നൂറു ചോദ്യങ്ങള്‍ക്ക് ഒറ്റ ഉത്തരം…!ലക്ഷ്വറി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തരംഗമായി ഒലീവിയ ഡെവലപ്പേഴ്സ്

പ്രീമിയം & ലക്ഷ്വറി നിര്‍മാണ മേഖലയിലെ സംയുക്ത സേവനങ്ങള്‍ കൊണ്ട് ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗമായി മാറുകയാണ് ഒലിവിയ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്. കാക്കനാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ, നിര്‍മാണ മേഖലയില്‍ നേരിടാവുന്ന എല്ലാ സംശയങ്ങളുടെയും ആവശ്യങ്ങളുടെയും മറുപടികള്‍ ഒരു കുടക്കീഴില് അണിനിരത്തിയിരിക്കുന്ന സമഗ്ര കണ്‍സള്‍ട്ടിംഗ് സ്ഥാപനം എന്ന് ഒറ്റവാക്കില്‍ പറയാം.

എന്നാല്‍ ഒലിവിയ ഡെവലപ്പേഴ്സിനെ വെറുമൊരു കണ്‍സള്‍ട്ടിങ് ഏജന്‍സി എന്ന് കണ്ണടച്ചു പറഞ്ഞു തീര്‍ക്കാനും സാധിക്കില്ല; കാരണം, 3000 ചതുരശ്ര അടി മുതല്‍ മുകളിലേക്ക് വിസ്തീര്‍ണം വരുന്ന പ്രീമിയം വീട് നിര്‍മാണ പ്രോജക്ടുകളാണ് 20 വര്‍ഷത്തോളമായി ഈ മേഖലയില്‍ തുടരുന്ന സംരംഭം ഏറ്റവും കൃത്യതയോടുകൂടി പൂര്‍ത്തിയാക്കുന്നത്. തൃശ്ശൂര്‍ സ്വദേശിയായ ടോം ജോര്‍ജ് ആണ് ഒലീവിയ ഡെവലപ്പേഴ്സിന്റെ നിരന്തര പരിശ്രമിയായ അമരക്കാരന്.
20 വര്‍ഷമായി നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ടോം ജോര്‍ജ് ലക്ഷ്വറി വീടുകളുടെ എക്സിക്യൂഷന് & മെയിന്റെനന്‍സ് എക്സ്പെര്‍ട്ടാണ്. പ്രീമിയം വീട് നിര്‍മാണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിര്‍മാണ കമ്പനിയായ ഒലിവിയ ഡെവലപ്പേഴ്സ്, തങ്ങള്‍ ഏറ്റെടുക്കുന്ന പ്രോജക്ടിന്റെ ആദ്യാവസാനമുള്ള എല്ലാ മേഖലകളിലും വ്യക്തമായ ശ്രദ്ധയും സംഭാവനയും ഇടപെടലുകളും നടത്തിയാണ് മുന്നോട്ടുനീങ്ങാറുള്ളത്.

അടിസ്ഥാന പ്ലാന്‍ മുതല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് മൂന്നുവര്‍ഷം വരെയുള്ള സര്‍വീസിംഗ് വരെ എല്ലായിടത്തും സമ്പൂര്‍ണ ശ്രദ്ധ ചെലുത്തി നിര്‍മിക്കുന്ന വീടിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന തരത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഒലീവിയയില്‍ എത്തുന്ന ഏതൊരു വീടിന്റെയും മറ്റു വാണിജ്യ നിര്‍മിതികളുടെയും ആര്‍ക്കിടെക്ച്വറല്‍ സേവനങ്ങളില്‍ നിന്നാണ് കമ്പനി, ജോലി ആരംഭിക്കുന്നത്.

കമ്പനിയുമായി അനുബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിദഗ്ധരും പരിചയ സമ്പന്നരുമായ ആര്ക്കിടെക്ടുകളെയാണ് ഇതിനു വേണ്ടി ഒലിവിയ സമീപിക്കുന്നത്. ആര്‍ക്കിടെക്ച്വറല്‍ മേഖലയിലെ പുത്തന്‍ മാറ്റങ്ങളെക്കുറിച്ച് നിരന്തരം മനസ്സിലാക്കിക്കൊണ്ടേയിരിക്കുന്നതിനാല് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ഏറ്റവും വ്യക്തമായി തിരിച്ചറിഞ്ഞ് മാത്രമാണ് ഓരോ ഡിസൈന്‍ ജോലിയും അവര്‍ പൂര്‍ത്തിയാക്കുന്നത്. ഓരോ സേവനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിയും ഉപഭോക്താക്കള്‍ അതാതു വിഭാഗത്തിലുള്ള വിദഗ്ധരെ നിരന്തരം കാണേണ്ടി വരുന്നതുപോലെയുള്ള അസൗകര്യങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി നിര്‍മാണം ഏല്‍പ്പിക്കുന്നത് മുതല്‍ പൂര്‍ണമാക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും നേരിട്ട് മുന്നില്‍ നിന്ന് നടത്തുന്നത് കമ്പനി തന്നെയാണ്.

സേവനങ്ങളിലെ സുതാര്യതയാണ് ഒലീവിയ ഡെവലപ്പേഴ്സിന്റെ ഏറ്റവും വലിയ മുഖമുദ്ര. വീട് നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്ക് വരുന്ന ചിലവുകളെ കുറിച്ച് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുകയാണ് സ്ഥാപനം ആദ്യം തന്നെ ചെയ്യുന്നത്. മാസാടിസ്ഥാനത്തില്‍ എത്രത്തോളം ചെലവ് വരുമെന്നും ഓരോ മാസവും തുക എങ്ങനെ ഏതൊക്കെ ഇനങ്ങളില്‍ വിനിയോഗിക്കപ്പെടും എന്നതുമടക്കമുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയറുകളുടെ അടിസ്ഥാനത്തിലാണ് ജോലി പുരോഗമിക്കുന്നത്. നിര്‍മാണ സാമഗ്രികള്‍ വാങ്ങുന്നത് മുതല്‍ തൊഴിലാളികളുടെ വേതനം വരെ ഇത്തരത്തില്‍ സുതാര്യമായി ബോധ്യപ്പെടുത്തുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് നേരിടേണ്ടിവരുന്ന ഭൂരിഭാഗം ആകുലതകളും സ്ഥാപനം നേരിട്ട് പരിഹരിക്കുന്നു.

ഏറ്റവും മികച്ച ആര്‍ക്കിടെക്ടുകളുടെ സേവനത്തില്‍ നിന്ന് ആരംഭിക്കുന്ന ഡിസൈനുകള്‍ മുതല്‍, വിശ്വസ്തരായ കോണ്‍ട്രാക്ടര്‍മാര്‍ നേരിട്ടു നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും അങ്ങേയറ്റം സുരക്ഷിതമായ ഇലക്ട്രിക്കല്‍, പ്ലംബിംഗ്, കാര്‍പെന്ററി ജോലികളും വരെ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആദ്യാവസാന സേവനങ്ങള്‍ മുഴുവന്‍ സമയബന്ധിതമായി ഏകോപിപ്പിച്ച് ഏറ്റവും കൃത്യതയോടെ കൂടി പൂര്‍ത്തീകരിക്കുന്നതില്‍ ഒലീവിയക്ക് യാതൊരു വിട്ടുവീഴ്ചയുമില്ല. അതതു മേഖലകളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നവരെ മാത്രമേ ഓരോ വീടിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കാനും അതിന്റെ വിവിധ വിഭാഗങ്ങള്‍ ഏല്‍പ്പിക്കാനും സമീപിക്കാറുള്ളു.

‘ലക്ഷ്വറി’യുടെ അവസാനവാക്ക് എന്നവണ്ണം ഹോം തിയേറ്റര്‍ മുതല്‍ ലിഫ്റ്റും സ്വിമ്മിംഗ് പൂളും അടക്കമുള്ള സൗകര്യങ്ങളാണ് ഒലിവിയയുടെ വീടുകളില്‍ ഒരുങ്ങാറുള്ളത്. ജോലിയുടെ പുരോഗതി കൃത്യമായി ക്യാമറയിലൂടെ പരിശോധിക്കാനുള്ള സൗകര്യവും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പൈലറ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി, ഡിസൈനിങ് കണ്സള്ട്ടേഷന്, ടോട്ടല്‍ പ്രോജക്ട് മാനേജ്മെന്റ് എന്നിങ്ങനെ പ്രധാനമായും മൂന്നുതരം സേവനങ്ങളാണ് ഒലീവിയ ഉറപ്പുവരുത്തുന്നത്. ഏറ്റെടുക്കുന്ന ജോലിയുടെ പൂര്‍ണ ഉത്തരവാദിത്വം കമ്പനിക്കാണ് എന്നുള്ളത് കൊണ്ടുതന്നെ പൂര്‍ത്തീകരിച്ച വീടുകളുടെ സമഗ്ര സര്‍വീസിങ് സേവനങ്ങളും സ്ഥാപനം ഉറപ്പുവരുത്തുന്നു.

ഭൂരിഭാഗം ക്ലെയ്ന്റുകളും പ്രവാസികളും ഡോക്ടര്‍മാരും ബിസിനസ് മേഖലകളുമായി ബന്ധപ്പെട്ടവരുമാണ്. അത്തരത്തില്‍ ഉപകരണങ്ങള്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന കേടുപാടുകള്‍ ഉള്‍പ്പെടെ കൃത്യമായി സര്‍വീസ് ചെയ്യുകയും ഉപഭോക്താവിന്റെ തൃപ്തി ഉറപ്പുവരുത്തുകയും ചെയ്യാറുണ്ട്. ഇത്തരം സര്‍വീസ് വാറന്റി തന്നെ ഏറ്റവും കുറഞ്ഞത് മൂന്നു വര്‍ഷത്തേക്ക് ഉറപ്പ് നല്‍കിക്കൊണ്ട് ഓരോ വ്യക്തിഗത പ്രൊജക്റ്റിന്റെയും മേല്‍ കമ്പനിക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ഉപഭോക്താക്കള്ക്കുള്ളിലും വ്യക്തമായ ഉറപ്പ് നല്‍കുകയാണ് ഒലിവിയ. റെസിഡെന്‍ഷ്യല്‍ നിര്‍മിതികള്‍ക്ക് പുറമേ, ആവശ്യക്കാര്‍ തേടി വരുന്നതിനനുസരിച്ച് വാണിജ്യ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഒലിവിയ ഏകോപിപ്പിക്കാറുണ്ട്.

ലക്ഷ്വറി പ്രീമിയം നിര്‍മാണ മേഖലയിലെ ഒരു ലോകോത്തര ബ്രാന്‍ഡായി ഒലീവിയ ഡെവലപ്പേഴ്സിനെ വളര്‍ത്തിയെടുക്കുകയാണ് ടോമിന്റെ ലക്ഷ്യം. ഈ മേഖലയിലെ തന്റെ പ്രവൃത്തി പരിചയവും സേവന മികവും അതിനുള്ള മാര്‍ഗങ്ങളാക്കി മുന്നേറുകയാണ് ഈ സ്ഥാപനം…!
Contact number : 97462 87117
Our website: https://oliviyadevelopers.com/
Our Facebook: https://www.facebook.com/share/19W7VPZ4qc/
Our Instagram: https://www.instagram.com/oliviyadevelopers?utm_source=qr&igsh=MWdvZ2g1aTlzcG5odw==
Our YouTube: https://www.youtube.com/watch?v=67rbIgc50w8



