News Desk

മുദ്രാ വായ്പ: 10 ലക്ഷം കോടി നല്‍കിയെന്ന അവകാശവാദവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ചെറുകിട സംരംഭകര്‍ക്ക് മൂലധനം ഉറപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്രാ യോജനയിലൂടെ ഈവര്‍ഷം നവംബര്‍ ഒന്നുപ്രകാരം 10.24 ലക്ഷം കോടി രൂപയുടെ വായ്പ നല്‍കിയെന്ന് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ പറഞ്ഞു. 20.84 കോടിപ്പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മുദ്രാ വായ്പയില്‍ കിട്ടാക്കടം വര്‍ദ്ധിക്കുകയാണെന്ന് കഴിഞ്ഞദിവസം കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കിയിരുന്നു. 2018-19ല്‍ 2.86 ശതമാനമായാണ് മുദ്രാ വായ്പകളിലെ കിട്ടാക്കടം ഉയര്‍ന്നത്. 2017-18ല്‍ ഇത് 2.52 ശതമാനമായിരുന്നു. തിരിച്ചടവില്‍ തുടര്‍ച്ചയായി മൂന്നുമാസക്കാലം വീഴ്ച വരുമ്പോഴാണ് ഒരു വായ്പ കിട്ടാക്കടമായി മാറുന്നത്. സംരംഭകര്‍ക്ക് 50,000 രൂപ മുതല്‍ 10 ലക്ഷം രൂപവരെയാണ് മുദ്രാ വായ്പയായി ലഭിക്കുക.

മൊത്തം 46 ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ (എസ്.സി.ബി) ചേര്‍ന്നാണ് 10.24 ലക്ഷം കോടി രൂപയുടെ മുദ്രാ വായ്പകള്‍ വിതരണം ചെയ്തത്. പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് മുദ്രാ വായ്പയിലെ കിട്ടാക്കട നിരക്ക് കൂടുതല്‍; 8.11 ശതമാനം. എസ്.ബി.ഐയില്‍ കിട്ടാക്കടം 2.65 ശതമാനമാണ്. സ്വകാര്യ ബാങ്കുകളില്‍ കേരളം ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയാണ് മുദ്രാ വായ്പയിലെ കിട്ടാക്കടത്തില്‍ മുമ്പില്‍. 10 ശതമാനത്തിന് മേലാണ് ഇവയില്‍ കിട്ടാക്കടം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button