മുടക്കുമുതല്‍ വെറും 461 രൂപ ; ആത്മവിശ്വാസം കൈമുതലാക്കി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിജയക്കൊടി പാറിച്ച് റെജിന്‍സ് – അനീഷ ദമ്പതികള്‍.
അധികമാരും കടന്നുചെല്ലാത്ത, അല്ലെങ്കില്‍ കടന്നുചെല്ലാന്‍ ഭയപ്പെടുന്നമേഖലയാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്. എന്നാല്‍ തന്റേതായ വ്യക്തിത്വവും ഉറച്ച തീരുമാനങ്ങളും ആര്‍ജവ ബോധവുമുണ്ടെങ്കില്‍ നല്ല രീതിയില്‍ ശോഭിക്കാന്‍ കഴിയുന്ന മേഖലയും റിയല്‍ എസ്റ്റേറ്റ് തന്നെ. ഇത്തരത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിജയക്കൊടി പാറിച്ച വ്യക്തിയാണ് റെജിന്‍സ് ചേലാട്ട്.
തന്റെ ഊര്‍ജിത പരിശ്രമവും അര്‍പ്പണബോധവും എല്ലാ പ്രവര്‍ത്തനങ്ങളിലും തന്നോടൊപ്പം നില്‍ക്കുന്ന ഭാര്യ അനീഷ അല്‍ഫോണിസുമാണ് ഇന്ന് കാണുന്ന രീതിയില്‍ തന്നെ വാര്‍ത്തെടുക്കാന്‍ കാരണമായതെന്ന് റെജിന്‍സ് പറയുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ചുരുങ്ങിയ കാലയളവില്‍ താരമായി മാറിയ റെജിന്‍സ്, RERA സര്‍ട്ടിഫൈഡ് ഏജന്റാണ്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികളാണ് റെജിന്‍സും ഭാര്യ അനീഷയും.
ഏഴ് വര്‍ഷം മുന്‍പാണ് R2S REALTORS എന്ന സ്ഥാപനവുമായി റെജിന്‍സ് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്നുവരുന്നത്. പിന്നീട് ഈ സംരംഭം നല്ല രീതിയില്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ ഭാര്യ അനീഷയും ജോലി ഉപേക്ഷിച്ച് അദ്ദേഹത്തോടൊപ്പം ചേരുകയായിരുന്നു. വളരെ ആകസ്മികമായാണ് ഈ മേഖലയിലേക്ക് എത്തിപ്പെട്ടത്.
റിയല്‍ എസ്റ്റേറ്റ് എന്ന് കേള്‍ക്കുന്നത് തന്നെ ഇഷ്ടമില്ലാതിരുന്ന അവര്‍ വിധിയുടെ നിയോഗം പോലെ ആ മേഖലയില്‍ എത്തിച്ചേര്‍ന്ന്, വിജയക്കൊടി പാറിക്കുകയായിരുന്നു. റെജിന്‍സ് ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടന്റും ഭാര്യ അനീഷ ഗസ്റ്റ് ലക്ചററുമായിരുന്നു. മറ്റുള്ളവര്‍ തന്നെ പറ്റി എന്തു ചിന്തിക്കും എന്ന പേടിയും തുടക്കത്തില്‍ റെജിന്‍സിനെ വല്ലാതെ അലട്ടിയിരുന്നു. തങ്ങളെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കു മുന്നില്‍ വിജശ്രീലാളിതരായി നില്ക്കുമ്പോള്‍, തങ്ങള്‍ ഇതിനായി കൊടുക്കുന്ന സമയം തന്നെയാണ് ഞങ്ങളുടെ വിജയത്തിന് പിന്നിലെ രഹസ്യം എന്നും ഇരുവരും പറയുന്നു.
കൊച്ചിയില്‍ വളരെ ചെറിയ രീതിയിലാണ് R2S REALTORS എന്ന ഈ സംരംഭത്തിന്റെ തുടക്കം. പിന്നീട് അത് ‘സെയില്‍സി’ലേക്ക് വളര്‍ന്നു. വീടുകള്‍ വാടകയ്ക്കു സംഘടിപ്പിക്കുന്നതില്‍ തുടങ്ങി, വീടുകള്‍, ഫ്‌ളാറ്റുകള്‍, പ്രീമിയം ഫ്‌ളാറ്റുകള്‍, ഗെയ്റ്റഡ് കമ്മ്യൂണിറ്റി വില്ലകള്‍, അപ്പാര്‍ട്‌മെന്റുകള്‍, കൊമേഷ്യല്‍ ലാന്‍ഡ്, കോമേഴ്ഷ്യല്‍ ബില്‍ഡിംഗ്, ബിസിനസ് സ്‌പെയിസുകള്‍ തുടങ്ങി റെജിന്‍സിന്റെ ബിസിനസ് ഇന്ന് വിവിധ തലങ്ങളിലേക്ക് വളര്‍ന്നിരിക്കുകയാണ്.
പ്രീമിയം തലത്തിലുള്ള ചെറുതും വലുതുമായ പ്രോപ്പര്‍ട്ടികളിലാണ് റെജിന്‍സ് ഇപ്പോള്‍ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കസ്റ്റമേഴ്‌സിന്റെ എല്ലാ തലത്തിലുമുള്ള ആവശ്യകതകള്‍ അറിഞ്ഞു, അതിനനുസരിച്ചു അവരുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന, ഭാവിയിലെ ആവശ്യങ്ങള്‍ക്കു കൂടി യോജിച്ച രീതിയിലുള്ള പ്രോപ്പര്‍ട്ടികള്‍ നല്‍കാന്‍ കഴിയുന്നതുകൊണ്ടുതന്നെയാണ് തങ്ങളുടെ സംരംഭം ഇത്ര വലിയ രീതിയില്‍ വളര്‍ന്നതെന്നു റെജിന്‍സ് പറയുന്നു. ഓരോ സ്ഥലമിടപാട് നടക്കുമ്പോഴും നേരിട്ട് സ്ഥലങ്ങളില്‍ എത്തി, സ്ഥലവുമായി ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്റുകളും റെജിന്‍സുംഭാര്യ അനീഷയും ചേര്‍ന്ന് സ്ഥിരീകരിച്ചു ഉറപ്പുവരുത്തിയശേഷം മാത്രമാണ് പ്രോപ്പര്‍ട്ടി തങ്ങളുടെ കസ്റ്റമേഴ്‌സിന് കൈമാറുന്നത്.
‘Customer is the King‘ എന്ന ‘മോട്ടോ’യാണ് റെജിന്‍സ് പിന്തുടരുന്നത്. 2015 ഏപ്രില്‍ 23 ന് ആരംഭിച്ച ഈ സംരംഭത്തില്‍ നിന്നും ആദ്യത്തെ ‘പെയ്‌മെന്റ്’ ലഭിക്കുന്നത് 2015 ജൂണ്‍ ആറിനാണ് എന്നത് ഇപ്പോഴും റെജിന്‍സ് അഭിമാനത്തോടെ ഓര്‍ക്കുന്നു. ഇപ്പോള്‍, തന്നെ ഒരു ഏജന്റ് മാത്രമായി കാണാതെ, ഈ മേഖലയില്‍നല്ല ഒരു കോണ്‍സള്‍ട്ടന്റ് കൂടിയായി ജനങ്ങള്‍ അംഗീകരിച്ചതായും അദ്ദേഹം അഭിമാനപൂര്‍വം പറയുന്നു.
ഈ സംരംഭത്തിലേക്ക് ഇറങ്ങിത്തിരിക്കാനുണ്ടായ സംഭവം വളരെ രസകരമായിട്ടാണ് അദ്ദേഹം പറയുന്നത് :
അദ്ദേഹത്തിന്റെ മുന്‍കാല ബോസ് ഒരു കോടി 30 ലക്ഷം രൂപയുടെ സ്ഥലം വില്‍ക്കാനുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. അതു അനുസരിച്ച് ആ സ്ഥലത്തിന്റെ ഒരു പരസ്യം കൊടുത്തു. അബദ്ധവശാല്‍, സെയില്‍ വാല്യൂവായ ഒരു കോടി 40 ലക്ഷം രൂപ, ഒരു പൂജ്യം കുറഞ്ഞ് 14 ലക്ഷമായി. 14 ലക്ഷത്തിന് പ്രോപ്പര്‍ട്ടി ഉണ്ടെന്നു അറിഞ്ഞ് നിരവധി ആളുകളുടെ അന്വേഷണം ഫോണിലേക്ക് എത്തി. മറുപടി പറഞ്ഞു ക്ഷീണിതനായി, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വച്ചു.
ഈ സംഭവമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ റെജിന്‍സിനെ പ്രചോദിപ്പിച്ചത്. അങ്ങനെ 461 രൂപ മുതല്‍മുടക്കിലാണ് ആദ്യമായി റെജിന്‍സ് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് ഇത് വിജയത്തിലേക്കുള്ള ചവിട്ടുപടികളായി മാറുകയായിരുന്നു.
നിലവില്‍ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം കേരളം മുഴുവനായി, എല്ലാവര്‍ക്കും ഉപയോഗപ്രദമാകും വിധം വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് റെജിന്‍സും ഭാര്യ അനീഷയും. ഇതിനായി 24acre.com എന്ന റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് പോര്‍ട്ടലിന്റെ ഓണ്‍ലൈനിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കേരളത്തിലും വിദേശത്തുമുള്ള പ്രോപ്പര്‍ട്ടി ഡീല്‍ ചെയ്യുന്ന ആളുകള്‍ക്ക് ഇതിന്റെ ഗുണഫലം ലഭ്യമാകും. ഇതിന്റെ സോഷ്യല്‍ മീഡിയ സപ്പോര്‍ട്ടും ഓണ്‍ലൈന്‍ ചാനലുകളും ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും.
റഫറന്‍ഷ്യല്‍ കസ്റ്റമേഴ്‌സാണ് റെജിന്‍സിന്റെ കസ്റ്റമേഴ്‌സില്‍ അധികവും. കൂടാതെ, സോഷ്യല്‍ മീഡിയ വഴി പരസ്യങ്ങളും ചെയ്യപ്പെടുന്നുണ്ട്. യൂറോപ്പ്, കാനഡ, അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നുതുടങ്ങി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി മലയാളി, വിദേശി കസ്റ്റമേഴ്‌സ് റെജിന്‍സിന് ഉണ്ട്. വിദേശികളായ കസ്റ്റമേഴ്‌സിന് വേണ്ടിയുള്ള എല്ലാ നിയമ ഇടപാടുകളും ഡോക്യുമെന്റുകളും റെജിന്‍സും ഭാര്യ അനീഷയും ചേര്‍ന്ന് കൃത്യമായി ചെയ്തു കൊടുക്കുകയും ചെയ്യുന്നു.
പ്രീമിയം ലെവല്‍ കസ്റ്റമേഴ്‌സുമായാണ് റെജിന്‍സിന് അധികവും ഇടപെടേണ്ടി വരുന്നത്. സെലിബ്രിറ്റികള്‍, സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ തുടങ്ങി നിരവധി ആളുകള്‍ റെജിന്‍സിന്റെ കസ്റ്റമേഴ്‌സ് ലിസ്റ്റില്‍ പെടുന്നു. വളരെയധികം ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും തരണം ചെയ്താണ് ഇന്ന് കാണുന്ന നിലയിലേക്ക് അദ്ദേഹം എത്തിയത്.
R2S REALTORS എന്ന തന്റെ ഈ സംരംഭത്തിലേക്ക് കടന്നു വരുന്നതിനു മുന്‍പ് റെജിന്‍സിന് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു. എന്നാല്‍, അതിനെയെല്ലാം മറികടക്കാന്‍ തന്റെ റിയല്‍ എസ്റ്റേറ്റ് സംരംഭത്തിലൂടെ റെജിന്‍സിന് കഴിഞ്ഞു.
വിദേശത്തുള്ള കസ്റ്റമേഴ്‌സിനു വേണ്ടി പ്രോപ്പര്‍ട്ടികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍, എല്ലാ രേഖകളും പരിശോധിച്ചു ഉറപ്പുവരുത്തി, സുരക്ഷിതമായി അവര്‍ക്കു അയച്ച്, തിരിച്ച് റിട്ടേണ്‍ ചെയ്യിച്ച്, തന്റെ അഡ്വക്കേറ്റും, അക്കൗണ്ടന്റുമാരുമായി ചര്‍ച്ച ചെയ്ത് ഉറപ്പുവരുത്തിയ ശേഷമാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. താന്‍ ചെയ്യുന്നതില്‍ ഒരു പാകപ്പിഴകളും ഉണ്ടാകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. ‘നമുക്ക് കഴിയുന്നത് ഏറ്റവും നല്ല രീതിയില്‍ തന്നെ മറ്റുള്ളവര്‍ക്ക് നല്കുക’ എന്ന രീതിയാണ് പിന്തുടരുന്നത്.
റെജിന്‍സും ഭാര്യ അനീഷയും ചേര്‍ന്ന് ‘സ്മാര്‍ട്ട് സീറോ’ എന്ന സംരംഭവും നടത്തുന്നു. ‘കംപ്ലീറ്റ് ഹോം കെയര്‍’ സംരംഭമാണ് ഇത്. നല്ലൊരു മാനേജിങ് ടീമാണ് ഈ സംരംഭത്തിനുള്ളത്. ഷാബു സെബാസ്റ്റ്യനാണ് ഈ സംരംഭത്തിന്റ മാനേജറായി പ്രവര്‍ത്തിക്കുന്നത്.
റെജിന്‍സിന്റെ വിജയകിരീടത്തിലെ മറ്റൊരു പൊന്‍തൂവലാണ് ഈ സംരംഭം. ഈ സംരംഭത്തിലൂടെ, ഓഫീസുകള്‍, വീടുകള്‍ തുടങ്ങിയവ വൃത്തിയാക്കി നല്‍കുന്നു. സംരംഭം തുടങ്ങിയിട്ട് ഏകദേശം രണ്ടു വര്‍ഷം പിന്നിട്ടിരിക്കുന്നു. സോഫ ഷാംപൂ വാഷിംഗ്, സാനിടൈസിംഗ്, പെസ്റ്റ് കണ്ട്രോള്‍ എന്നിവയും ‘സ്മാര്‍ട്ട് സീറോ’യുടെ സേവനങ്ങളില്‍പെടുന്നു. റെജിന്‍സ് തന്നെയാണ് ഇതിന്റെയും മാനേജിങ് ഡയറക്ടര്‍. നല്ലൊരു ടീം വര്‍ക്ക് തന്നെയാണ് ഈ സംരംഭത്തിന്റെയും ഉയര്‍ച്ചയുടെ പിന്നില്‍. ഒറ്റയ്ക്ക് എന്നതിലുപരി ഒരു ഫാമിലി ബിസിനസായാണ് ഓരോ സംരംഭത്തെയും റെജിന്‍സ് മുന്നോട്ടു നടത്തിക്കുന്നത്.
കൂടുതല്‍ അറിയാനും ബന്ധപ്പെടാനും :
E-mail : r2skochi@gmail.com