ഇനി നിങ്ങളുടെ വിദേശ സ്വപ്നങ്ങള്‍ OMA GLOBAL ACADEMY യുടെ കൈകളില്‍ സുരക്ഷിതം
വിദേശ രാജ്യങ്ങളിലെ പഠനവും തൊഴിലും ജീവിതവും സ്വപ്നം കണ്ട് ജീവിക്കുന്ന നിരവധി പേര് നമുക്ക് ചുറ്റുമുണ്ട്. വിശാലമായ ഈ ലോകത്ത് വലിയ സ്വപ്നങ്ങള്‍ കാണുന്നവര്‍. പക്ഷേ, പലപ്പോഴും അവര്‍ ആഗ്രഹിക്കുന്നത് പോലെ വിദേശത്തേക്ക് പോകുന്നതിന് ആവശ്യമായ ഭാഷാ പഠന സഹായമോ പിന്തുണയോ കൃത്യമായി പലപ്പോഴും അവര്‍ക്ക് ലഭിക്കുന്നില്ല. എന്നാല്‍ അഞ്ചു വര്‍ഷത്തിലേറെയായി നിരവധി വിദ്യാര്‍ഥികളുടെയും യുവ തലമുറയുടെയും വിദേശ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുന്ന ഒരു സ്ഥാപനം നമ്മുടെ ഈ കേരളത്തിലുണ്ട്.
പ്രിന്‍സ് നാരായണന് എന്ന കൂത്താട്ടുകുളം സ്വദേശിയും സജിന്‍ ജോസഫും ചേര്‍ന്ന് ആരംഭിച്ച OMA GLOBAL ACADEMY എന്ന എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി കരുത്തു പകര്‍ന്നു നല്‍കിയിട്ടുള്ളത് നിരവധി പേരുടെ വിദേശ സ്വപ്നങ്ങള്‍ക്കാണ്. നാല്പതിലധികം രാജ്യങ്ങളിലേക്കാണ് ഇവര്‍ വിദ്യാര്‍ഥികളെ എത്തിച്ചിട്ടുള്ളത്. IELTS ,OET, P T E, UKVI, CBT, OSCE തുടങ്ങി നിരവധി കോഴ്സുകളാണ് OMA GLOBAL ACADEMY നല്‍കുന്നത്. 2018 ലാണ് സുഹൃത്തുക്കളായ ഇരുവരും ചേര്‍ന്ന് OMA GLOBAL ACADEMYക്ക് രൂപം നല്‍കുന്നത്.
എക്സ്പോര്‍ട്ട് – ഇംപോര്‍ട്ട് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രിന്‍സ് ആദ്യം ആരംഭിച്ചത് ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സിയായിരുന്നു. അവിടെ നിന്നുമാണ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്വപ്നത്തിലേക്ക് പ്രിന്‍സ് കടക്കുന്നത്. ജര്‍മനിയിലെ ജീവിതം താല്കാലികമായി അവസാനിപ്പിച്ചു നാട്ടിലെത്തിയ സജിന്‍ ജോസഫിനൊപ്പം ചേര്‍ന്ന് ഇരുവരും രൂപം നല്കിയ OMA GLOBAL ACADEMY FOR INTERNATIONAL LANGUAGES എന്ന എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് & കണ്‍സള്‍ട്ടന്‍സി വളരെ വേഗമാണ് ജനപ്രീതിയുള്ള സ്ഥാപനമായി മാറിയത്.
മറ്റുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറ്റവും മികച്ച രീതിയില്‍ വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൃത്യമായ ഗൈഡന്‍സും ഭാഷാ സഹായവും നല്കാന് OMA GLOBAL ACADEMYക്ക് സാധിക്കുന്നു എന്നത് തന്നെയാണ് ആ വിജയത്തിന് കാരണവും. ജര്‍മന്‍ ഭാഷയില്‍ ‘C2’ വരെ പഠിച്ച സജിന്‍ ജോസഫിന് ഭാഷകളെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.
അതു കൊണ്ട് തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയും Omaglobalacademy ടെലിഗ്രാം ചാനലിലൂടെയും, OMA’S LEARNING APP വഴിയും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠന മെറ്റീരിയലുകള്‍ സൗജന്യമായി ഇവര്‍ നല്കി. മറ്റുള്ള സ്ഥാപനങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായതും ഫലപ്രദമായ രീതിയിലും തയാറാക്കിയ ഈ മെറ്റീരിയലുകള്‍ വിദ്യാര്‍ഥികളെ പരീക്ഷാ വിജയത്തിന് ഏറെ സഹായിച്ചു. തുടര്‍ന്ന് പല സ്ഥാപനങ്ങളും OMA GLOBAL അക്കാഡമിയുടെ മെറ്റീരിയലുകള്‍ അനുസരിച്ച് പഠിപ്പിക്കാന്‍ തുടങ്ങി. ഇതോടുകൂടി നിരവധിപേര്‍ OMA GLOBAL ACADEMYയില്‍ എത്താന്‍ തുടങ്ങി.
ഇന്ന് ഒരു വര്‍ഷം ആറിലധികം ബാച്ചുകളിലാണ് ഇവര്‍ ക്ലാസ്സുകള്‍ നല്‍കുന്നത്. വിദേശ അധ്യാപകരടക്കം നിരവധി പേരാണ് OMA GLOBAL ACADEMY യില്‍ ക്ലാസുകള്‍ നല്‍കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. രാജ്യത്തെമ്പാടുമായി നിരവധിപേരാണ് ഓരോ ദിവസവും OMA GLOBAL ACADEMYയിലേക്ക് തങ്ങളുടെ സ്വപ്നങ്ങള്‍ പൂവണിയിക്കാനായി എത്തുന്നത്.
ഭാവിയില്‍ സൗജന്യമായി വിദേശ രാജ്യത്തേക്ക് നിരവധി പേരെ എത്തിക്കണം എന്നത് OMA GLOBAL അക്കാഡമിയുടെ സ്വപ്നങ്ങളില്‍ ഒന്നാണ്. കേരളത്തില്‍ നിരവധി ബ്രാഞ്ചുകള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ സംരംഭകരായ പ്രിന്‍സ് നാരായണനും സജിന്‍ ജോസഫും.