സഫ്വാന് കണ്ടെത്തിയ പ്രകൃതിയുടെ പോഷകശക്തി – Atheen Nturition Food; ആരോഗ്യ ജനതയുടെ പുതിയ അഗ്രഗാമി

കൃത്രിമ രാസവസ്തുക്കള്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ട്രെന്‍ഡിങ് ആയി നിലകൊള്ളുന്ന ഈ ലോകത്ത്, ശുദ്ധവും പ്രകൃതിദത്തവുമായ പോഷകാഹാരം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്ത ഒരു മനുഷ്യന്, ഇപ്പോള്‍ 5 വര്‍ഷത്തെ വിജയകരമായ യാത്ര പൂര്‍ത്തിയാക്കി മുന്നേറുന്നു. 100 ശതമാനം പ്രകൃതിദത്തവും രാസവസ്തുക്കള്‍ ഇല്ലാത്തതുമായ പോഷകാഹാരം നല്‍കുന്നതിനായി സമര്‍പ്പിത യാത്ര ആരംഭിച്ച ബ്രാന്‍ഡായ Atheen Nutrition Food ന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സഫ്വാനെ പരിചയപ്പെടാം. കണ്ണൂരില്‍ നിന്നുള്ള സഫ്വാന്റെ ഈ യാത്ര ആരംഭിച്ചത്, തന്റെ ചുറ്റുമുള്ള മനുഷ്യരുടെ പോഷകക്കുറവുകള്‍ പരിഹരിക്കാനും ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്താനുമുള്ള അഭിലാഷത്തോടെയാണ്.
Atheen Nutrition Food ന്റെ പിന്നിലെ പ്രചോദനം, സഫ്വാന് നിരീക്ഷിച്ച ഇന്ത്യയിലെ ആശങ്കാജനകമായ ആരോഗ്യ സ്ഥിതിവിവര കണക്കുകളില്‍ നിന്നാണ്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ – 5 (NFHS-5) പ്രകാരം, 2019നും 2021നും ഇടയില്‍ 67.1% കുട്ടികള്‍ക്കും (659 മാസം), 57% സ്ത്രീകള്‍ക്കും (15 49 വയസ്സ്) അയേണ്‍ ഡെഫിഷ്യന്‍സി അനീമിയ ബാധിച്ചു. 2018ലെ കോംപ്രെഹെന്‍സീവ് നാഷണല്‍ ന്യൂട്രീഷന്‍ സര്‍വ്വേ പുറത്തുവിട്ട കണക്കുകളും ഇന്ത്യയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ അയേണ്‍ ഡെഫിഷ്യന്‍സി വര്‍ദ്ധിച്ചു വരുന്നതായി ചൂണ്ടിക്കാട്ടി. ഈ കണക്കുകള്‍ സഫ്വാനെ ഗവേഷണത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചു, ഒന്നര വര്‍ഷത്തെ പരിശ്രമത്തിന് ഒടുവില്‍ 2019ല്‍ Atheen Nutrition Food കണ്ടെത്തി. ആറ് മാസത്തെ അധിക നിരീക്ഷണത്തിനും പരിഷ്കരണത്തിനും ശേഷം, ഉത്പന്നം ഒടുവില്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇപ്പോള്‍ വിജയകരമായ അഞ്ചാം വര്‍ഷം ആഘോഷിക്കുന്നു.
നിലവിലുള്ള മറ്റു പ്രൊഡക്ടുകളില്‍ നിന്ന് Atheen Nutrition Food നെ സവിശേഷമാക്കുന്നത് എന്താണ്? അത്തിപ്പഴം, ഈത്തപ്പഴം, മുന്തിരി, അണ്ടിപ്പരിപ്പ്, ബദാം, വാല്‍നട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സും ചുക്ക്, കരിഞ്ചീരം, എള്ള്, ഗ്രാമ്പൂ, ഇരട്ടിമധുരം, മഞ്ഞള്‍, നെല്ലിക്ക, ജീരകം, തേന്‍, ബാര്‍ലി എന്നിവ ഉള്‍പ്പെടെ 16 ഇനം പ്രകൃതിദത്ത ചേരുവുകളില്‍ നിന്നാണ് പോഷക സമ്പുഷ്ടമായ ഈ സപ്ലിമെന്റ് നിര്‍മിച്ചിരിക്കുന്നത്. പ്രതിരോധശേഷി വര്ദ്ധിപ്പിക്കുന്നതിന്നും രക്താരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ വിറ്റാമിനുകള്‍, കാല്‍സ്യം, Iron, Fiber. Protein, Minerals എന്നിവ നല്‍കുന്നതിന് ഓരോ ഇന്ഗ്രീഡിയന്റുകളും ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്തിരിക്കുന്നു.

പോഷകാഹാരം എന്നതിനപ്പുറം Atheen Nutrition Food ന്റെ ഗുണങ്ങള്‍ നിരവധിയാണ്. ക്ഷീണം, തളര്‍ച്ച, വിളര്‍ച്ച, രക്തക്കുറവ്, കാല്‍സ്യം കുറവ് എന്നിവയ്ക്കും സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന വേദന കുറയ്ക്കുവാനും ആര്‍ത്തവം ക്രമപ്പെടുത്താനും സഹായിക്കുന്നതോടൊപ്പം മലബന്ധ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള പ്രതിവിധിയാണ് Atheen Nutrition Food. അനീമിയയോ, കുറഞ്ഞ ഹീമോഗ്ലോബിന്‍ അളവോ ഉള്ളവര്‍ക്ക്, ഈ പ്രകൃതിദത്ത സപ്ലിമെന്റ് രക്തം ശുദ്ധീകരിക്കുന്നതിലൂടെയും, രക്ത അലര്‍ജികള്‍ ഇല്ലാതാക്കുന്നതിലൂടെയും, വിഷവസ്തുക്കളടങ്ങിയ ആമാശയം ശുദ്ധീകരിക്കുന്നതിലൂടെയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. Atheen Nutrition Food ശീലമാക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് യാതൊരു പാര്‍ശ്വഫലങ്ങളും സംഭവിക്കില്ല എന്നതും ലാബ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കി ഉറപ്പുവരുത്തിയതാണ്.
കുട്ടികള്‍ (3 വയസ്സിന് മുകളിലുള്ളവര്‍) മുതല്‍ പ്രായമായവര്‍ക്ക് വരെ അനുയോജ്യമായ Atheen Nutrition Food, എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് അവരുടെ ദൈനംദിന ഭക്ഷണത്തില്‍ പോഷകങ്ങളുടെ ശരിയായ സന്തുലിതാവസ്ഥ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നു. സഫ്വാന് എന്ന സംരംഭകന്റെ കാഴ്ചപ്പാട് മാര്‍ക്കറ്റില്‍ മറ്റൊരു സപ്ലിമെന്റ് അവതരിപ്പിക്കുക മാത്രമല്ല, കുടുംബങ്ങളില്‍ വിപ്ലവകരവും ആരോഗ്യ കേന്ദ്രീകൃതവുമായ മാറ്റം കൊണ്ടുവരിക എന്നതു കൂടിയാണ്. ഗവേഷണത്തില്‍ ശക്തമായ അടിത്തറയും വിശുദ്ധിയോടുള്ള പ്രതിബദ്ധതയുമുള്ള Atheen, വെറുമൊരു ബ്രാന്‍ഡ് മാത്രമല്ല ഇത് നല്ല ആരോഗ്യത്തിന്റെ വാഗ്ദാനമാണ്.