ഇന്റീരിയര്‍ ഡിസൈനിംഗില്‍ മാറ്റത്തിന്റെ പുതുമകളുമായി മൊറിയോ ഡിസൈന്‍സ്
മനുഷ്യന്‍ യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലാത്ത ഒന്നാണ് ഭവന നിര്‍മാണം. ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് അവരുടെ സ്വപ്‌ന ഭവനം തന്നെയാണ്. അതുകൊണ്ട് തന്നെയും ആ സ്വപ്‌ന ഭവനം യാഥാര്‍ത്ഥ്യമാക്കുന്ന ഇന്റീരിയര്‍ ഡിസൈനര്‍ തീര്‍ച്ചയായും മനുഷ്യ ജീവിതത്തിന്റെ ഒരു സ്വപ്‌ന വാഹകര്‍ തന്നെയാണ്.
കേരളത്തിലും ഡെല്‍ഹിയിലുമായി 22 വര്‍ഷങ്ങളായി ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച്, തനതായ ഡിസൈനിംഗ് ശൈലി കസ്റ്റമേഴ്‌സിന് വേണ്ടി ഒരുക്കുകയും ചെയ്ത് ജനവിശ്വാസം നേടിയ ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനമാണ് എറണാകുളം പനമ്പിള്ളി നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊറിയോ ഡിസൈന്‍സ്.
ഇന്റീരിയര്‍ ഡിസൈനിംഗ് എന്ന മഹാസമുദ്രത്തിന്റെ ആഴവും പരപ്പും, വര്‍ഷങ്ങള്‍ നീണ്ട പ്രവൃത്തി പരിചയത്തിലൂടെയും അനുഭവ സമ്പത്തിലൂടെയും നേടി, പ്രസ്തുത മേഖലയില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച മൊറിയോ ഡിസൈന്‍സ് സ്ഥാപകനും ഇന്റീരിയര്‍ ഡിസൈനറുമായ നോബി ജോര്‍ജ് എന്ന ഇന്റീരിയര്‍ ഡിസൈനറുടെ വിജയ നാള്‍ വഴികള്‍.
ട്രെന്‍ഡ് ദിവസേന മാറി വരുന്ന ഒരു മേഖലയാണ് ഇന്റീരിയര്‍ ഡിസൈനിംഗ് എന്നത്. ആ പുതിയ മാറ്റങ്ങളിലൂടെ ആവര്‍ത്തന വിരസത കൂടാതെ പ്രൊജക്ട് പൂര്‍ത്തീകരിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. മാറി വരുന്ന പുതിയ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ കഴിയാതെ വരികയും, ഡിസൈന്‍ റിപ്പറ്റീഷന്‍ എന്ന വിരസതയിലൂടെ രംഗത്ത് നിന്നും പുറത്തായ നിരവധി ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.
മാറി വരുന്ന പുതിയ മാറ്റങ്ങളിലൂടെ മുന്നോട്ട് പോകുന്നതിനോടൊപ്പം, സ്വന്തമായ രൂപകല്‍പനയിലൂടെ പ്രാവര്‍ത്തികമാക്കിയെടുത്ത ഡിസൈന്‍സിലൂടെയാണ് മൊറിയോ ഡിസൈന്‍സ് ജനശ്രദ്ധ നേടുന്നത്. 1999ലാണ് നോബി ജോര്‍ജ് ഇന്റീരിയര്‍ ഡിസൈനിംഗ് പഠനം പൂര്‍ത്തീകരിക്കുന്നത്. ശേഷം ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഇന്റിരിയര്‍ ഡിസൈനിംഗ് കമ്പനിയില്‍ പ്രൊജക്ട് മാനേജരായി 12 വര്‍ഷം സേവനമനുഷ്ഠിച്ചു. ലോകത്തെ പ്രമുഖ ഡിസൈനിംഗ് ശൈലികള്‍ പരീക്ഷിച്ചിട്ടുള്ള ഇന്റീരിയര്‍ സ്ഥാപനങ്ങളില്‍ നിന്നുമുള്ള അനുഭവ സമ്പത്താണ്, നോബിയെ ഇന്ന് രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന ഡിസൈനറും സംരംഭകനുമാക്കി തീര്‍ത്തത്.
ഏറ്റെടുക്കുന്ന പ്രൊജക്ടുകള്‍ക്ക് ലൈഫ് ലോംഗ് ഗ്യാരണ്ടി കൊടുക്കണമെന്ന് മൊറിയോ ഡിസൈന്‍സിന് നിര്‍ബന്ധമുള്ളതു കൊണ്ട് തന്നെ, മെറ്റീരിയല്‍സിന്റേയോ, സര്‍വീസിന്റെയോ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ നോബി തയ്യാറല്ല. അതുകൊണ്ട് തന്നെയും മൊറിയോ ഡിസൈന്‍സ് പൂര്‍ത്തികരിക്കുന്നതിലേറെയും പ്രീമിയം കാറ്റഗറി പ്രൊജക്ടുകളാണ്. ഒരു പ്രൊജക്ടില്‍ ഉപയോഗിച്ച ഡിസൈന്‍സിന്റെ കോപ്പി മൊറിയോ ഡിസൈന്‍സ് മറ്റൊരു പ്രൊജക്ടില്‍ ഉപയോഗിക്കാറില്ല എന്നതാണ്, ഒരു പരിധിവരെയും, ഈ മേഖലയില്‍ ഇവരെ വേറിട്ടു നിര്‍ത്തുന്നത്.
കൊമേഴ്ഷ്യല്‍ പ്രൊജക്ടുകളേക്കാള്‍ മൊറിയോ ഡിസൈന്‍സ്് കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് റസിഡന്‍ഷ്യല്‍ പ്രൊജക്ടുകളിലാണ്. പുതുമ നിലനിര്‍ത്തേണ്ടതുകൊണ്ട് തന്നെയും, പരമ്പരാഗതമായി ഇന്റീരിയര്‍ ഡിസൈനിംഗില്‍ ഉപയോഗിച്ചു പോരുന്ന ഓര്‍ണമെന്റല്‍ പോലുള്ള ഡിസൈനിംഗ് കണ്‍സെപ്റ്റ് മൊറിയോ ഡിസൈന്‍സ് ഒരിക്കലും പ്രൊജക്ടുകളില്‍ ഉപയോഗിക്കാറില്ല. പകരം, വ്യത്യസ്ഥമാര്‍ന്നതും, എന്നാല്‍ ലളിതമെന്ന് തോന്നിക്കുന്നതുമായ സ്‌ട്രൈറ്റ്‌ലൈന്‍ കണ്‍സെപ്റ്റ് ഡിസൈനുകളാണ് കൂടുതലായും ഉപയോഗിച്ചു വരുന്നത്.
സാധാരണ ഗതിയില്‍ പ്രൊജക്ട് സൈറ്റ് കണ്ടതിന് ശേഷം, ആനുപാതികമായ 3D Drawings തയ്യാറാക്കുന്ന രീതിയാണ് മിക്കവാറും ഡിസൈനേഴ്‌സ് പിന്തുടരുന്നത്. എന്നാല്‍, അതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണ് മൊറിയോ ഡിസൈന്‍സിന്റെ രീതി. Crafting at Site എന്നതാണ് ഇവരുടെ ഏറ്റവും വലിയ സവിശേഷത. ഏറ്റെടുക്കുന്ന പ്രൊജക്ട് സൈറ്റിന്റെ മെഷര്‍മെന്റ്‌സ് എടുത്തശേഷം, ഓട്ടോകാര്‍ഡ് ഡ്രോയിഗ്‌സും അതിനു ശേഷം 3ഉ പ്ലാനും തയ്യാറാക്കുന്നു. 3ഉ പ്ലാന്‍ കസ്റ്റമറെ കാണിച്ചശേഷം, സൈറ്റില്‍ വച്ചാണ് ബാക്കി വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നത്.
അതിനാല്‍ത്തന്നെ, മൊറിയോ ഡിസൈന്‍സിന്റെ പ്രൊജക്ടുകളില്‍ മാറ്റങ്ങള്‍ സാധ്യമാണ് എന്നതാണ് ഇവരെ മറ്റ് ഡിസൈനേഴ്‌സില്‍ നിന്നും വ്യത്യസ്ഥരാക്കുന്ന മറ്റൊരു ഘടകം. വീടിന്റെ ഇന്റീരിയര്‍ പൂര്‍ത്തീകരിച്ച് കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം, കസ്റ്റമേഴ്‌സിന് ഡിസൈനില്‍ മാറ്റം വരുത്തുവാന്‍ സാധിക്കാത്ത, അല്ലെങ്കില്‍ അതിനായി ഭീമമായ തുക മുടക്കേണ്ട സാഹചര്യങ്ങള്‍ പതിവാണ്. ഇതിന് പരിഹാരമെന്നോണമാണ് നോബി, പ്രാരംഭ ഘട്ടത്തില്‍ തന്നെ എതൊരു അവസ്ഥയിലും, കസ്റ്റമേഴ്‌സിന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തുവാനുള്ള അവസരം ഡിസൈന്‍സില്‍ എന്നും തുറന്നിടുന്നത്.
ഒരേ സമയം തന്നെ കേരളത്തിന് അകത്തും, പുറത്തുമായി ഇരുപതോളം പ്രൊജക്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊറിയോ ഡിസൈന്‍സിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത്, അനുഭവ സമ്പത്തുള്ള, ഊര്‍ജസ്വലരായ തന്റെ ടീം മെമ്പേഴ്‌സാണെന്ന് നോബി അഭിപ്രായപ്പെടുന്നു.
പബ്ലിസിറ്റിക്ക് വേണ്ടി മാര്‍ക്കറ്റിംഗ് ടീമോ, അതിനോട് അനുബന്ധിച്ച പ്രൊഫഷണല്‍സുകളോ, മൊറിയോ ഡിസൈന്‍സില്‍ പ്രവര്‍ത്തിക്കുന്നില്ല. പകരം, മൊറിയോ ഡിസൈന്‍സ് പൂര്‍ത്തിയാക്കിയ പ്രൊജക്ടുകളിലുള്ള പുതുമ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നതു മാത്രമാണ്, മൊറിയോ ഡിസൈന്‍സിന്റെ ഏക മാര്‍ക്കറ്റിംഗ്/പബ്ലിസിറ്റി ടൂള്‍. കസ്റ്റമേഴ്‌സിന്റെ കയ്യില്‍ നിന്നും വാങ്ങുന്ന തുകയ്ക്ക്, അവര്‍ക്ക് ഉന്നത നിലവാരത്തിലുള്ള റിസള്‍ട്ട് നല്‍കുന്നു എന്നതു കൊണ്ടു മാത്രമാണ് മൊറിയോ ഡിസൈന്‍സ് എന്ന സ്ഥാപനം ഇന്ന് ഗുണമേന്മയുടെയും വിശ്വാസത്തിന്റെയും പര്യായമായി മാറിയത്.