ഒമേഗാ പ്ലാസ്റ്റിക്സ്; ഒരു പെണ്‍വിജയത്തിന്റെ അടയാളം
ഏതൊരു മേഖലയിലും വിജയിക്കണമെങ്കില്‍ അര്‍പ്പണബോധവും കഠിനാധ്വാനവും അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ ജീവിതത്തിലും വിജയിക്കാന്‍ സാധിക്കുകയുള്ളൂ. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ശാലിനിയും ഇതേ മാര്‍ഗമാണ് പിന്തുടര്ന്നത്. തന്റെ അച്ഛന് തുടങ്ങിവച്ച സംരംഭത്തിലൂടെയാണ് ശാലിനി ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നത്.
തിരുവനന്തപുരത്തെ കഴക്കൂട്ടം ‘ഒമേഗാ പ്ലാസ്റ്റിക്സ്’ ഇന്ന് പ്ലാസ്റ്റിക് മാനുഫാക്ചറിങ് കമ്പനികളില്‍ ഒന്നാം സ്ഥാനത്താണ്. ആധുനിക ടെക്നോളജിയും വ്യത്യസ്ത മെറ്റീരിയലുകളും ഉപയോഗിച്ച് ഗുണമേന്മയുള്ള പ്ലാസ്റ്റിക് ഉപകരണങ്ങളാണ് വിപണിയില്‍ ഒമേഗ പ്ലാസ്റ്റിക്സിനെ ശ്രദ്ധേയമാക്കുന്നത്. ഇന്ജെക്ഷന് മോല്ഡിങ്ങില് നിന്നു വേറിട്ട് എഞ്ചിനീയറിംഗ് പ്ലാസ്റ്റിക്സ് പ്രോഡക്ടസ് മാത്രമാണ് ഇവിടെ നിര്‍മിക്കുന്നത്. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ നിര്‍മിച്ചു മൊത്തമായി വിപണനം നടത്തി ശ്രദ്ധേയമായ സ്ഥാപനമാണ് ഇന്ന് ഒമേഗ പ്ലാസ്റ്റിക്സ്.
പിതാവിന്റെ ആശയമായിരുന്നു ഒമേഗ പ്ലാസ്റ്റിക്സ് എങ്കില്‍ ശാലിനിയുടെ ആശയത്തില്‍ ഈ വര്‍ഷം ആരംഭിച്ച മറ്റൊരു സംരംഭമാണ് ‘പെറ്റ് ബോട്ടില്‍സ്’. ഈ സംരംഭവും വിജയത്തിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ് ശാലിനി. ഓണ്‍ലൈനില്‍ അടക്കം തന്റെ പ്രോഡക്റ്റ് ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് ശാലിനി. തന്റെ കമ്പനി കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഇന്ത്യയ്ക്ക് അകത്തും പുറത്തും വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ആദ്യ ഭാഗമായാണ് പെറ്റ് ബോട്ടില്സിന്റെ നിര്‍മാണം.
തന്റെ ജീവിതത്തില്‍ പല തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം തരണം ചെയ്താണ് ഇന്നത്തെ ഈ നിലയില്‍ എത്തിയത്.
പാരമ്പര്യമായി തുടര്‍ന്നുവന്ന സംരംഭമാണെങ്കിലും തന്റെ ഒരാളുടെ കഴിവുകൊണ്ട് തന്നെയാണ് ഇപ്പോള്‍ ഈ കമ്പനി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ശാലിനിയുടെ അച്ഛന് തന്നെയായിരുന്നു എല്ലാ കാര്യങ്ങള്‍ക്കും പിന്തുണയും കൂട്ടുമായി കൂടെ നിന്നത്. അച്ഛന്, അമ്മ, സഹോദരി, സഹോദരിയുടെ ഭര്‍ത്താവ്, അവരുടെ മക്കള്‍ എന്നിവരുടെ പിന്തുണയും എടുത്തു പറയേണ്ട ഒന്നാണ്. 2007ല്‍ ബിസിനസ് മേഖലയിലേക്ക് പ്രവേശിച്ച ശാലിനി ഇന്ന് 11-ല്‍ അധികം തൊഴിലാളികള്‍ക്ക് താങ്ങായി കൂടെയുണ്ട്.