മോനോ’രമ്യം’; ഓര്‍ഷെല്‍ സ്മാര്‍ട്ട് ഹോമിന്റെ മുന്നേറ്റം.
ഒരു വീട്ടമ്മയില്‍ നിന്നും സംരംഭകയെന്ന ചുവടുവയ്പുമായ് സ്ത്രീ സമൂഹത്തിന് തന്നെ പ്രചോദനമാകുകയാണ് രമ്യ ബിജു എന്ന പ്രവാസി വനിത. കൊല്ലം പ്രാക്കുളം സ്വദേശിയായ രമ്യ Orshel എന്ന Technology കമ്പനിയുടെ സ്ഥാപകയാണ്. ഇരട്ട കുട്ടികളുടെ അമ്മയായശേഷം ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളും സമയക്കുറവുമാണ് കലാകാരിയും സോഫ്റ്റ്വെയര് എന്‍ജിനീയറുമായ ഈ സംരംഭകയെ Smart Home Automation എന്ന ആശയത്തിലേക്ക് എത്തിച്ചത്. രമ്യയുടെ ആശയത്തിനു കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ട്അപ് ഇന്ത്യ പദ്ധതിയുടെ അംഗീകാരം ലഭിച്ചതോടെ പ്രമുഖ ഇന്‍വെസ്റ്റേഴ്സിന്റെ സഹായത്തോടെ ഒരു R&D ടീം കെട്ടിപ്പടുക്കാനായി.
IOT, Artificial Intelligence, Cloud സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് നിര്‍മിക്കുന്ന പ്രൊഡക്ടുകള്‍ നാട്ടിലെ വീടുമായുള്ള അകലം മൊബൈല്‍ സ്ക്രീനും വിരല്ത്തുമ്പും തമ്മിലുള്ള അകലമായി കുറയ്ക്കുന്നു. ലോകത്ത് എവിടെയിരുന്നും സ്മാര്‍ട്ട് സ്വിച്ചും സെന്‍സറുകളും വഴി വീടിന്റെയും വീട്ടില്‍ താമസിക്കുന്നവരുടെയും സുരക്ഷ ഉറപ്പുവരുത്തുവാനും, നിരീക്ഷിക്കുവാനും, ലൈറ്റും ഗൃഹോപകരണങ്ങളും നിയന്ത്രിക്കുന്നത് മുതല്‍ വീട്ടുമുറ്റത്തെത്തിയവരോട് സംസാരിക്കാനും ബന്ധുക്കളോ സുഹൃത്തുകാളോ വന്നാല്‍ വീട് തുറന്നു കൊടുക്കാനും വീട്ടിലെ പൂന്തോട്ടം നനയ്ക്കുവാനും വരെ ഓര്ഷല് സ്മാര്‍ട്ട് ഹോം സംവിധാനം വഴി സാധിക്കുന്നു. കൂടാതെ വൈദ്യുതി, വെള്ളം എന്നിവയുടെ ഉപയോഗം ക്രമപ്പെടുത്തി, അനാവശ്യ ചിലവുകള്‍ കുറയ്ക്കുവാനും ഇത് സഹായിക്കുന്നു.
ഭര്‍ത്താവിനും രണ്ടു മക്കളോടുമൊപ്പം റിയാദില്‍ താമസിക്കുന്ന ഇവര്‍ 2017ലാണ് ഒര്ഷെല് സ്മാര്‍ട്ട് ഹോമിന് തുടക്കമിടുന്നത്. ഓര്ഷെലിനു സഞ്ചരിക്കേണ്ടിയിരുന്നത് വേറിട്ട പാതകളിലൂടെയായിരുന്നു. സ്മാര്‍ട്ട് കണക്ടിവിറ്റി എന്ന വാക്ക് കേട്ടുകേള്‍വിപോലും ഇല്ലായിരുന്ന ഒരു സമയത്താണ് Orshel എന്ന സംരംഭം ആരംഭിക്കുന്നത്. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പിച്ചവെച്ചു തുടങ്ങുന്ന ഹോം ഓട്ടോമേഷന്‍ ഇന്‍ഡസ്ട്രിയില്‍ വര്‍ഷങ്ങള്‍ക്കുമുന്നേ ദീര്‍ഘവീക്ഷണത്തോടെ വന്‍തുക ചെലവഴിച്ച് നടത്തിയ നീണ്ട ഗവേഷണങ്ങളാണ് ഈ മേഖലയില്‍ ചുവടുറപ്പിക്കാന്‍ അവരെ സഹായിച്ചത്. കോര്‍പ്പറേറ്റ് ഭീമന്മാര് കൊമ്പുകോര്‍ക്കുന്ന ഈ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ കഴിഞ്ഞ ഇത്തരത്തിലുള്ള അപൂര്‍വം കമ്പനികളില്‍ ഒന്നാണ് Orshel.
കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓര്ഷെലിന് ബാംഗ്ലൂരിലും സബ് ഡിവിഷനുണ്ട്. പ്രവാസികളോടൊപ്പം നമ്മുടെ നാട്ടിലും സ്മാര്‍ട്ട് ഹോം ഒരു ട്രെന്‍ഡ് ആയികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും അതോടൊപ്പം ഗള്‍ഫ് രാജ്യങ്ങളിലേക്കും തങ്ങളുടെ സേവനം വ്യാപിപ്പിക്കുവാനുള്ള പരിശ്രമത്തിലാണ് ഇവര്‍. ഇങ്ങനെ എല്ലാവരിലേക്കും Smart Home Automation എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ഈ സംരംഭം.
നിങ്ങളില്‍ പലര്‍ക്കും ഇതുപോലെയുള്ള വ്യത്യസ്തമായ ആശയങ്ങള്‍ ഉണ്ടാവാം. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ Orshel CREATeve എന്ന പ്ലാറ്റ്ഫോം വഴി അത് അവതരിപ്പിക്കാം. Orshel ടീം അത് വിലയിരുത്തി പ്രാവര്‍ത്തികമാക്കാന്‍ നിങ്ങളെ സഹായിക്കുകയും അതുവഴി വരുമാനം നേടാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നു.
Ph : +91 80 4524 8484, +91 8089162414
Email : sales@orshel.com
Benefits of Smart Home: https://orshel.com/smart-home-benefits/
Orshel Products: https://orshel.com/smart-switches/