Success Story

ശ്രീചിത്ര മേക്ക് ഓവര്‍ സ്റ്റുഡിയോ; സൗന്ദര്യ സംരക്ഷണ രംഗത്ത് 15 വര്‍ഷത്തെ നിറസാന്നിധ്യം

സൗന്ദര്യ ലോകം വളരെ വിശാലമാണ്. പ്രത്യേകിച്ച് സ്ത്രീ സൗന്ദര്യത്തിന് വര്‍ണങ്ങള്‍ നിരവധിയാണ്. സൗന്ദര്യ രംഗത്തെ നൂതന സാങ്കേതികവിദ്യകള്‍ അനുദിനം വര്‍ദ്ധിച്ചു വരിക എന്നതല്ലാതെ അതില്‍ ഒരിക്കലും കുറവ് വരാന്‍ പോകുന്നില്ല. വര്‍ദ്ധിച്ചുവരുന്ന ബ്യൂട്ടി പ്രോഡക്ടുകളും മറ്റും ഇതിന് ഉദാഹരണമാണ്. മാറിവരുന്ന സൗന്ദര്യസങ്കല്പങ്ങള്‍ക്ക് നിറം പകരാന്‍ ഇനി ശ്രീ ചിത്ര ബ്യൂട്ടി സലൂണ്‍ നിങ്ങള്‍ക്കൊപ്പം.

ശ്രീലതയാണ് ശ്രീചിത്ര മേക്ക് ഓവര്‍ സ്റ്റുഡിയോയുടെ സ്ഥാപക. തിരുവനന്തപുരം ആറ്റിങ്ങല്‍ കേന്ദ്രമാക്കിയാണ് ശ്രീചിത്ര മേക്ക് ഓവര്‍ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്. പ്രധാനമായും ബ്രൈഡല്‍ മേക്കപ്പുകള്‍ക്കാണ് പാര്‍ലറില്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാ തരത്തിലുള്ള ബ്രൈഡല്‍ മേക്കപ്പുകളും ശ്രീചിത്ര മേക്ക് ഓവര്‍ സ്റ്റുഡിയോയിലൂടെ കസ്റ്റമഴ്‌സിന് ചെയ്തു നല്‍കുന്നു. ‘കസ്റ്റമേഴ്‌സിന്റെ സന്തോഷം തന്നെയാണ് ഞങ്ങളുടെ സംതൃപ്തി’ എന്നാണ് ശ്രീലത പറയുന്നത്.

യാതൊരുവിധ പരസ്യങ്ങളുമില്ലാതെ, നിരവധി റഫറന്‍ഷ്യല്‍ കസ്റ്റമേഴ്‌സ് ഈ സലൂണിനെ തേടിയെത്തുന്നു. കേരളത്തിനകത്ത് മാത്രമല്ല, പുറത്തുനിന്നും നിരവധി ബ്രൈഡല്‍ വര്‍ക്കുകളാണ് ശ്രീചിത്ര മേക്ക് ഓവര്‍ സ്റ്റുഡിയോയെ തേടിയെത്തുന്നത്. കഴിഞ്ഞ 15 വര്‍ഷമായി സൗന്ദര്യ സംരക്ഷണ രംഗത്ത് സജീവ സാന്നിധ്യമാണ് ശ്രീലത.

ബ്യൂട്ടി സലൂണിനോട് ചേര്‍ന്ന് തന്നെ ശ്രീചിത്ര ബൊട്ടിക്കും ശ്രീലത നടത്തിവരുന്നു. വിവാഹ വസ്ത്രങ്ങളാണ് ശ്രീചിത്ര ബോട്ടിക്കിലൂടെ കസ്റ്റമേഴ്‌സിന് ചെയ്തു നല്‍കുന്നത്. കസ്റ്റമര്‍ പറയുന്ന രീതിയില്‍ തന്നെ കസ്റ്റമൈസ്ഡ് വസ്ത്രങ്ങള്‍ ഇവിടെ നിന്നും ചെയ്തു നല്‍കുന്നു.
മകള്‍ അക്ഷരയും ശ്രീലതയെ സഹായിക്കാന്‍ ഒപ്പമുണ്ട്. ഭര്‍ത്താവ് ഓമനക്കുട്ടന്‍, മകന്‍ അക്ഷയ് എന്നിവരും എല്ലാവിധ പിന്തുണയും നല്‍കി ശ്രീലതയ്ക്കും അക്ഷരയ്ക്കും ഒപ്പം നില്‍ക്കുന്നു. ഇതും തന്റെ വിജയത്തിലേക്കുള്ള ഒന്നായി ശ്രീലത കണക്കാക്കുന്നു.

കുടുംബത്തിന്റെ പിന്തുണയും അതിനോടൊപ്പം കഠിനാധ്വാനവും തന്നെയാണ് ഇന്ന് കാണുന്ന രീതിയിലേക്ക് ശ്രീലതയെ വളരാന്‍ സഹായിച്ചത്. ബ്രൈഡല്‍ വര്‍ക്കുകള്‍ കൂടാതെ എല്ലാവിധ പാര്‍ലര്‍ സര്‍വീസുകളും ഇവിടെ ചെയ്തു വരുന്നുണ്ട്. ഹെയര്‍ സ്‌റ്റൈലിങ്ങ്, ഹെയര്‍ ട്രീറ്റ്‌മെന്റുകള്‍, സ്‌കിന്‍ ട്രീറ്റ്‌മെന്റുകള്‍, ഫേഷ്യല്‍, പെഡിക്കൂര്‍, മാനിക്കൂര്‍, മറ്റു മേക്കപ്പുകള്‍ എന്നിവയെല്ലാം ഇവിടെ ചെയ്തു നല്‍കുന്നു. കൂടാതെ ഫോട്ടോഷൂട്ട് മേക്കപ്പുകള്‍, സെലിബ്രിറ്റി മേക്കപ്പുകള്‍ എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്.

വീട്ടമ്മമാരായി വീടുകളില്‍ ഒതുങ്ങിക്കൂടുന്ന സ്ത്രീകളോട് ഒരു സംരംഭക എന്ന നിലയില്‍ ശ്രീലതയ്ക്ക് ചിലത് പറയാനുണ്ട്: ”ഒരു സ്ത്രീയും വീട്ടില്‍ വെറുതെ ഇരിക്കരുത്. തനിക്ക് അറിയുന്ന ജോലി എന്തോ അത് ചെയ്യുക. അത് വരുമാനം നല്‍കുന്നു എന്നതിലുപരി മാനസികമായും ശാരീരികമായും സൗഖ്യം പ്രദാനം ചെയ്യുകയും ചെയ്യും. കൂടാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കുക എന്നത് ഏതൊരു സ്ത്രീയെ സംബന്ധിച്ചും അഭിമാനകരമായ ഒന്നാണ്”.
Sreechithira Bridal makeover studio and Stitching Centre
099612 97651
https://g.co/kgs/PLJbvK

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button