EntreprenuershipSuccess Story

ചിരി പകര്‍ന്ന് വിജയം കൊയ്ത് നബീലും അസീനയും; ഒപ്പം Knoti യും

നര്‍മം നിറഞ്ഞ വീഡിയോകളിലൂടെ മലയാളികളെ ചിരിപ്പിച്ച പാലോട്ടുകാരന്‍ നബീലിനെയും കുടുംബത്തെയും അറിയാത്ത സോഷ്യല്‍ മീഡിയ പ്രേമികള്‍ കുറവായിരിക്കും. ‘Cinematic Me’ എന്ന യൂട്യൂബ് ചാനലിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത നബീലും അസീനയും, ഇന്ന് വെറും കണ്ടന്റ് ക്രിയേറ്റേഴ്‌സ് മാത്രമല്ല; കേരളത്തിലെ ഇ-കൊമേഴ്‌സ് രംഗത്ത് പുതിയ വിപ്ലവം കുറിക്കാന്‍ ഒരുങ്ങുന്ന യുവ സംരംഭകര്‍ കൂടിയാണ്.

2022ലാണ് ജേണലിസം ബിരുദധാരിയായ നബീല്‍ തന്റെ സിനിമാമോഹങ്ങളുമായി ഡിജിറ്റല്‍ ലോകത്തേക്ക് ചുവടുവെക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം തുടങ്ങിയ യാത്ര പിന്നീട് നബീലിന്റെ ഭാര്യയും അധ്യാപികയുമായ അസീന കൂടി ചേര്‍ന്നതോടെ കൂടുതല്‍ ജനകീയമായി. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍, കയ്യിലൊരു മൊബൈല്‍ ഫോണ്‍ മാത്രമുള്ളപ്പോഴാണ് ഇവര്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. എന്നാല്‍ കഠിനാധ്വാനവും രസകരമായ വീഡിയോകളും കൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ച് അവര്‍ വിജയത്തിന്റെ പടവുകള്‍ കയറി.

നബീലിന്റെയും അസീനയുടെയും ജീവിതത്തിലെ ഏറ്റവും പുതിയ അധ്യായമാണ് ‘Knoti Pvt. Ltd’. ഇ -കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായാണ് Knoti യുടെ പ്രവര്‍ത്തനം. മകള്‍ ദാനയുടെ ഇഷ്ടങ്ങളും അസീനയുടെ ആശയവും ചേര്‍ത്താണ് Knoti Kids എന്ന ബ്രാന്‍ഡ് ഇരുവരും ആരംഭിക്കുന്നത്. കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ലേണിംഗ് എസ്സെന്‍ഷ്യസ് തുടങ്ങി കുട്ടികള്‍ക്ക് ആവശ്യമായ എല്ലാവിധ ഉത്പന്നങ്ങളും ലഭ്യമാകുന്ന ഒരു കംപ്ലീറ്റ് കിഡ്‌സ് ബ്രാന്‍ഡ് എന്ന നിലയിലാണ് 2025ല്‍ ‘Knoti Kids’ പിറവിയെടുത്തത്. സംരംഭം ആരംഭിച്ച് ഒന്നര മാസത്തിനുള്ളില്‍ തന്നെ മികച്ച മുന്നേറ്റം നേടാന്‍ ഇവര്‍ക്കായി.

സ്വന്തം മകള്‍ക്ക് നല്‍കുന്ന അതേ കരുതലോടും ഗുണമേന്മയോടും കൂടിയാണ് Knoti Kids എന്ന സംരംഭത്തിലേക്കും ഓരോ ഉത്പന്നവും ഇവര്‍ തിരഞ്ഞെടുക്കുന്നത്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന, കുട്ടികളുടെ വളര്‍ച്ചക്ക് അനിവാര്യമായ, കുട്ടികളില്‍ സ്‌ക്രീന്‍ ടൈം കുറയ്ക്കാന്‍ സഹായിക്കുന്ന എല്ലാ വിധ ഉത്പന്നങ്ങളും മുതല്‍ എളുപ്പത്തില്‍ ‘കംഫര്‍ട്ടബിള്‍’ ആയി ഉപയോഗിക്കാനാവുന്ന വസ്ത്രങ്ങള്‍ വരെ Knoti Kids ലുണ്ട്.

കുട്ടികളുടെ ഉത്പന്നങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെങ്കിലും മുതിര്‍ന്നവര്‍ക്കായുള്ള വസ്ത്രങ്ങള്‍, ഹോം എസ്സെന്‍ഷ്യല്‍സ്, ലൈഫ് സ്‌റ്റൈല്‍ എസ്സെന്‍ഷ്യല്‍സ് തുടങ്ങിയവയും Knoti യില്‍ കാണാം. ഉപഭോക്താക്കള്‍ നല്‍കിയ വിശ്വാസം കാത്തുസൂക്ഷിക്കാനായി എന്നത് തന്നെയാണ് തുടക്കത്തില്‍ തന്നെ പ്രതീക്ഷിച്ചതിലും ഇരട്ടി ഓര്‍ഡറുകള്‍ ലഭിച്ച് മുന്നേറാന്‍ ഈ സംരംഭകരെ സഹായിച്ചത്.

യൂട്യൂബ് തുടങ്ങിയ കാലത്ത് വീട്ടുകാരുടെ പിന്തുണ കുറവായിരുന്നെങ്കിലും, ഇന്ന് തങ്ങളുടെ കഠിനാധ്വാനം കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്താന്‍ ഈ ദമ്പതികള്‍ക്ക് കഴിഞ്ഞു. കേരളത്തിലെ ഒന്നാം നിര ഇ -കൊമേഴ്‌സ് ബ്രാന്‍ഡായി ‘Knoti’ യെ വളര്‍ത്തുക എന്നതാണ് ഇന്ന് നബീലിന്റെയും അസീനയുടെയും ലക്ഷ്യം. ചിരിയോടൊപ്പം ചിട്ടയായ വളര്‍ച്ചയുമായി തങ്ങളുടെ മുന്നോട്ടുള്ള യാത്ര തുടരുകയാണ് ഇവരിന്ന്.

കഠിനാധ്വാനം ചെയ്യാനുള്ള മനസും, വിജയിക്കണമെന്നുള്ള നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ വിജയത്തിന്റെ വലിയൊരു ദീര്‍ഘ പാതയിലേക്ക് ചുവടുവെക്കാന്‍ കരുത്തു പകരുക കൂടിയാണ് നബീലും അസീനയും അവരുടെ കൊച്ചു സംരംഭവും.

For Connecting us, pleas visit ;

https://www.instagram.com/nabluzzz?igsh=NGc2MWowcDRnb3Zh

https://www.youtube.com/@cinematicme

https://www.instagram.com/cinematicme?igsh=ZXF5eGQ2bmplaHk2

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button