ബ്രാന്‍ഡിംഗില്‍ തരംഗം സൃഷ്ടിച്ച് ഓറിയോണ്‍ ഡിസൈന്‍സ്

ഒരു പുതിയ ഉല്പന്നം മികച്ച ഗുണമേന്മയോടു കൂടി നിര്‍മിച്ചാല്‍ പോലും ചിലപ്പോള്‍ വിപണിയില്‍ പരാജയപ്പെട്ടു പോകാറുണ്ട്. കടുത്ത മത്സരം നിലനില്‍ക്കുന്ന വിപണിയില്‍ പുതുതായി പരിചയപ്പെടുത്തുന്ന ഉല്പന്നമായാലും സേവനമായാലും അതിന് നേരിടേണ്ടി വരുന്നത് വന്‍കിട ബ്രാന്‍ഡുകളോടാണ്. നല്ല രീതിയിലുള്ള ബ്രാന്‍ഡിംഗ് അതിന് ലഭിച്ചില്ലെങ്കില്‍ വിപണിയിലെ മറ്റു ബ്രാന്‍ഡുകളോട് മത്സരിച്ച് നിലനില്ക്കാന് കഴിയില്ല.
ആ പ്രശ്നത്തിന് പരിഹാരം എന്ന നിലയില്‍, ഒരു കമ്പനിയുടെ സേവനത്തിനോ അല്ലെങ്കില്‍ ഉല്പന്നത്തിനോ ഏറ്റവും മികച്ച രീതിയില്‍, ബ്രാന്‍ഡിംഗ് നല്കി, വിപണിയിലെ എതിരാളികളോട് മത്സരിച്ചു ജയിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സ്ഥാപനമാണ് കണ്ണൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ഓറിയോണ്‍ ഡിസൈന്‍സ്’.
ഓഫ്ലൈനായും ഓണ്‍ലൈനായും ടെക്നോളജിയുടെ എല്ലാവിധ സാധ്യതകളും ഉപയോഗിച്ച് ഏത് പ്രൊഡക്ടിനെയും സര്‍വീസിനെയും ബ്രാന്‍ഡ് ചെയ്ത് മുന്നിലെത്തിക്കാന്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുന്ന ടീമാണ് ഓറിയോണ്‍. പുതിയ കാലഘട്ടത്തില്‍, സംരംഭകര്‍ക്ക് മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള എല്ലാവിധ സേവനങ്ങള്‍ക്കും മികച്ച ഓപ്ഷനാണ് ഓറിയോണ്‍ ഡിസൈന്‍സ്.
പാലക്കാട് സ്വദേശിയായ ആദര്‍ശ് 2018-ലാണ് കണ്ണൂരില്‍ ഓറിയോണ്‍ ഡിസൈന്‍സിന് തുടക്കം കുറിച്ചത്. കണ്ണൂരിലെ ഒരു സ്വകാര്യ പരസ്യ കമ്പനിയിലാണ് ആദര്‍ശ് തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടത്. അവിടെ നിന്നും പരസ്യമേഖലയുടെ പുതിയ സാധ്യതകള്‍ മനസ്സിലാക്കിയ അദ്ദേഹം, സ്വന്തമായി ഒരു സംരംഭം എന്ന ലക്ഷ്യത്തിലേക്ക് എത്തുകയായിരുന്നു.
നാലു വര്‍ഷത്തെ മികവുറ്റ പ്രവര്‍ത്തനത്താല്‍ കണ്ണൂരിലെ ഒരു മികച്ച അഡ്വര്‍ടൈസിങ് കമ്പനിയായി മാറാന്‍ ഓറിയോണിന് സാധിച്ചു. ബിസിനസ് പാരമ്പര്യം അവകാശപ്പെടാനില്ലാത്ത, ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആദര്‍ശ് സ്വന്തം ഇച്ഛാശക്തിയുടെയും കഠിനാധ്വാനത്തിന്റെയും പിന്‍ബലത്താലാണ് പ്രതിസന്ധികള്‍ തരണം ചെയ്ത് ഓറിയോണ്‍ ഡിസൈന്‍സിനെ മുന്നിലെത്തിച്ചത്.
സ്വന്തം സ്ഥാപനത്തിന്റെ വിജയം തന്നെ മതിയാകും ആദര്‍ശിന്റെയും അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെയും മികവ് മനസ്സിലാക്കാന്‍…! പുതിയതോ, അല്ലാത്തതോയായ ഏതൊരു ഉത്പന്നത്തെയും സേവനത്തെയും ജനങ്ങള്‍ക്കിടയില്‍ സുപരിചിതമാക്കുക, ‘മാര്‍ക്കറ്റ് വാല്യു’ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു, സംരംഭകര്‍ക്ക് മാര്‍ക്കറ്റില്‍ തന്റേതായചുവടുറപ്പിക്കാന് ഓറിയോണ്‍ ഡിസൈന്‍സ് സഹായിക്കുന്നു.
ബ്രാന്‍ഡിങ്, പ്രൊഡക്ട് പാക്കേജ് ഡിസൈനിങ്, ഗ്രാഫിക് ഡിസൈനിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, ആനിമേഷന്‍ വീഡിയോ, വെബ്സൈറ്റ് ഡിസൈനിങ് എന്നിവയാണ് ഓറിയോണ്‍ ഡിസൈന്‍സിന്റെ സേവനങ്ങള്‍. ആശയങ്ങളും ഭാവനയും ഒരുമിപ്പിച്ച് അവ യാഥാര്‍ത്ഥ്യത്തില്‍ എത്തിക്കുക, ഇതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഗ്രാഫിക് സോഫ്റ്റ്വെയറുകളും ഉപയോഗിച്ച് കസ്റ്റമേഴ്സിന്റെ സ്വപ്നം ഏറ്റവും കൃത്യതയോടെ യാഥാര്‍ത്ഥ്യമാക്കുക, തുടര്‍ച്ചയായ റിസര്‍ച്ചിലൂടെ മാര്‍ക്കറ്റിംഗ് ട്രെന്‍ഡുകള്‍ മനസ്സിലാക്കി പുതിയ ആശയങ്ങള്‍ കണ്ടെത്തി ബ്രാന്‍ഡിംഗ് നടത്തുക എന്നീ മൂന്ന് ഘടകങ്ങളിലൂടെ ഓറിയോണ്‍ തന്റെ ക്ലെയ്ന്റുകള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നു.
രണ്ട് സ്റ്റാഫുകളുമായി ആരംഭിച്ച ഓറിയോണ്‍ ഡിസൈന്‍സിന് ഇന്ന് പതിനെട്ടോളം ജീവനക്കാരുണ്ട്. ചെറുതും വലുതുമായ ഒട്ടേറെ ക്ലെയ്ന്റുകള്‍… അന്വേഷിച്ച് എത്തുന്ന പുതിയ ക്ലെയ്ന്റുകള്‍… ചുരുങ്ങിയ സമയത്തിനുള്ളില്‍ സംരംഭകര്‍ക്ക് ഇടയില്‍ വിശ്വസ്തയാര്ന്ന ഒരു സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചതാണ് ഈ വളര്‍ച്ചക്ക് കാരണം.
കണ്ണൂര്‍ ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെങ്കിലും കേരളത്തിലുടനീളം ഓറിയോണിന് ക്ലെയ്ന്റുകളുണ്ട്. അതിനു പുറമേ, ഓസ്ട്രേലിയ, യു.എസ്, അറബ് രാജ്യങ്ങള്‍ തുടങ്ങി ഏകദേശം പതിനഞ്ചോളം രാജ്യങ്ങളിലെ മലയാളി സംരംഭങ്ങളുടെ ബ്രാന്‍ഡിംഗ് ചുമതല ഏറ്റെടുക്കാന്‍ ഓറിയോണ്‍ ഡിസൈന്‍സിന് സാധിച്ചിട്ടുണ്ട്. മാറുന്ന ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് ഏത് തരം ഉത്പന്നങ്ങള്‍ക്കും സര്‍വീസുകള്‍ക്കും ബ്രാന്‍ഡിലൂടെ ‘മാര്‍ക്കറ്റ് വാല്യു’ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് ഓറിയോണ്‍ നല്കുന്ന ഉറപ്പാണ്.
Orion Designs
Central Bus Terminal,
Thavakkara, Kannur – 670001
Ph: 96331 72391
www.oriondsigns.com
FB, Instagram, Behance: Orion Dsigns