വ്യത്യസ്തമായ ജീവിതശൈലി തന്നെയാണ് നമ്മള് മലയാളികളെ എപ്പോഴും എല്ലാവരില്‍ നിന്നും വ്ത്യസ്തരാക്കുന്നത്. കാലം എത്ര മുന്നോട്ടു സഞ്ചരിച്ചാലും പാരമ്പര്യം മറക്കാത്തവരാണ് മലയാളികള്‍. പുതുമയുടെ ലോകത്ത് പഴമയെ തേടുന്നവര്‍. ഇവിടെ പഴമയ്ക്കിന്നും കൈമോശം വരാതെ കാത്തു സൂക്ഷിക്കുകയാണ് ”ഉമ്മച്ചീസ്..” എന്ന സ്ഥാപനം. തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തിയിലാണ്, പ്രകൃതിദത്ത സൌന്ദര്യ വര്‍ദ്ധക വസ്തുക്കളുടേയും, ശിശു സംരക്ഷണത്തിന്റ്യെും തലമുറകള്‍ കൈമാറി വന്ന പാരമ്പര്യ രഹസ്യക്കൂട്ടുകളുടെ ”ഉമ്മച്ചീസ്…” എന്ന സ്ഥാപനം.
ഇന്ന് ‘ഉമ്മച്ചീസ്’ അന്‍സീനയുടെ നേതൃത്വത്തില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകളോടും, ലൈസന്‍സോടു കൂടിയും പ്രവര്‍ത്തിക്കുന്ന ഒരു സംരംഭമാണ്. ഉമ്മച്ചീസ് എന്ന പേരിനു തന്നെ ഒരു കഥയുണ്ട്. അന്‍സീനയുടെ സംരംഭത്തിന്റെ തുടക്കം തന്നെ വീട്ടില്‍ ഉമ്മച്ചി കാച്ചി തുടങ്ങിയ ഹെയര്‍ ഓയിലില്‍ നിന്നായിരുന്നു. ഒരു അംഗീകൃത സ്ഥാപനമായി മാറി രണ്ടു വര്‍ഷം പിന്നിടുമ്പോഴും, ഉമ്മച്ചീസിലെ പ്രൊഡക്റ്റുകള്‍ക്ക് വര്‍ഷങ്ങള്‍ പഴക്കമുള്ള വിശ്വസ്തതയും, ഉപഭോക്താക്കളുമുണ്ട്.
ഏറ്റവുമടുത്ത സുഹൃത്തുകള്‍ക്കും, പരിചയക്കാര്ക്കുമിടയിലാണ് ‘ഉമ്മച്ചീസി’ന്റെത പ്രൊഡക്റ്റ്സുകള്ക്ക് വില്‍പ്പന സാധ്യത ഒരുങ്ങിയിരുന്നത്. പിന്നീട് തലമുറ കൈമാറിയ രഹസ്യകൂട്ട് ഉമ്മയില്‍ നിന്നും അന്സീനയിലെത്തിയപ്പോള് അതൊരു സംരംഭമായി വിപണിയില്‍ സാധ്യതയ്ക്കൊരുങ്ങി. ഇന്ന് വിപണന മേഖലയില്‍ ഹെയര്‍ ഓയില്‍ മാത്രമല്ല, ഫെയ്സ് ഓയിലും, ബേബി പ്രൊഡക്റ്റുകള്‍ക്കും ഒപ്പം ഉമ്മച്ചീസ് എന്ന ബ്രാന്‍ഡില്‍ ചര്‍മ്മ സംരംക്ഷണത്തിനും, സൌന്ദര്യ സംരക്ഷണത്തിനുമായി മുപ്പതില്‍ അധികം ഉല്‍പ്പന്നങ്ങളും വിപണിയിലെത്തുന്നു. FDA അംഗീകൃത സര്‍ട്ടിഫിക്കറ്റും, നാഷണല്‍ അക്രിഡേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് (NABL) അക്രഡിറ്റേഷന് അംഗീകാരവും, ഒപ്പം ഈ മേഖലയിലെ പ്രവര്‍ത്തി പരിചയത്തിനാവശ്യമായ ലൈസന്‍സോടും കൂടിയാണ് ‘ഉമ്മച്ചീസ്’ ഇന്ന് പ്രവര്‍ത്തിക്കുന്നത്.
പാരമ്പര്യത്തില്‍ മാത്രമല്ല, പ്രവര്‍ത്തനത്തിലും വ്യത്യസ്യതമാര്ന്ന ശൈലി പിന്തുടരുന്നതാണ് ഉമ്മച്ചീസിന്റെവ രീതി. കെമിക്കലുകളെ പൂര്‍ണമായും ഒഴിവാക്കിയുള്ള തികച്ചും പ്രകൃതിദത്തമായ ഹെര്ബസ്യൂട്ടിക്കല് ഉല്‍പ്പന്നങ്ങള്‍. ഏതൊരു ഉല്പ്പന്നത്തിന്റെയയും നിര്‍മാണത്തിന് ആവശ്യമായ ചേരുവകളെല്ലാം; കറ്റാര്‍വാഴ, ബ്യംഗരാജ്, ബ്രഹ്മി, തുളസി തുടങ്ങിയ ഔഷധക്കൂട്ടുകളും മറ്റ് ആവശ്യ വസ്തുക്കളും നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വീടിനോടു ചേര്‍ന്നു വളര്‍ത്തുന്നതും ഉമ്മച്ചീസ് പ്രൊഡക്റ്റ്സിന്റെ മികവാണ്. ആവശ്യാനുസൃതം വളരെ കുറഞ്ഞ അളവില്‍ മാത്രം ഇവയുടെ നിര്‍മാണവും വിപണനവും നടത്തുന്നു.
നീണ്ടകാലം വരെ കാലഹരണപ്പെടാത്ത രീതിയില്‍ കാത്തു സൂക്ഷിക്കുവാന്‍ കെമിക്കലുകളുടെ സഹായം ആവശ്യമായതു കൊണ്ടുതന്നെ, ചുരുങ്ങിയത് ആറുമാസം വരെയാണ് ഉമ്മച്ചീസ് പ്രൊഡക്റ്റ്സിന്റെവ കാലഹരണസമയം എന്നു പറയുന്നത്. മുഴുവനായും കെമിക്കല്‍ ഫ്രീയായ, ബൊട്ടാണിക്കല്‍ ഡെറിവേറ്റീവ് ഇന്ക്രീഡിയന്റ്സാ ണ് ഉമ്മച്ചീസ് പ്രൊഡക്റ്റ്സിന്റെബ പ്രത്രേകത തന്നെ.
സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്കൊപ്പം തന്നെ പാരമ്പര്യ രീതിയില്‍ തയ്യാറാക്കുന്ന ബേബി പ്രൊഡക്റ്റ്സാണ് ഉമ്മച്ചീസിന്റെര മറ്റൊരു മുഖ്യഘടകവും. കുഞ്ഞുങ്ങള്‍ക്കായി പ്രത്രേകമായി തയ്യാറാക്കുന്ന ഹെയര്‍ ഓയില്‍, മസാജ് ഓയില്‍, ബേബി സോപ്പ്, കാജല്‍, കായപ്പൊടി, റാഗിപ്പൊടി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ബേബി പ്രൊഡക്റ്റ്സ് എപ്പോഴും ആവശ്യനാസൃതം മാത്രം തയ്യാറാക്കുന്നതാണ് ഉമ്മച്ചീസിന്റെപ രീതി. തല്‍ക്ഷണം ഫ്രഷ് പ്രൊഡക്റ്റ്സ് അതാണ് ഉമ്മച്ചീസിന്റെി ഉറപ്പ്.
ഉമ്മച്ചീസ് ഇന്ന് വളര്‍ന്നു വരുന്ന ഒരു സംരംഭ മേഖലയാണ്. ആയുര്‍വേദ ഡോക്ടറുടെ നിരീക്ഷണത്തിലും, പഠന സാധ്യതകള്‍ക്കായി ഒരുക്കിയിരിക്കുന്ന ടെക്നിക്കല്‍ ലാബ് സൌകര്യങ്ങളോടും കൂടിയാണ് ഉമ്മച്ചീസ് പ്രവര്‍ത്തിക്കുന്നത്. കേട്ടറിഞ്ഞ് തേടിയെത്തുന്നവരാണ് അധികവും. ഇന്നും പൂര്‍ണമായും സംതൃപ്തരായ ഉപഭോക്താക്കളാണ് ഉമ്മച്ചീസിന്റെട വിജയവും.
ഉമ്മച്ചീസ് എന്ന വിജയ സംരംഭത്തിന്റെണ പിന്നില്‍ അന്‍സീനയും ഉമ്മ ഷെമീനയുടേയും, അവരുടെ കുടുംബത്തിന്റെല്യും കൂട്ടായ പരിശ്രമമാണ്. ഈ രംഗത്തോടുള്ള ഉമ്മയുടേയും മകളുടേയും അഭിനിവേശവും, പുത്തന്‍ ആശയങ്ങളെ തിരയാനുള്ള അഭിരുചിയും ചേര്‍ന്നപ്പോള്‍ ഉമ്മച്ചീസ് മുപ്പതില്‍ അധികം സൌന്ദര്യ വര്‍ദ്ധക വസ്തുക്കളും, ശിശു സംരംക്ഷണ ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ന് വിപണി സാധ്യത ഒരുക്കുന്നു.
ഉമ്മച്ചീസിന്റെക മണ്ണുത്തി ഷോപ്പില്‍ മാത്രം ലഭ്യമാകുന്ന വസ്തുക്കളെ കൂടുതല്‍ ആവശ്യക്കാരിലെത്തിക്കുന്നതിനായി ഇപ്പോള്‍ ഒരു പുത്തന്‍ പദ്ധതിയ്ക്കു തുടക്കം കുറിക്കാനുള്ള ശ്രമത്തിലാണ് അന്‍സീന. വീട്ടമ്മമാരെ ലക്ഷ്യമാക്കി ആരംഭിക്കുന്ന തന്റെള പുതിയ സംരംഭത്തിലൂടെ ഉമ്മച്ചീസ് പ്രൊഡക്റ്റ്സിനെ വിപണിയില്‍ സുലഭമാക്കാനാണ് അന്‍സീനയുടെ ആഗ്രഹവും.
Whatsapp: 90 74 72 96 23