പ്രേക്ഷകരില്‍ ആകാംക്ഷ നിറച്ച് നവസംവിധായകന്‍ ജിനില്‍ ജോര്‍ജ് ജോസഫിന്റെ പുതിയ വെബ്‌സീരിസ് ‘സൂയിസൈഡ് ഫോറസ്റ്റ്’ തരംഗമാകുന്നു.
അനുദിനം സോഷ്യല്‍ മീഡിയയില്‍ നിരവധി മലയാളം വെബ്‌സീരിസുകള്‍ റിലീസ് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി എന്തു ചെയ്യാന്‍ സാധിക്കും എന്ന ചിന്തയാണ് ജിനില്‍ ജോര്‍ജ് ജോസഫ് എന്ന സംവിധായകനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കിയത്. ഇതുവരെ മലയാളത്തില്‍ ആരും കാണാത്ത ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ഹൊറര്‍ സീരിസായ ‘സൂയിസൈഡ് ഫോറസ്റ്റ്’ എന്ന കഥയുടെയും തിരക്കഥയുടെയും മാസ്റ്റര്‍ ബ്രെയിന്‍ കൂടിയാണ് ഇദ്ദേഹം.
ഒരുപാട് കാലത്തെ നിരന്തര ചിന്തകള്‍ക്കും പ്രയത്‌നങ്ങള്‍ക്കും ശേഷമാണ് ഈ വെബ് സീരീസ് പ്രേക്ഷകര്‍ക്കായി ജിനില്‍ ജോര്‍ജ് ജോസഫ് സംവിധാനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ് ജിനില്‍. നടരാജ് പ്രൊഡക്ഷന്‍സാണ് ഈ സീരീസിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. സോളോ ഫിലിംസ് എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് സീരീസ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.
ആദ്യത്തെ രണ്ട് എപ്പിസോഡുകള്‍ റിലീസ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇവയ്ക്ക് വന്‍ ജനപിന്തുണയാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് ഈ സീരീസിന് താഴെയായി തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. സീരീസ് വീക്ഷിക്കുന്ന ഓരോ പ്രേക്ഷകനിലും അടുത്ത എപ്പിസോഡ് എന്തായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷ നിറയും എന്ന കാര്യത്തില്‍ സംശയമില്ല.
ഓരോ എപ്പിസോഡുകളും ജിനില്‍ എന്ന ഡയറക്ടറുടെ കൃത്യമായ ഇടപെടലുകളിലൂടെ ഒന്നിനൊന്നു മികച്ചതായിരിക്കുന്നു. മാത്രമല്ല, അവയില്‍ ഒളിഞ്ഞിരിക്കുന്ന സസ്‌പെന്‍സുകള്‍ പ്രേക്ഷകരുടെ ഹൃദയമിടിപ്പുകള്‍ വര്‍ധിപ്പിക്കുന്നു. ഒരു ഹൊറര്‍ ചിത്രം കാണുമ്പോള്‍ ഉള്ള അതേ ഫീലില്‍ ‘സൂയിസൈഡ് ഫോറസ്റ്റ്’ എന്ന ഈ ചിത്രം നിങ്ങള്‍ക്ക് കണ്ടിരിക്കാനാകും. പറയുകയാണെങ്കില്‍ ഒരു ദൃശ്യവിരുന്ന്, അതാണ് ഈ വെബ് സീരീസ്.
10 എപ്പിസോഡുകളാണ് സൂയിസൈഡ് ഫോറസ്റ്റിന് ഉണ്ടാവുക. ഇതൊരു കെട്ടുകഥ അല്ല, മറിച്ച് ജപ്പാനില്‍ ഇപ്പോഴും നടക്കുന്ന യാഥാര്‍ത്ഥ്യത്തെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ‘ഒരു കൊടുംകാട്! ആ കാട്ടിലേക്ക് ചെല്ലുന്നവര്‍ ആരും തന്നെ അവിടെ നിന്നും തിരിച്ചു പോരുന്നില്ല. അവര്‍ ആത്മഹത്യ ചെയ്യുന്നു. എന്തുകൊണ്ട്?’ ഉത്തരം കിട്ടാത്ത ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ചിത്രം.
ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്ന സൗണ്ട് എഫക്റ്റ്, വി എഫ് എക്‌സ്, ക്യാമറ, എഡിറ്റിംഗ് ഇവയെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. ആരും ഇത്തരത്തില്‍ ഒരു ചിത്രം ചെയ്യാത്തത് കൊണ്ടും, ഒന്നും രണ്ടും എപ്പിസോഡുകളെ പോലെ തന്നെ ആകാംക്ഷ നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടുള്ള ഓരോ എപ്പിസോഡുകളും മനോഹരമാക്കി ചെയ്യണമെന്നുള്ളതിനാലും ഇതില്‍ അടങ്ങിയിരിക്കുന്ന ‘റിസ്‌ക് ഫാക്ടര്‍’ വളരെ വലുതാണെന്ന് നിര്‍മ്മാതാവ് പറയുന്നു.
ഇതിനു മുന്‍പും നിരവധി ഷോര്‍ട്ട് ഫിലിമുകളും ആല്‍ബങ്ങളും ജിനിലിന്റെ മാന്ത്രികതയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്. സൂയിസൈഡ് ഫോറസ്റ്റ് എന്ന ഈ വെബ് സീരിസിന്റെ അണിയറയില്‍ നിരവധി പേരുടെ പ്രയത്‌നമുണ്ട്. അമല്‍രാജ്, വിപിന്‍ ലെന്‍സ് മൗണ്ട്, രാജേഷ് പകല്‍കുറി എന്നിവരാണ് ക്യാമറ. എഡിറ്റിംഗ്, VFX, , മേക്കപ്പ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത് ജിനില്‍ തന്നെയാണ്.
ചിത്രത്തിന് വേണ്ടി ഡബ് ചെയ്തിരിക്കുന്നത് ജിനു കെ ജോണ്‍ ആണ്. കഥയിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് അരുണ്‍ ലാല്‍, അശോക് അച്ചു, മീനു, ഫൈസല്‍ സലാം, മുബാറക്ക് പാങ്ങോട്, സല്‍മാന്‍ ഫര്‍സി, ബിജു, സജി, ഐശ്വര്യ, ആമി, അപര്‍ണ സന്തോഷ് നടരാജ്, ശിവനന്ദ്, കൃഷ്ണനന്ദ്, അല്‍ഫിയ, ശിവകുമാര്‍ എന്നിവരാണ്.
https://www.youtube.com/@solofilms000