Success Story

പുതിയ രീതികള്‍… പുതുമയുള്ള സമീപനങ്ങള്‍; കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ മാറ്റത്തിന്റെ തറക്കല്ലിട്ട് എന്‍ജ്യൂറ

മസ്‌കറ്റില്‍ ജോലി ചെയ്തിരുന്ന രണ്ട് സുഹൃത്തുക്കളുടെ സ്വപ്‌നത്തില്‍ നിന്ന്, അഞ്ചു വര്‍ഷത്തിനുള്ളില്‍ നൂറ്റന്‍പതോളം റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയ വളര്‍ച്ചയുടെ കഥയാണ് എന്‍ജ്യൂറാ ബില്‍ഡേഴ്‌സ് എന്ന ‘ബ്രാന്‍ഡ് നെയ്മി’ന് പിന്നിലുള്ളത്. മാനേജ്‌മെന്റിങ്ങില്‍ പി.എച്ച്.ഡി ഹോള്‍ഡറായ ഡോ: ബാബു എം ഖാന്റെയും എന്‍ജിനീയര്‍ ഷിയാസ് അലിയുടെയും നേതൃത്വത്തില്‍ എന്‍ജ്യൂറാ ബില്‍ഡേഴ്‌സ് ദക്ഷിണ കേരളത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ മാറ്റത്തിന്റെ പുതിയ അധ്യായം രചിക്കുകയാണ്.

2018ല്‍ ആരംഭിച്ച സ്ഥാപനത്തിന് കുറഞ്ഞ കാലയളവുകൊണ്ട് ലഭിച്ച സ്വീകാര്യതയ്ക്ക് രണ്ടു കാരണങ്ങളുണ്ടെന്നാണ് ഷിയാസ് പറയുന്നത്. ഒന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സ്വായത്തമാക്കിയ എന്‍ജിനീയറിങ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചും അവിടെ പുലര്‍ത്തുന്ന ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ടും നിര്‍മാണ പ്രോജക്ടുകള്‍ നമ്മുടെ കാലാവസ്ഥയ്ക്കും സാമ്പത്തികശേഷിക്കും ഇണങ്ങുന്ന രീതിയില്‍ പൂര്‍ത്തിയാക്കാനായത്; കേരളത്തില്‍ മറ്റൊരു ബില്‍ഡേഴ്‌സിനും അവകാശപ്പെടാനാകാത്ത സവിശേഷതയാണിത്.

രണ്ടാമത്തേത് ബാബു എം ഖാന്റെ പിതാവ് എം എം ഖാന്റെ അരനൂറ്റാണ്ടിനപ്പുറം നീളുന്ന പ്രവൃത്തിപരിചയം. അനേകം ബഹുമതികളാല്‍ ആദരിക്കപ്പെട്ട അദ്ദേഹത്തിന്റെ എന്‍ജിനീയറിങ് സേവനമികവും വാസ്തുവിദ്യാജ്ഞാനവുമാണ് എന്‍ജ്യൂറയുടെ വെളിച്ചം. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ജ്യൂറയ്ക്ക് തിരുവനന്തപുരത്തും കൊല്ലത്തും ഓഫീസുകളുണ്ട് ഇതുകൂടാതെ മസ്‌കറ്റില്‍ ഗവണ്‍മെന്റ് പ്രോജക്ടുകള്‍ ഏറ്റെടുത്തു നടത്തുന്ന ബ്രാഞ്ചും എന്‍ജ്യൂറയുടേതായി പ്രവര്‍ത്തിക്കുന്നു.

അടിസ്ഥാനം മുതലേ വാട്ടര്‍ പ്രൂഫിംഗ് ചെയ്തു പണിതുയര്‍ത്തുന്ന എന്‍ജ്യൂറയുടെ കെട്ടിടങ്ങള്‍ മഴയില്‍ നിന്നു മാത്രമല്ല, മണ്ണിലെ ഈര്‍പ്പത്തില്‍ നിന്നുകൂടി സുരക്ഷിതമാണ്. മാത്രമല്ല ഉരുക്കിന്റെ ഉറപ്പോടെ അടിത്തറ നിര്‍മിക്കുന്നതിലൂടെ കെട്ടിടത്തിന്റെ ഈടുനില്‍പ്പും പതിന്മടങ്ങ് വര്‍ദ്ധിക്കുന്നു. വിദേശരാജ്യങ്ങളില്‍ പ്രയോഗിച്ച് വന്‍പ്രചാരം നേടിയ ഈ മെത്തേഡുകള്‍ കേരളത്തില്‍ അവതരിപ്പിച്ചത് എന്‍ജ്യൂറയാണ്. അതുകൊണ്ടുതന്നെ കൊമേഴ്‌സ്യല്‍/റസിഡന്‍ഷ്യല്‍ കെട്ടിട നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും എന്‍ജ്യൂറ നല്‍കുന്ന സേവനങ്ങള്‍ക്ക് സമാനതകളില്ല. കേരളത്തിലെവിടെയും പ്രോജക്ടുകള്‍ ഏറ്റെടുക്കുവാന്‍ എന്‍ജ്യൂറ സന്നദ്ധമാണ്. പണിക്കാര്‍ മുതല്‍ എന്‍ജിനീയര്‍മാര്‍ വരെ ഉള്‍പ്പെടുന്ന എന്‍ജ്യൂറയുടെ ജീവനക്കാരെല്ലാം പരിചയസമ്പന്നരാണ്. ഏതുതരം പ്രോജക്ടിന്റെയും മുഴുവന്‍ ഘട്ടങ്ങളും പൂര്‍ത്തീകരിക്കുവാന്‍ വൈദഗ്ധ്യമുള്ള എല്ലാത്തരം ജീവനക്കാരും എന്‍ജ്യൂറായുടെ കുടക്കീഴില്‍ അണിനിരക്കുന്നു.

എന്‍ജ്യൂറ പൂര്‍ത്തിയാക്കിയ വര്‍ക്കുകളെല്ലാം എന്‍ജ്യൂറയെ തേടിയെത്തിയവയാണ്. പണിതുയര്‍ത്തിയ കെട്ടിടങ്ങളും ഉടമസ്ഥരുടെ നല്ല വാക്കുകളും മാത്രമാണ് സംരംഭത്തിന് പരസ്യമായത്. പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ‘ഇന്‍ട്രസ്റ്റ് ഫ്രീ ഇഎംഐ’ അടവുകളിലൂടെ പ്രോജക്ടുകളുടെ പ്രതിഫലം സ്വീകരിക്കാനുള്ള രീതി അവതരിപ്പിക്കാനുള്ള പരിശ്രമങ്ങളിലാണ് എന്‍ജ്യൂറ. മേഖലയില്‍ വന്‍ചലനങ്ങളുണ്ടാക്കാന്‍ പര്യാപ്തമായ ഈ നീക്കത്തിലൂടെ പുതിയ ഉയരങ്ങളിലേക്ക് നീങ്ങാനാകുമെന്നാണ് ഈ സംരംഭകര്‍ പ്രതീക്ഷിക്കുന്നത്.

MOB: 8606978606, 8606378606
E-mail : enjurabuilders@gmail.com
https://www.enjurabuilders.com/

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button