ബിസിനസ്സ് കണ്‍സള്‍ട്ടേഷന്റെ സമഗ്രസേവനങ്ങളുമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിജയപ്രതീക്ഷയേകി ‘ON BRANDS’
‘A Complete Business Manager for every facet of your business’
സഹ്യന് ആര്.
സ്വന്തമായൊരു ‘ബിസിനസ് നടത്തുക’ എന്നത് ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്. രജിസ്ട്രേഷന് മുതല്‍ ബ്രാന്‍ഡിങ്ങിലൂടെ കമ്പനിയെ ജനകീയമാക്കുന്നതുവരെയുള്ള പ്രാരംഭ ദശയിലെ കടമ്പകള്‍ സംരംഭകന് എന്നും ഒരു വെല്ലുവിളിയാണ്. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു ചെയ്യാന്‍ ധാരാളം ബിസിനസ് കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടെങ്കിലും അവയില്‍ ഭൂരിഭാഗവും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് എന്നിങ്ങനെയുള്ള ഏതെങ്കിലും ചില പ്രത്യേക സേവനങ്ങള്‍ മാത്രമേ ലഭ്യമാക്കാറുള്ളൂ.ഇതില്‍ നിന്നും വ്യത്യസ്തമായി ബിസിനസ് കണ്‍സള്‍ട്ടേഷന്റെ A-Z സേവനങ്ങളും സമഗ്രമായി നല്കുന്ന കേരളത്തിലെ ഏക ബിസിനസ് കണ്‍സള്‍ട്ടന്‍സിയായ ‘On Brands’ ഇന്ന് സ്റ്റാര്‍ട്ടപ്പുകളുടെയും വികസിത സംരംഭങ്ങളുടെയും വിജയ പ്രതീക്ഷയാവുകയാണ്.
ബിസിനസ് രജിസ്ട്രേഷന്, ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, എച്ച് ആര് റിക്രൂട്ട്മെന്റ് തുടങ്ങി ഒരു ബിസിനസ് ചലിക്കുന്നതിനു വേണ്ടുന്ന എല്ലാ മേഖലകളും ഏറ്റെടുത്തുകൊണ്ട് സംരംഭത്തിന്റെ ഗോള്‍ നേടിയെടുക്കാന്‍ പ്രാപ്തമാക്കുന്ന On Brands ബിസിനസ് കണ്‍സള്‍ട്ടേഷന്റെ സാധ്യതകളുടെ മികച്ച സൂചകമായി മാറിക്കഴിഞ്ഞു.
കോഴിക്കോട് സ്വദേശിയായ മിഷ്താക് എന്ന യുവസംരംഭകന് തന്റെ പതിനാറാം വയസ് മുതല്‍ ചെറുകിട സംരംഭങ്ങള്‍ നടത്തി, ബിസിനസിന്റെ പ്രായോഗിക തലങ്ങളെ സംബന്ധിച്ച സമ്പൂര്‍ണ പരിജ്ഞാനം ആര്ജിച്ചെടുത്തതിനു ശേഷമാണ് 2018 ല്‍ ബിസിനസ്സ് കണ്സള്ട്ടേഷന് മേഖലയില്‍ On Brands എന്ന സ്ഥാപനം ആരംഭിക്കുന്നത്.
നാളിതുവരെ നൂറിലധികം സംരംഭങ്ങള്‍ക്ക് മികച്ച ബിസിനസ് സൊല്യൂഷനുകള്‍ നല്കി വിജയ പാതയിലേക്ക് നയിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.ഒരു ‘പാക്കേജ്’ ആയാണ് ഛി ആൃമിറ െബിസിനസ് കണ്സള്ട്ടേഷന് സര്‍വീസുകള്‍ നല്‍കുന്നത്. അതായത് ഒരു കമ്പനി ആരംഭിക്കുന്നതിന് സി ഇ ഒ മാത്രം മതിയാകും. തുടര്‍ന്നുള്ള എച്ച് ആര് റിക്രൂട്ട്മെന്റ് ഉള്‍പ്പെടെ എല്ലാ മാനേജ്മെന്റും On Brands ഏറ്റെടുക്കുന്നു.
ബിസിനസിന്റെ സാധ്യതകള്‍ പരിശോധിക്കുന്ന ആഴത്തിലുള്ള ‘മാര്‍ക്കറ്റ് റിസര്‍ച്ച്’ നടത്തി സംരംഭകന് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാല്‍ On Brandsനെ തെരഞ്ഞെടുക്കുന്നവര്‍ക്ക് മാര്‍ക്കറ്റ് റിസര്ച്ചിങിന് മറ്റ് ഏജന്‍സികളെ ആശ്രയിക്കേണ്ടിവരില്ല. ബിസിനസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമേറിയ എച്ച് ആര് മാനേജര്‍, അക്കൗണ്ട്സ് മാനേജര്‍, സെയില്‍സ് മാനേജര്‍ തുടങ്ങിയ റോളുകളിലെല്ലാം ഓണ്‍ ബ്രാന്‍ഡ്സ് പ്രവര്‍ത്തിക്കുന്നു. കൂടാതെ ഒരു സംരംഭത്തെ ജനകീയമാക്കുന്നതിനു വേണ്ടുന്ന എല്ലാ ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഉള്‍പ്പെടെ പല ജോലികളും കൃത്യമായി ഏകോപിക്കുന്നു.
ചുരുക്കിപ്പറഞ്ഞാല്‍, ഒരു സംരംഭകന് തന്റെ കമ്പനിയുടെ മാനേജിങ് മുഴുവനായും ഓണ്‍ ബ്രാന്‍ഡ്സിനെ ഏല്‍പ്പിച്ചാല്‍ ബിസിനസിന്റെ പരമ്പരാഗതമായ ‘തലവേദനകള്‍’ ഇല്ലാതെ കമ്പനിയെ മുന്നോട്ടു നയിക്കാം.ബിസിനസ് കരുപ്പിടിപ്പിക്കാന്‍ ആയിരം ഏജന്‍സികളെ തേടി അലയേണ്ടിവരുന്ന ഈ കാലത്ത് എല്ലാ സേവനങ്ങളും ഒരു കുടക്കീഴില് നല്കുന്ന ഓണ്‍ ബ്രാന്‍ഡ്സ് ഒരു വേറിട്ട സാധ്യത തന്നെയാണ്. പ്രത്യേകിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക്.
പുതുതായി സംരംഭം ആരംഭിക്കുന്നവര്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടുന്ന ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടേഷനും ഇപ്പോള്‍ ഓണ്‍ ബ്രാന്‍ഡ്സ് നല്കി വരുന്നുണ്ട്. ഇത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്കുന്ന പ്രതീക്ഷ ചെറുതല്ല.2030 ആകുമ്പോഴേക്കും ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിലും കുറഞ്ഞത് 10 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തിനായുള്ള പണിപ്പുരയിലാണ് On Brandsന്റെ സ്ഥാപകനായ മിഷ്ടതാക്.
ലോക സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ മുന്നേറാന്‍ ശ്രമിക്കുന്ന നമ്മുടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഇത്തരം സ്റ്റാര്‍ട്ടപ്പുകളാണ് ഊര്‍ജം പകരുന്നത്.ആ നിലയിലേക്ക് നിങ്ങളുടെ സംരംഭത്തെയും വളര്‍ത്താന്‍ ഒരു കണ്‍സള്‍ട്ടന്റ് എന്ന നിലയ്ക്ക് മികച്ച ബിസിനസ് സഹയാത്രികനായി On Brandsനെ പൂര്‍ണ വിശ്വാസത്തോടെ തിരഞ്ഞെടുക്കാം.