EntreprenuershipHealthSuccess Story

സ്ത്രീകളുടെ ഫിറ്റ്‌നസ് വീട്ടില്‍ സുരക്ഷിതമാക്കാന്‍, വ്യത്യസ്ത വഴിയിലൂടെ 12 വര്‍ഷം

നര്‍ഷ റഷീദ് Health coach ആയ വഴി

പരമ്പരാഗത ഫിറ്റ്‌നസ് ആശയങ്ങളെ പുനര്‍നിര്‍വചിക്കുന്ന സ്ത്രീശക്തി പ്രസ്ഥാനമാണ് Stepfit Diet & Exercise. സ്ത്രീകളുടെ, പ്രത്യേകിച്ച് 30 വയസ്സിനു മുകളിലുള്ളവരുടെ ആരോഗ്യവും ആത്മവിശ്വാസവും ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട ഒരു സേവനമാര്‍ഗമായി കഴിഞ്ഞ 12 വര്‍ഷത്തിലേറെയായി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന Stepfit ന്റെ സ്ഥാപക മലപ്പുറം സ്വദേശിനിയായ നര്‍ഷ റഷീദാണ്. വെറും ബിസിനസ് വിജയമല്ല, ആവശ്യമായ അറിവും സേവനങ്ങളും പകര്‍ന്നു നല്‍കി സ്ത്രീകള്‍ക്ക് ആരോഗ്യകരമായ ജീവിതശൈലി ലഭ്യമാക്കുക എന്നതാണ് തന്റെ ഈ സംരംഭത്തിലൂടെ നര്‍ഷ റഷീദ് ലക്ഷ്യമിടുന്നത്.

ഒരു ഹയര്‍ സെക്കന്ററി അധ്യാപികയാകണം എന്ന ലക്ഷ്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എം.കോം ബിരുദം പൂര്‍ത്തിയാക്കിയെങ്കിലും സാഹചര്യങ്ങള്‍ ഒരു Women Health Coach എന്ന നിലയിലേക്കാണ് എത്തിച്ചത്. കുടുംബത്തോടൊപ്പം 13 വര്‍ഷം വിദേശത്ത് ജീവിച്ചപ്പോള്‍, നര്‍ഷക്ക് കാലക്രമേണ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു; നടുവേദന, മുട്ടുവേദന, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, വിറ്റാമിന്‍ ഡിയുടെ കുറവു കൊണ്ട് മാത്രമുള്ള കുറെ പ്രശ്‌നങ്ങള്‍…. ഈ അനുഭവങ്ങളും ഉമ്മയുടെ ക്യാന്‍സറുമാണ് സ്വന്തം ആരോഗ്യത്തെക്കുറിച്ചും സ്ത്രീകളുടെ പൊതുവായ ആരോഗ്യത്തെക്കുറിച്ചും ഗൗരവത്തോടെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

ആദ്യ ഘട്ടത്തില്‍ Udemyയിലൂടെയാണ് യോഗ, Counseling, Diploma in Yoga for Back Pain, Zumba, Aerobics എന്നിങ്ങനെ Fitness സംബന്ധമായ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയാണ് ആരോഗ്യ പരിപാലനത്തിനുള്ള വൈദഗ്ധ്യം നേടുന്നതിലേക്കുള്ള തുടക്കം.

സ്വയം മെച്ചപ്പെട്ടു, വലിയ മാറ്റങ്ങള്‍ തന്നെയുണ്ടായി

”ഈ മാറ്റം ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു.”

2012 ല്‍ കേരളത്തില്‍ തിരിച്ചെത്തിയ നര്‍ഷ, 98 ശതമാനം രോഗങ്ങളും ജീവിതശൈലിയിലെ അപാകതകള്‍ കൊണ്ട് സംഭവിക്കുന്നതാണെന്നും ശരിയായ ഭക്ഷണരീതിക്കും മാനസികാവസ്ഥക്കും ഇതില്‍ ഏറെ പങ്കുണ്ടെന്നും മാറാന്‍ മനസ്സുള്ളവരിലേക്ക് ഇതെല്ലാം എത്തിക്കണം എന്നും തീരുമാനിച്ചു. അതിനിടെ, VLCC യുടെ Sports & Fitness Nutrition സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ്, ഭാരത് സേവക് സമാജിന്റെ 200 Hr Registered Yoga Teacher (RYT) കോഴ്‌സും, കേന്ദ്രസര്‍ക്കാറിന്റെ YCB Therapeutic Yoga Teacher Training എന്നിവ വിജയകരമായി പൂര്‍ത്തിയാക്കി.

സ്ത്രീകള്‍ക്ക് വ്യായാമം ചെയ്യാന്‍ അവസരം ഇല്ലാതിരുന്ന സമയത്താണ് എടക്കര ടൗണിലെ സ്വന്തം വീടിന്റെ മുകളില്‍ ആദ്യമായി സ്ത്രീകള്‍ക്കായി Stepz എന്ന സ്ഥാപനം തുറന്നത്. 50 kg, 45 kg വരെയൊക്കെ ഭാരം കുറച്ചവരും, ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും മുക്തരായവരും ഒക്കെയായി ഏഴ് വര്‍ഷത്തിനിടെ നല്ല റിസള്‍ട്ടിന്റെ പേരില്‍ സ്‌റ്റെപ്‌സ് എടക്കര അറിയപ്പെട്ടു. പിന്നീട്, കോവിഡ് സമയത്ത് Stepz, ‘Stepfit’ എന്ന പുതിയ രൂപത്തില്‍ വീണ്ടും പിറവിയെടുത്തു, കഴിഞ്ഞ നാലര വര്‍ഷത്തിനിടെ Stepfit-ന്റെ ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ വളര്‍ച്ച നേടി. ഫിറ്റ്‌നസ് ക്ലാസുകള്‍ക്ക് പുറമേ, മെന്റല്‍ സപ്പോര്‍ട്ടും, വ്യക്തിഗതമായ ഡയറ്റ് പ്ലാനുകളും, യോഗ സെഷനുകളുമായി ഇന്ന് ജപ്പാന്‍, സൗദി, ഖത്തര്‍, സിംഗപ്പൂര്‍, അമേരിക്ക, ബ്രിട്ടന്‍, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്നും Stepfit Diet & Exercise ന്റെ ക്ലാസ്സ് അറ്റന്‍ഡ് ചെയ്യുന്നവര്‍ മറ്റുള്ളവരില്‍ നിന്നും അറിഞ്ഞും കേട്ടും വരുന്നവരാണ്.

തങ്ങളുടെ കസ്റ്റേമേഴ്‌സിന് മികച്ച സേവനം ഉറപ്പാക്കാന്‍ ഇപ്പോള്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. വ്യായാമ രീതികളെയും ഡയറ്റ് പ്ലാനുകളെയും കുറിച്ചുള്ള വിപുലമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ആപ്ലിക്കേഷന്‍, വ്യായാമത്തിന്റെ തുടര്‍ച്ച സൂക്ഷിക്കാനും, ക്ലാസ്സ് അറ്റന്‍ഡ് ചെയ്യാന്‍ കഴിയാത്തപ്പോള്‍ വീഡിയോയുടെ കൂടെ ചെയ്യാനും പ്രോത്സാഹനം നല്‍കാന്‍ സഹായകമാകുന്നുണ്ട്.

ചാട്ടങ്ങള്‍ ഒഴിവാക്കിക്കൊണ്ട്, സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് വയറിന്റെ ചുറ്റുമുള്ള ഭാഗങ്ങള്‍ക്കും കാലുകള്‍ ശക്തിപ്പെടുത്താനും Face Yoga, Voice Yoga എന്നിങ്ങനെ ചെറുപ്പം നിലനിര്‍ത്താന്‍ ആവശ്യമായ വ്യായാമങ്ങള്‍ക്ക് കൂടി മുന്‍ഗണന നല്‍കുന്നു. എല്ലാ സ്ത്രീകളും നിര്‍ബന്ധമായും പ്രാക്ടീസ് ചെയ്യേണ്ടതായ വ്യായാമരീതികളും ഭക്ഷണരീതികളുമാആണ് ഇവര്‍ പ്രോത്സാഹിപ്പിക്കുന്നത്. പരമ്പരാഗത ജിം സംസ്‌കാരത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് വീട്ടില്‍ തന്നെ വ്യായാമം ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് Stepfit.

https://www.instagram.com/stepfit_bynursha/?igsh=czU5N3E5cXZ0dHhj#

https://www.youtube.com/@stepfit_bynursha

https://www.facebook.com/DietnExercise?rdid=WyqpSrMgtvi07xp0&share_url=https%3A%2F%2Fwww.facebook.com%2Fshare%2F1GegwgaRVg%2F#

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button