EntreprenuershipSuccess Story

മനോഹരമായ നിമിഷങ്ങളെ പകര്‍ത്താന്‍ Ocean Blue Weddings

ഏറ്റവും മനോഹരമായ നിമിഷങ്ങളെ ക്യാമറകണ്ണുകളിലൂടെ പകര്‍ത്തി അതിനെ ജീവനുള്ളതാക്കി തീര്‍ക്കുക എന്നുള്ളത് എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല. എന്നാല്‍ ഫോട്ടോഗ്രഫി എന്ന തന്റെ പാഷനെ മുറുകെപ്പിടിച്ച് അതിനെ സംരംഭമാക്കി തീര്‍ത്ത് വിജയമെഴുതിയ ഒരു യുവസംരഭകനുണ്ട്… തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അശ്വിന്‍ 2020ലാണ് Ocean Blue Weddings എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

തുടക്കത്തില്‍ ചെറിയ രീതിയിലെ വര്‍ക്കുകളാണ് ഏറ്റെടുത്ത് ചെയ്തതെങ്കില്‍, ഇന്ന് വിദേശത്ത് വരെ Ocean Blue Weddings ന്റെ പ്രീമിയം വെഡ്ഡിംങ് വര്‍ക്കുകളുടെ സേവനം ലഭ്യമാണ്. ഫോട്ടോഗ്രഫിയിലാണ് തന്റെ പാഷനെന്ന് തിരിച്ചറിഞ്ഞ അശ്വിന്‍ ആദ്യം ചെറിയ ഒരു വരുമാന മാര്‍ഗമെന്ന രീതിയിലാണ് ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവ ചെയ്തിരുന്നത്. എന്നാല്‍ എന്തുകൊണ്ട് പാഷനെ തന്നെ സംരംഭമാക്കി മാറ്റിക്കൂടാ എന്ന ചിന്തയാണ് Ocean Blue Weddings എന്ന സംരംഭത്തിന്റെ ആരംഭത്തിലേക്ക് അശ്വിനെ നയിക്കുന്നത്.

കുറഞ്ഞ കാലം കൊണ്ട് തന്നെ കേരളത്തിലും കേരളത്തിന് പുറത്തും വേരുറപ്പിച്ച സ്ഥാപനമാക്കി ഈ സംരംഭത്തിനെ മാറ്റിയത് കഠിനപ്രയത്‌നവും ഈ മേഖലയിലുള്ള പ്രാവീണ്യവുമാണ്. തുടക്കത്തില്‍ പലരും പിന്തുണച്ചില്ലെങ്കിലും തന്റെ സ്വപ്‌നത്തെ പിന്തുടരാന്‍ തന്നെ അശ്വിന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ എട്ടിലധികം സ്റ്റാഫുകളാണ് Ocean Blue Weddings ല്‍ പ്രവര്‍ത്തിക്കുന്നത്.

വെഡ്ഡിംഗ് കവര്‍, പ്രീവെഡ്ഡിംഗ് ഷൂട്ട്, ബേബി ഷൂട്ട്, ഇവന്റ് ഷൂട്ട് തുടങ്ങി എല്ലാ മനോഹരമായ നിമിഷങ്ങളെയും പകര്‍ത്താന്‍ Ocean Blue Weddings ന്റെ സേവനം ലഭ്യമാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ഫോട്ടോഗ്രഫി മാത്രമല്ല, ആവശ്യക്കാര്‍ക്ക് ആഘോഷങ്ങളുടെ ഫുള്‍ ഇവന്റ് ഏറ്റെടുക്കാനും ഇവര്‍ ഒരുക്കമാണ്. കൃത്യമായ മികവും പ്രാവീണ്യവുമാണ് ഓരോ കസ്റ്റമറുടെയും പ്രീതി നേടാന്‍ Ocean Blue Weddings ന് കരുത്തേകിയത്.

കേരളത്തില്‍ മാത്രമല്ല, വിദേശത്തും ഇവരുടെ സേവനം ലഭ്യമാണ്. ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളെ നിറമോടെ പകര്‍ത്തി നല്‍കാന്‍ ഇവര്‍ക്കുള്ള കഴിവ് തന്നെയാണ് കുറഞ്ഞ കാലം കൊണ്ട് വേരുറപ്പിച്ച സംരംഭമാക്കി Ocean Blue Weddings നെ മാറ്റിയത്. ഭാവിയില്‍ ഈ സ്ഥാപനത്തിന്റെ തന്നെ കീഴില്‍ ഒരു അഡൈ്വര്‍ട്ടെസ്‌മെന്റ് ആന്റ് മാര്‍ക്കറ്റിങ് സ്ഥാപനം തുടങ്ങാനുള്ള ഒരുക്കത്തിലാണ് അശ്വിന്‍ എന്ന യുവ സംരംഭകന്‍.

https://www.instagram.com/oceanblueweddings?igsh=MWpraWVwODZna2d6ag%3D%3D

https://www.instagram.com/aswin_oceanblue?igsh=cHpmMnk4cDZzdjFx

https://www.facebook.com/share/1HqtPCt19B

https://www.youtube.com/@oceanblueweddings

https://share.google/KkoicgV8sPflNrPsM

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button