Success Story

ഇനി ‘വാസ്തു’വില്‍ വിട്ടുവീഴ്ചകള്‍ വേണ്ട; സ്വപ്‌നം പണിയാന്‍ Silpies കൂടെയുണ്ട്

ആയുസിന്റെ സ്വപ്‌നങ്ങളാണ് ഓരോ വീടുകളും. അതുകൊണ്ടുതന്നെ കുറേയധികം മുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക്, അതില്‍ താമസിക്കുന്നവര്‍ക്ക് സന്തോഷം എത്തിക്കാന്‍ കഴിയണമെന്നില്ല. ഇത്തരം ഘട്ടങ്ങളിലാണ് മികച്ച നിര്‍മാണരീതിയ്‌ക്കൊപ്പം വാസ്തുപരമായ കാര്യങ്ങളിലേക്കും ഓരോരുത്തരുടെയും ശ്രദ്ധ തിരിയാറുള്ളത്.

വാസ്തുപരമായി പ്രാഥമികവും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് വാസ്തുശാസ്ത്രം വശമുള്ള എഞ്ചിനീയര്‍മാരെ നിര്‍മാണ ചുമതല ഏല്‍പ്പിക്കുന്നത് വഴി ഈ പ്രശ്നം പരിഹരിക്കാനാവും. ഇപ്രകാരം വാസ്തുപരമായ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ആവശ്യക്കാരന്റെ മനസിനും നീക്കിയിരുപ്പിനും അനുയോജ്യമായ ഭവനനിര്‍മാണത്തിന് പരിഗണിക്കാവുന്ന പേരാണ് മലപ്പുറം മഞ്ചേരിയില്‍ പ്രവൃത്തിക്കുന്ന Silpies Engineers and Vasthu Consultancy.

കാലങ്ങളായി കണ്ടുവരുന്ന നിര്‍മാണരീതിയില്‍ നിന്ന് മാറി, കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ സൗകര്യങ്ങള്‍ എത്തിച്ച് വാസ്തുപരമായ മാനദണ്ഡങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഭവന നിര്‍മാണത്തിലൂടെയാണ് Silpies Engineers and Vasthu Consultancy ശ്രദ്ധ പിടിച്ചുപറ്റുന്നത്. മാത്രമല്ല പൂര്‍ണമായും വാസ്തു പരിഗണിച്ചുകൊണ്ടുള്ള നിര്‍മാണം സാധ്യമല്ലെന്നും അതിനാല്‍ വിട്ടുവീഴ്ചകള്‍ ആകാമെന്നുമുള്ള വാദങ്ങളുടെ മുനയൊടിച്ചു കൊണ്ട് കൂടിയാണ് ഇവര്‍ മുന്നോട്ടുപോവുന്നത്.

പരമാവധി സ്വകാര്യത നിലനിര്‍ത്തിക്കൊണ്ടും, എന്നാല്‍ വായുവിന്റെയും വെളിച്ചത്തിന്റെയും സഞ്ചാരത്തിന് കൃത്യമായ സൗകര്യം നിലനിര്‍ത്തിക്കൊണ്ടും ഇവര്‍ നിര്‍മിക്കുന്ന ഓരോ വീടും ദീര്‍ഘമായ പഠനങ്ങളുടെ ശ്രമഫലം കൂടിയാണ്. നിര്‍മാണത്തില്‍ ഈയൊരു പുതുമ എത്തിച്ചതുകൊണ്ട് തന്നെ കൂടുതല്‍ ആവശ്യക്കാരും കോണ്‍ട്രാക്ടര്‍മാരും Silpies Engineers നെ തേടിയെത്തി. ഒപ്പം സോഷ്യല്‍ മീഡിയയും ഇവരുടെ നിര്‍മാണരീതിയെ വലിയ രീതിയില്‍ ഏറ്റെടുത്തു.

Silpies Engineers ന്റെ നിലവിലെ ഉടമ റിജുല്‍ ദാസിന്റെ പിതാവ് വി. പരമേശ്വരന്‍ 1981 ലാണ് Silpies Vasthu Consultancyക്ക് തുടക്കം കുറിക്കുന്നത്. എന്നാല്‍ വൈകാതെ ലഭിച്ച സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കേണ്ടതിനാല്‍ അദ്ദേഹം സ്ഥാപനത്തിന് ഷട്ടറിട്ടു. തുടര്‍ന്ന് 25 വര്‍ഷങ്ങള്‍ക്കിപ്പുറം 2016 ല്‍ മകന്‍ റിജുല്‍ ദാസ് എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതോടെയാണ് Silpies Vasthu Consultancy വീണ്ടും പ്രവര്‍ത്തനക്ഷമമാവുന്നത്. ഇത്തവണ റിജുല്‍ ദാസായിരുന്നു Silpies Vasthu Consultancy യുടെ അമരത്തുണ്ടായിരുന്നത്.

ഈ സമയം സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച പിതാവിന്റെ പിന്തുണയും ആശിര്‍വാദവുമായിരുന്നു റിജുല്‍ ദാസിനുണ്ടായിരുന്ന ഏക ഊര്‍ജം. എന്നാല്‍ 2016 ഒക്ടോബറില്‍ സ്ഥാപനം തുടങ്ങി ഒന്നര മാസങ്ങള്‍ക്കിപ്പുറം പിതാവ് മരണമടഞ്ഞതോടെ Silpies Vasthu Consultancy വീണ്ടും അടച്ചിടലിലേക്ക് നീങ്ങി. പിതാവിന്റെ സാന്നിധ്യവും അനുഭവസമ്പത്തും നേരിട്ട് കൂടെയില്ലാതെയുള്ള ഈ രണ്ടാം വരവ് ശ്രമകരമാണെന്ന് അദ്ദേഹത്തിന് നല്ലപോലെ ബോധ്യമുണ്ടായിരുന്നു. എന്നാല്‍ പൂര്‍ണമായും തളര്‍ന്നുപോയ റിജുല്‍ ദാസിന് അമ്മയും സഹോദരിയും ഭാര്യയും ഉള്‍പ്പെടുന്ന കുടുംബം കരുത്തേകി.

ഇതോടെ വാസ്തുപരമായ ഭവന നിര്‍മാണം, ഇതില്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള ഒരു സെമിനാര്‍ സംഘടിപ്പിച്ചുകൊണ്ട് മടങ്ങിവരവ് നടത്താമെന്ന് അദ്ദേഹം തീരുമാനിച്ചു. ഈ സമയം പ്രതീക്ഷിച്ചതില്‍ അധികം പങ്കാളിത്തവും സഹകരണവുമായി പ്രിയപ്പെട്ടവര്‍ റിജുല്‍ ദാസിനെയും Silpies Vasthu Consultancy യെയും പിന്തുണച്ചു. ഈയൊരു ആത്മവിശ്വാസത്തിലാണ് ലോഗോ മാത്രം റീബ്രാന്‍ഡ് ചെയ്തുകൊണ്ട് Silpies Vasthu Consultancy രണ്ടാം രംഗപ്രവേശം നടത്തുന്നത്. ഇത് വലിയ വിജയമായി എന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നാലെ മഞ്ചേരി കാഡില്‍ നിന്നും പെരിന്തല്‍മണ്ണ എഞ്ചിനീയറിങ് കോളേജില്‍ നിന്നുമുള്ള സെമിനാറുകളിലേക്കുള്ള ക്ഷണവും ഒപ്പം ആവശ്യക്കാരുടെ അന്വേഷിച്ചെത്തലും. മാത്രമല്ല റിജുല്‍ ദാസിനെയും ടശഹുശല െഋിഴശിലലൃ െനെയും അഭിനന്ദിച്ചുകൊണ്ട് കേരള കൗമുദിയിലും മലയാള മനോരമയിലും വന്ന ലേഖനങ്ങളും ഈ ഒഴുക്ക് വര്‍ധിപ്പിച്ചു.

ഈ പിന്തുണയും ജനസമ്മതിയും മനസ്സിലാക്കിയാണ് Silpies Vasthu Consultancy, നിര്‍മാണത്തിലേക്ക് കൂടി കടന്ന് Silpies Engineers and Vasthu Consultancy ആയി മാറുന്നത്. കഴിവും ആത്മാര്‍ഥതയും ചേര്‍ന്ന ഒരു കൂട്ടം സ്റ്റാഫുകളെ കൂടി ലഭിച്ചതോടെ Silpies വളര്‍ന്നു. നിര്‍മാണം നടത്താനുദ്ദേശിക്കുന്ന സ്ഥലം ചൂണ്ടികാണിച്ചാല്‍ നിര്‍മാണം കഴിഞ്ഞ് താക്കോല്‍ കൈമാറി പിന്‍വാങ്ങുന്നത് വരെയുള്ള ഇവരുടെ ഉത്തരവാദിത്തത്തില്‍ ഇതിനോടകം 200ലധികം ഭവനങ്ങളുടെ നിര്‍മാണം വിജയകരമായി പൂര്‍ത്തിയായി. ഇതില്‍ കേരളത്തില്‍ ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങി വിദേശരാജ്യങ്ങളായ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്നു.

നിര്‍മാണം പൂര്‍ത്തിയാക്കി മടങ്ങിയശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം അവിടങ്ങളില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്ന ശീലവും റിജുല്‍ ദാസിനും Silpies Engineersനുമുണ്ട്. നിരവധി പേരുടെ സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കി മുന്നോട്ടുപോകുന്ന ഇവരുടെ സ്വപ്‌നം വൈകാതെ തന്നെ വന്‍കിട വില്ല പ്രൊജക്റ്റുകളുടെ ഭാഗമാകുക എന്നതാണ്. ഈ യാത്രയില്‍ ശക്തിയും ഊര്‍ജവുമായി കുടുംബവും തന്റെ എല്ലാമെല്ലാമായ സ്റ്റാഫുകളും ഒപ്പമുള്ളത് കൊണ്ടുതന്നെ വൈകാതെ അത് സാധ്യമാവുമെന്ന ആത്മവിശ്വാസത്തിലാണ് Silpies യും റിജുല്‍ ദാസും.

https://www.facebook.com/rijuldas.v

https://www.instagram.com/rijuldasv/?igshid=MzMyNGUyNmU2YQ%3D%3D&utm_source=qr


Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button