ഇനി സ്വപ്നഭൂമിയിലേക്കൊരു യാത്ര; ‘SpiceUp Tours & Travels’ എന്ന സഹയാത്രികനൊപ്പം
തന്റെ ചക്രവാളത്തിനപ്പുറമുള്ള ലോകത്തെ അറിയാനുള്ള മനുഷ്യന്റെ ആകാംക്ഷ അവനില്‍ അന്തര്‍ലീനമാണ്. അതിനായി മനുഷ്യകുലത്തിന്റെ ആരംഭം മുതല്ക്കേ അവന്റെ കാല്‍പ്പാടുകള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വിഭവങ്ങള്‍ തേടി, അതിജീവനത്തിന് അനുയോജ്യമായ കാലാവസ്ഥ അന്വേഷിച്ചുകൊണ്ട് അങ്ങനെ തുടര്‍ന്ന ആ യാത്ര മനുഷ്യനെ ഭൂമി മുഴുവനും വ്യാപിപ്പിച്ചു. നാഗരികജീവിതം നയിക്കുന്ന ആധുനിക മനുഷ്യന് യാത്രയെന്നാല്‍ തന്റെ സ്വപ്നഭൂമിയിലെ ദൃശ്യ പ്രകൃതിയെ ആസ്വദിച്ച്, അതിന്റെ ഭൗതിക ഘടകങ്ങളെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിച്ചറിയാനുള്ള വിനോദസഞ്ചാരങ്ങളാണ്. ആ യാത്രയ്ക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചു നല്കാനൊരു വഴികാട്ടിയായി ഒരാള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഇന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം ബിസിനസിന്റെ പ്രസക്തി.
ഇവിടെ കാലാനുസൃതമായ അടിസ്ഥാന സൗകര്യങ്ങളും വേറിട്ട സേവനങ്ങളുമായി ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ മുന്നോട്ട് കുതിക്കുകയാണ് ജിജോ പി ജോളി എന്ന യുവ സംരംഭകന്റെ പാഷനും കഠിനപ്രയത്നവും കൊണ്ട് പടുത്തുയര്‍ത്തിയ ‘സ്പൈസ് അപ് ടൂര്‍സ് & ട്രാവല്‍സ്’ എന്ന സ്ഥാപനം. അനന്തസാധ്യതകള്‍ ഉണ്ടെങ്കിലും അതിലേറെ മത്സരമുള്ള ടൂറിസം രംഗത്ത് സ്വന്തമായി ഒരു ടൂര്‍സ് & ട്രാവല്‍സ് കമ്പനി തുടങ്ങി രാജ്യത്തിന് അകത്തും പുറത്തും ധാരാളം ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിക്കുന്ന ഒരു സ്ഥാപനമാക്കി അതിനെ വളര്‍ത്തുക എന്നത് അത്ര എളുപ്പമല്ല.ആ നിലയിലേക്ക് സ്പൈസ് അപ്പ് ടൂര്‍സ് & ട്രാവല്‍സിനെ വളര്‍ത്താന്‍ ജിജോ പി ജോളിക്ക് കഴിഞ്ഞത് പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടുള്ള സസൂക്ഷ്മമായ ചുവടുവയ്പുകളിലൂടെയാണ്.
ഒരു മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന ജിജോയുടെ സ്വപ്നമേഖലയാകട്ടെ ടൂറിസം ആയിരുന്നു.സ്വന്തം ജോലി ഉപേക്ഷിച്ചുകൊണ്ടാണ് താന്‍ പഠിച്ചതും പ്രവര്ത്തിച്ചിരുന്നതിലും നിന്ന് തീര്‍ത്തും വ്യത്യസ്തമായൊരു മേഖലയിലേക്ക് അദ്ദേഹം എത്തിയത്. ടൂറിസം എന്ന രംഗത്തേക്ക് ചുവട് വയ്ക്കുമ്പോള്‍ പുതിയൊരു വിദ്യാര്‍ത്ഥിയുടെ ഉദ്വേഗത്തോടെ ആ മേഖലയെ പഠിക്കാന്‍ അദ്ദേഹം തയ്യാറായി. ആറുമാസത്തോളം ഒരു ഡ്രൈവറായി ജോലി ചെയ്തു കൊണ്ടായിരുന്നു ട്രാവല്‍ & ടൂറിസത്തിന്റെ ‘പ്രാക്ടിക്കല്‍’ വശങ്ങളുടെ ബാലപാഠം ജിജോ സ്വായത്തമാക്കിയത്. അങ്ങനെ 2016 ല്‍ ‘സ്പൈസ് അപ് ടൂര്‍സ് & ട്രാവല്‍സ്’ എന്ന പേരില്‍ തന്റെ സ്വപ്നമായ ട്രാവല്‍ കമ്പനി ആരംഭിച്ചു.
തുടക്കത്തില്‍ ട്രാന്‍സ്പോര്‍ട്ടേഷനില്‍ മാത്രമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഏതൊരു നവാഗതനെയും പോലെ ജിജോയുംതന്റെ സംരംഭത്തിന്റെ ആരംഭദശയില്‍ നിരവധി വെല്ലുവിളികളെ നേരിട്ടു. ആദ്യമായി ഒരു ബുക്കിംഗ് ലഭിക്കാന്‍ തന്നെ മൂന്നുമാസത്തോളം കാത്തിരിക്കേണ്ടിവന്നു. ഇവിടെയെല്ലാം കൃത്യമായ തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടാണ് അദ്ദേഹം ഇത്തരം പ്രതിസന്ധികളെ അതിജീവിച്ചത്. കുറഞ്ഞ നിരക്കില്‍ സഞ്ചാരികള്‍ക്ക് തന്റെ ട്രാവല്‍ കമ്പനിയുടെ സേവനങ്ങള്‍ നല്‍കിക്കൊണ്ട് സ്വീകാര്യത വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു ആദ്യം സ്വീകരിച്ച മാര്‍ഗം. തുടര്‍ന്ന് കൃത്യമായ മാര്‍ക്കറ്റിംഗ് രീതികള്‍ അവലംബിച്ചു കൊണ്ട് ക്രമേണ കേരളത്തിനകത്തും രാജ്യമൊട്ടാകെയും സ്പൈസ് അപ്പ് ടൂര്‍സ് & ട്രാവല്‍സിന്റെ സേവനങ്ങള്‍ എത്തിച്ചു.
മുക്കിലും മൂലയിലും ധാരാളം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് കമ്പനികളുള്ള നമ്മുടെ നാട്ടില്‍ ഈ സംരംഭത്തെ വ്യത്യസ്തമാക്കുന്നത് അതു മുന്നോട്ടുവയ്ക്കുന്ന ക്രിയേറ്റീവായ ചില ആശയങ്ങളാണ്. അത്തരത്തിലൊന്നാണ് ‘ട്രാവല്‍ ഫ്രെയിംസ്’ എന്ന പേരില്‍ ജിജോ നടപ്പാക്കിയ തീര്‍ത്തും വ്യത്യസ്തമായ ഒരു സേവനം. യാത്രകള്‍ മനോഹരമാകുന്നത് അതിന്റെ ഓരോ നിമിഷങ്ങളും ചിത്രങ്ങളാക്കി സൂക്ഷിക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ നാം ഒരു സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ ഫോട്ടോകളും വീഡിയോകളുമൊക്കെ പകര്‍ത്തുന്നതിനും കൂടി സമയം ചെലവഴിക്കുന്നു. ഒരുപക്ഷേ ചിലപ്പോഴെങ്കിലും അത് സഞ്ചാരത്തിന്റെ ആസ്വാദനത്തെ ബാധിക്കാറുണ്ട്.
ഇവിടെ അനിവാര്യമായ ഒരു ആവശ്യകത തിരിച്ചറിഞ്ഞു കൊണ്ട് യാത്രകളുടെ ഓരോ നിമിഷത്തെയും ചിത്രീകരിച്ചു നല്‍കാനായി പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ സേവനം ഓരോ യാത്രയിലും നല്കുന്ന പദ്ധതിയായിട്ടാണ് ‘ട്രാവല്‍ ഫ്രെയിംസിനെ’ അവതരിപ്പിച്ചിരിക്കുന്നത്.നൂതനമായ ഇത്തരം കാഴ്ചപ്പാടുകളുമായി വിശ്വസ്തമായ സേവനം നല്കുന്ന ഒരു സ്ഥാപനം എന്ന നിലയ്ക്ക് സ്പൈസ് അപ്പിന് ടൂറിസം വകുപ്പിന്റെ എല്ലാവിധ പിന്തുണയും ലഭിക്കുന്നുണ്ട്.അതോടൊപ്പം ചുരുങ്ങിയ കാലയളവുകൊണ്ട് കേരളത്തിലെയും രാജ്യത്തിന്റെയും ടൂറിസം വകുപ്പിന്റെ ഒരു ‘അംഗീകൃത ട്രാവല്‍ ഏജന്റ്’ എന്ന നിലയിലേക്ക് എത്താനും ജിജോയ്ക്ക് കഴിഞ്ഞു.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ടൂറിസം മേഖലയില്‍ ഒരു ഇടിവ് സംഭവിച്ചിരുന്നല്ലോ. എന്നാല്‍ മുന്‍പ് നല്‍കിയിട്ടുള്ള സേവനങ്ങളുടെ നിലവാരം തിരിച്ചറിഞ്ഞുകൊണ്ട് ജിജോയുടെ കമ്പനിയെ കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുത്തതിനാല്‍ വളരെ വേഗം ബിസിനസിനെ പുനരുജീവിപ്പിക്കാന്‍ സാധിച്ചു. ദ്രുതഗതിയില്‍ സ്ഥാപനം വളരുന്നതിനനുസരിച്ച് ജിജോ വാഹനങ്ങളുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിച്ചുകൊണ്ടിരുന്നു. അവയെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ട് മറ്റനേകം സ്ഥാപനങ്ങള്‍ക്കുകൂടി ട്രാന്സ്പോര്ട്ടേഷന് സര്‍വീസുകള്‍ നല്‍കുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ മറ്റുള്ള ടൂര്‍സ് & ട്രാവല്‍സ് കമ്പനികള്‍ക്ക് ആവശ്യമായ ട്രാന്സ്പോര്ട്ടേഷന് സേവനങ്ങള്‍ നല്കുന്നതില് മാത്രമാണ് സ്പൈസ് അപ്പ് പ്രധാനമായും ഊന്നല്‍ നല്‍കിയിരിക്കുന്നത്.
ഇന്ന് പതിനഞ്ചിലധികം സ്റ്റാഫുകളും അറുപത്തിലേറെ ടൂറിസ്റ്റ് വാഹനങ്ങളുമുള്ള ഒരു കമ്പനിയായി ‘സ്പൈസ് അപ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്’ തന്റെ സഞ്ചാരികളുമായി ജൈത്രയാത്ര തുടരുകയാണ്.സ്വന്തം പാഷനൊപ്പം ടീം മെമ്പേഴ്സിന്റെ ആത്മാര്‍ത്ഥതയും കുടുംബത്തിന്റെ പിന്തുണയും ചേര്‍ന്നതാണ് ഈ വിജയമെന്ന് ജിജോ പി ജോളി പറയുന്നു.തന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു മേഖലയായിരുന്നിട്ടുകൂടി അതിനെ വിജയത്തിലേക്ക് എത്തിക്കാനുള്ള ഈ യുവ സംരംഭകന്റെ പരിശ്രമം ഏതൊരു നവാഗതനും മാതൃകയാക്കാവുന്നതാണ്. ഒപ്പം ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ നൂതന ആശയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ നല്ലൊരു ഉദാഹരണം കൂടിയാണ് ‘SpiceUp Tours & Travels’ എന്ന സംരംഭം.