഫെരാറോ കമ്പനിയുടെ കിന്‍ഡര്‍ ജോയി, ന്യൂടെല്ല, കാവിന്‍കെയര്‍, മാ ജ്യൂസ്, പാരീസ് ഷുഗര്‍ ആന്റ് ടീ, പില്‍സ്‌ബെറി, പീജിയന്‍ എല്‍.ഇ.ഡി ബള്‍ബ്, റിലയന്‍സ് റിട്ടെയ്ല്‍ ഇന്‍ഡിപെന്‍ഡന്‍സ് ആന്‍ഡ് മാലിബന്‍ ബിസ്‌കറ്റ് അലന്‍സ് സ്‌നാക്ക്‌സ് ലോട്‌സ് ടോഫമാന്‍ ചോക്ലേറ്റസ്, എ വണ്‍ എസ്.കെ.സി ഗീ തുടങ്ങിയവയുടെ സൂപ്പര്‍ സ്‌റ്റോക്കിസ്റ്റാണ് പി.എ റഹ്മാന്റെ മകന്‍ റിനാഷിന്റെ മേല്‍നോട്ടത്തിലുള്ള സോണി ട്രേഡേഴ്‌സ്. വെയിന്‍സ് മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍ കൂടിയായ റിനാഷ് പാര്‍ട്‌ണേഴ്‌സുമായി ചേര്‍ന്ന് കണ്ണൂരില്‍ സാംസങ് മൊബൈല്‍ ഡിസ്ട്രിബ്യൂഷനും ചെയ്യുന്നുണ്ട്.

അതോടൊപ്പം, ഡാബര്‍ റിയല്‍ ജ്യൂസ്, പേപ്പര്‍ ബോട്ട് ജ്യൂസ്, അദാനി വില്‍നറിന്റെ ഫോര്‍ച്യൂണ്‍ ഫുഡ്‌സ് തുടങ്ങിയവയുടെ സൂപ്പര്‍ സ്‌റ്റോക്കിസ്റ്റ് ബിസിനസും ചെയ്യുന്ന റിനാഷ് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഷോപ്രിക്‌സ് സൂപ്പര്‍മാര്‍ക്കറ്റിന്റെ ഡയറക്ടര്‍ പദവിയും അലങ്കരിക്കുന്നു. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ പ്രവര്‍ത്തന മേഖലയിലെ നേട്ടങ്ങള്‍ കണക്കിലെടുത്ത് 2024 ലെ ജെ.സി.ഐ ബെസ്റ്റ് എന്റര്‍പ്രണര്‍ അവാര്‍ഡ് അസിസ്റ്റന്റ് കളക്ടര്‍ അനൂപ് ഷാര്‍ക്ക് ഐഎഎസില്‍ നിന്ന് മുഹമ്മദ് റിനാഷ് എന്ന സംരംഭകനു നേടിയെടുക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ വിജയകിരീടത്തിന് മാറ്റുകൂട്ടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button