ആഭരണങ്ങളുടെ പുതിയ മേല്‍വിലാസം: സിദ്ധാസ് സ്റ്റോര്‍!

തൃശൂരില്‍ നിന്നുള്ള സംരംഭകയായ സുസ്മിയെ പരിചയപ്പെടാം… ഡിസൈനിംഗിനോടുള്ള തന്റെ ഇഷ്ടത്തെ ഒരു തിളക്കമുള്ള ബിസിനസ്സാക്കി മാറ്റിയ ഒരു വനിത. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ എം.ടെക് പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തശേഷം, കുടുംബജീവിതത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനായി സുസ്മി ഒരു ഇടവേള എടുത്തു. എന്നാല്‍ അവിടെ പുതിയൊരു ദിശയില്‍ സ്വന്തം കഴിവുകള്‍ പരീക്ഷിക്കാനുള്ള ആഗ്രഹം പതിയെ രൂപപ്പെടുകയായിരുന്നു.
പരമ്പരാഗത ആന്ധ്രാ ശൈലിയിലുള്ള ഗുട്ടപുസാലു ആഭരണത്തിനായുള്ള മകളുടെ ലളിതമായൊരു ആഗ്രഹം സുസ്മിക്ക് പുതിയൊരു ബിസിനസ് സാധ്യത തുറന്നു നല്കി. താങ്ങാനാവുന്ന വിലയില്‍ ആകര്‍ഷകമായി നിര്‍മിച്ച ഈയൊരു ആഭരണം കണ്ടെത്താന്‍ പ്രയാസമനുഭവിച്ച സുസ്മി വിപണിയിലെ അവസരം തിരിച്ചറിഞ്ഞു. തുടര്‍ന്ന്, 2021ല്‍ സുസ്മി ‘സിദ്ധാസ് സ്റ്റോര്‍’ എന്ന തന്റെ സ്വന്തം ഓണ്‍ലൈന്‍ ഇമിറ്റേഷന്‍ ജ്വല്ലറി ബ്രാന്‍ഡ് ആരംഭിച്ചു.
ഇപ്പോള്‍ സിദ്ധാസ് സ്റ്റോര്‍ ആന്റിക് ആഭരണങ്ങള്‍, ഗോള്‍ഡ് പ്ലേറ്റഡ് നെക്ലേസ്, കമ്മലുകള്‍, ഹാരങ്ങള്‍, പാദസരങ്ങള്‍, വളകള്‍, ബ്രൈഡല്‍ സെറ്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. ദൈനംദിന ഉപയോക്താക്കളെയും, യൂത്തിനെയും മാത്രമല്ല, മനോഹരവും പ്രായത്തിന് അനുയോജ്യമായതുമായ ആഭരണങ്ങള്‍ തേടുന്ന പ്രായമായ അമ്മമാരെയും മനസ്സിലാക്കി പ്രത്യേക ഡിസൈനുകളും ഇവര്‍ അവതരിപ്പിക്കുന്നു. ക്ലെയ്ന്റുകളുടെ ആവശ്യം അനുസരിച്ചുള്ള കസ്റ്റമൈസ്ഡ് ഡിസൈനുകള്‍ സിദ്ധാസ് സ്റ്റോറിനെ മത്സരം ശക്തമായ വിപണിയില്‍ വേറിട്ടുനിര്‍ത്തുന്നു.
വാട്ട്സ്ആപ്പ്, വെബ്സൈറ്റ്, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെ വിപുലമായ ക്ലെയ്ന്റ് നെറ്റ്വര്‍ക്കുമായി, ഇന്ന് ശക്തമായ ഒരു ടീമിനെ നയിച്ച് സിദ്ധാസ് വിജയകരമായി മുന്നേറുന്നു. സുസ്മിയുടെ വിജയത്തിന് പിന്നില്‍ ഭര്‍ത്താവിന്റെയും കുട്ടികളുടെയും മാതാപിതാക്കളുടെയും അചഞ്ചലമായ പിന്തുണയുണ്ട്.

സിദ്ധാസ് സ്റ്റോര്‍ വിജയകരമായ നാലു വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോഴും സുസ്മി തന്റെ കാഴ്ചപ്പാടിനോട് പ്രതിജ്ഞാബദ്ധമായി തുടരുന്നു; സൗന്ദര്യം, പാരമ്പര്യം, താങ്ങാനാവുന്ന വില എന്നിവ സംയോജിപ്പിച്ച്, ഓരോ ആഭരണത്തിലൂടെയും സ്ത്രീകള്‍ക്ക് സ്വപ്നങ്ങളെ പിന്തുടരാന് പ്രചോദനം നല്കുന്ന അഭ്യുദയകാംക്ഷിയായ ഒരു സംരംഭക എന്ന നിലയില്‍.
Whatsapp. 9567318541
https://www.instagram.com/sidhasstore/?igsh=djNibmNwZjRoc2Y3&utm_source=qr#
https://www.facebook.com/profile.php?id=100078730337040