Tech

സ്മാര്‍ട്ടാക്കാം നമ്മുടെ വീടുകള്‍; ജീവനും സ്വത്തും സംരക്ഷിക്കാം

സ്വന്തം വീട്ടില്‍ സുരക്ഷിതമായ ചുറ്റുപാടില്‍ ജീവിക്കുക, നമുക്ക് പ്രിയപ്പെട്ടവര്‍ക്കും സംരക്ഷണം നല്കുക. ഒരു അഭയകേന്ദ്രത്തിനപ്പുറം നമ്മുടെ വീടിനെ ‘സ്മാര്‍ട്ട്’ ആക്കി സുരക്ഷിതമാക്കാന്‍ പര്യാപ്തമായ സാങ്കേതികവിദ്യ ഉപയോഗിക്കുക. ഇത്തരത്തില്‍ ഹോം/ബില്‍ഡിങ് ഓട്ടോമേഷന്‍ സിസ്റ്റത്തില്‍ മികച്ച് നില്‍ക്കുന്ന ഒരു സംരംഭമാണ് കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിലെ ഓട്ടോഹോം എന്ന സ്ഥാപനം.

Lighting Automation, Curtain Automation, Security, Smart Irrigation, Gate Automation എന്നിങ്ങനെയുള്ള ഹോം സുരക്ഷയ്ക്കുള്ള, സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ ഓട്ടോഹോം നല്കുന്നു. ഡോര്‍ കോണ്‍ടാക്ടുകള്‍, മോഷന്‍ സെന്‍സറുകള്‍, കര്‍ട്ടന്‍ കണ്‍ട്രോളുകള്‍, ഒക്യുപെന്‍സി സെന്‍സര്‍ ഇന്റഗ്രേഷന്‍, സ്മാര്‍ട്ട് ഡോര്‍ ലോക്കുകള്‍ തുടങ്ങിയ ഉപഭോക്താക്കള്‍ക്ക് സംതൃപ്തി നല്‍കുന്ന സേവനങ്ങള്‍ ഓട്ടോഹോം അവതരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നിരവധി ആളുകളുടെ വിശ്വാസ്യത നേടിയെടുക്കാനും അതിലൂടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഓട്ടോഹോമിന് കഴിഞ്ഞു.

ഓട്ടോഹോമില്‍ നിന്നുള്ള സ്മാര്‍ട്ട് ഉപകരണ ശ്രേണി ക്ലൗഡ് സെര്‍വറിലേക്ക് വൈഫൈ ഉപയോഗിച്ച് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ് അല്ലെങ്കില്‍ പിസി എന്നിവയില്‍ നിന്ന് വിദൂരമായി ആക്സസ് ചെയ്യാന്‍ കഴിയും. കൂടാതെ ശബ്ദം മുഖേന മനുഷ്യരുമായി ആശയവിനിമയം നടത്തുന്ന ആമസോണ്‍ അലക്സാ, ഗൂഗിള്‍ ഹോം തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സാങ്കേതിക വിദ്യകളും ഇതിനുപയോഗിക്കുന്നു. വയറിംഗ് മാറ്റാതെ നിങ്ങളുടെ നിലവിലുള്ള ഇലക്ട്രിക്കല്‍ സിസ്റ്റങ്ങളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ഇതിന്റെ പ്രവര്‍ത്തനം.

ലൈറ്റിങ് ഓട്ടോമേഷന്‍, സന്ദര്‍ഭത്തിനനുസരിച്ച് ഇന്റീരിയര്‍, ബാഹ്യ ലൈറ്റിങ് ലെവലില്‍ ഓട്ടോമേറ്റഡ് മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ഒരു മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ വോയ്‌സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് എവിടെനിന്നും നിങ്ങളുടെ കര്‍ട്ടനുകളും വിന്‍ഡോ ഷേഡുകളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. എത്ര ദൂരത്തിരുന്നും നിങ്ങളുടെ വീടിന്റെ വാതില്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യാം. നിങ്ങളുടെ അഭാവത്തില്‍ പോലും വീട്ടില്‍ അനുയോജ്യമായ താപനില നിലനിര്‍ത്താനും ഇതിലൂടെ കഴിയും.

ചെടികളും മറ്റും നനയ്ക്കുന്നതിനായി ജലസേചന സ്പ്രിംഗളറുകള്‍ ഓട്ടോമേറ്റ് ചെയ്യുക. അന്യരുടെ പ്രവേശനത്തില്‍ നിന്ന് വീടിന് സുരക്ഷ നല്കുന്ന ഗേറ്റുകള്‍ വൈഫൈ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുക. ഇത്തരത്തില്‍ ഓട്ടോഹോം ആപ്പ് സെന്‍സറുകള്‍ ഉപയോഗിച്ച് നിങ്ങളുടെ താമസസ്ഥലം സുഖകരവും സുരക്ഷിതവുമാക്കാം.
അമേരിക്കയിലെ ഡെമോയിന്‍സിലെ പ്രശസ്ത ഐടി / ഐഒടി കമ്പനിയായ ലാന്‍വെയര്‍ സൊല്യൂഷന്‍സാണ് ‘ഓട്ടോഹോം’ എന്ന ബ്രാന്‍ഡ് അവതരിപ്പിച്ചത്. പരിചയസമ്പന്നരായ ഒരു കൂട്ടം എഞ്ചിനീയര്‍മാരും ടെക്നോളജിസ്റ്റുകളും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ഓട്ടോഹോം നിങ്ങള്‍ക്ക് ആശ്വാസവും സൗകര്യവും ആത്മവിശ്വാസവും നല്‍കുന്നു.

പുതിയ നിര്‍മാണത്തിനും നിലവിലുള്ള വീടുകള്‍ക്കും പരിഹാരങ്ങള്‍ ലഭ്യമാണ്. സ്മാര്‍ട്ട് ഹോം നിര്‍മിക്കുന്നതിന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍, ഉപകരണങ്ങളിലൂടെയും ലൈറ്റിങ് നിയന്ത്രണത്തിലൂടെയും നമ്മുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ഓട്ടോമേറ്റഡ് ഹോം സേവനങ്ങളിലൂടെ വീട് സുരക്ഷിതമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നതാണ്.

നജ്മല്‍ ബാബു (Director), റിജോ തേരക്കത്ത് (COO), നൗഫല്‍ കെ.റ്റി (CTO) എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് ഓട്ടോഹോം സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് മുന്‍കൈ എടുക്കുന്നത്. ഓട്ടോഹോമില്‍, നിങ്ങളുടെ റസിഡന്‍ഷ്യല്‍, വാണിജ്യ ജീവിതശൈലിയിലേക്ക് ഒരു മികച്ച സാങ്കേതിക പരിഹാരം കൊണ്ടുവരുന്നതില്‍ ഇവര്‍ പരമാവധി ശ്രമിക്കുന്നു.

വ്യത്യസ്തമായ രൂകല്പനയിലും, ഇന്‍സ്റ്റാളേഷന്‍ വൈദഗ്ധ്യവും ഉപഭോക്താക്കളോടുള്ള സൗഹൃദപരമായ സമീപനവും ഓട്ടോഹോം എന്ന സംരംഭത്തെ ജനകീയമാക്കുന്നു. ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങള്‍, താങ്ങാവുന്ന വില, ഏറ്റവും പുതിയസാങ്കേതികവിദ്യ എന്നിവയാണ് ഇവരുടെ പ്രത്യേകത.

Climate Control, Entertainment, Sensor എന്നിവയിലേക്കുള്ള പ്രവര്‍ത്തനം വിപുലീകരിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ത്തന്നെ ആദ്യമായി ഇസഡ്-വേവ് എന്ന എറ്റവും പുതിയ ടെക്നോളജിയും ഒട്ടോഹോം ഉടന്‍ അവതരിപ്പിക്കും. വീടിനുള്ളിലെ സുരക്ഷയുടെ കാര്യത്തില്‍ സംശയമേതുമില്ലാതെ ഇവരെ സമീപിക്കാം. സ്മാര്‍ട്ട് കാലത്തില്‍ സ്മാര്‍ട്ടായി നമ്മുടെ സ്വപ്നഭവനത്തെ ഒരുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: നജ്മല്‍ ബാബു ഫോണ്‍: 91500 55004

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button