EntreprenuershipSuccess Story

വിദേശ പഠനത്തിന്‌ പണം ഇനിയൊരു തടസ്സമല്ല !

‘Danada Funds’; നിങ്ങളുടെ വിദേശ പഠനത്തിന്റെ സാമ്പത്തിക അടിത്തറ ഉറപ്പിക്കാം

വിദേശത്ത് പഠിക്കുന്നതും തൊഴില്‍ ചെയ്യുന്നതും ജീവിതത്തെ ഏറെ മാറ്റിമറിക്കുന്ന ഒരവസരമാണ്. വിദേശത്തേക്ക് പറക്കാനും അതിലൂടെ ജീവിത നിലവാരത്തെ മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്ന ധാരാളം പേരാണ് നമുക്ക് ചുറ്റുമുള്ളത്. പക്ഷേ, പലപ്പോഴും സാമ്പത്തിക പ്രതിസന്ധി കാരണവും വിസ ലഭിക്കാനായുള്ള ബാങ്ക് ബാലന്‍സ് ഇല്ലാതെ പോകുന്നതും പലരുടെയും വിദേശ സ്വപ്‌നങ്ങളെയാണ് തകര്‍ത്തെറിയുന്നത്. എന്നാല്‍ ആ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശത്തിലൂടെയും പിന്തുണയിലൂടെയും സഹായിക്കുന്ന, ഓരോ വ്യക്തിയുടെയും വിദേശ സ്വപ്‌നങ്ങളുടെ സാമ്പത്തിക അടിത്തറ യാഥാര്‍ഥ്യമാക്കാന്‍ കൂടെ നില്‍ക്കുന്ന ഒരു സ്ഥാപനം നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് കോട്ടയത്ത് സ്ഥിതി ചെയ്യുന്ന ‘Danada Funds’.

കോട്ടയം സ്വദേശിയായ അശ്വിന്‍ അജിത്തും സഹോദരങ്ങളും ചേര്‍ന്നാണ് Danada Funds എന്ന സ്ഥാപനത്തിന് രൂപം നല്‍കിയത്. വിദേശ രാജ്യങ്ങളിലേക്ക് പഠിക്കാനും തൊഴില്‍ ചെയ്യാനും പോകാന്‍ വലിയ ബാങ്ക് ബാലന്‍സ് തന്നെ വേണ്ടി വരും എന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിനാല്‍ തന്നെ സാധാരണക്കാരായ ആളുകള്‍ക്ക് വിദേശത്തെ പഠനവും ജോലിയും ഒരു സ്വപ്‌നം മാത്രമാണ്. ആ സ്വപ്‌നത്തിന് ചിറകുകള്‍ നല്‍കി യാഥാര്‍ഥ്യമാക്കുകയാണ് Danada Funds ചെയ്യുന്നത്.

വിദേശ രാജ്യത്തേക്ക് പോകുന്നതിന് ആവശ്യമായ എഡ്യൂക്കേഷന്‍ ലോണ്‍, വിസ ലോണ്‍ എന്നിവ വളരെയെളുപ്പം ലഭിക്കുന്നതിന് Danada Funds സഹായിക്കുന്നു. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൃത്യമായ സാമ്പത്തിക അറിവും പ്ലാനിങും നല്‍കി ലോണ്‍ ലഭിക്കുന്നതിന് വേണ്ടി സഹായിക്കുക എന്നീ കാര്യങ്ങള്‍ക്കാണ് Danada Funds മുന്‍തൂക്കം നല്‍കുന്നത്.

ലോണ്‍ ലഭിക്കുക എന്നത് വളരെ പ്രതിസന്ധി നേരിടുന്ന കാലത്ത് കൃത്യമായ ഗൈഡന്‍സിലൂടെ Danada Funds ഓരോ വ്യക്തികളുടെയും വിദേശ സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കുന്നു. ഒരു ബിസിനസ് എന്നതിനേക്കാള്‍ ഉപരി ഒരു സാമൂഹ്യ സേവനം എന്ന നിലയിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. അതിന് ഒരു കാരണം കൂടിയുണ്ട്… ചെറുപ്പം മുതല്‍ക്ക് തന്നെ ഏറെ പ്രയാസപ്പെട്ട്, നിരവധി ജോലികള്‍ ചെയ്താണ് അശ്വിനും സഹോദരങ്ങളും വളര്‍ന്നു വന്നത്. അച്ഛന് ലഭിക്കുന്ന വരുമാനം കൊണ്ട് വീട്ടുകാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ഏറെ കഷ്ടപ്പാടുകള്‍ ആ കാലത്ത് നേരിട്ടിരുന്നു. എന്നാല്‍ സാമ്പത്തികമായി പ്രയാസങ്ങള്‍ നേരിടുമ്പോഴും ലഭിക്കുന്ന ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ച് അച്ഛന്‍ നിര്‍ധനരായ ധാരാളം കുട്ടികളെ പഠന ആവശ്യങ്ങള്‍ക്കും മറ്റുമായി സഹായിക്കുമായിരുന്നു.

സ്വന്തം കാര്യത്തേക്കാള്‍ മറ്റൊരാളുടെ ജീവിതത്തിനും സന്തോഷത്തിനുമാണ് അച്ഛന്‍ പ്രാധാന്യം നല്‍കിയിരുന്നത്. കൂടെ നില്‍ക്കുന്ന മനുഷ്യരെ സഹായിക്കുകയും ചേര്‍ത്ത് നിര്‍ത്തുകയും ചെയ്താല്‍ ദൈവവും നമ്മളെ സഹായിക്കും എന്നതായിരുന്നു അച്ഛന്‍ വിശ്വസിച്ചിരുന്നത്. ജീവിതം അര്‍ത്ഥമുള്ളതായി മാറണമെങ്കില്‍ മറ്റൊരാളുടെ കണ്ണുനീര്‍ മായ്ക്കാന്‍ കരുത്തുണ്ടാകണമെന്ന് അച്ഛന്‍ പറയുന്നത് കേട്ടാണ് ഇവര്‍ വളര്‍ന്നത്. അതിനാല്‍ തന്നെ കൂടെയുള്ള മനുഷ്യരെയും ചേര്‍ത്ത് പിടിക്കണമെന്നും തങ്ങളാല്‍ കഴിയും വിധം മറ്റുള്ളവരെ സഹായിക്കണമെന്നും അശ്വിന്‍ ചെറുപ്പം മുതല്‍ തന്നെ മനസില്‍ കരുതിയിരുന്നു  Danada Funds എന്ന സ്ഥാപനത്തിലൂടെ അശ്വിനും സഹോദരങ്ങളും ഇന്ന് നിര്‍വഹിക്കുന്നതും ആ ഒരു സേവനമാണ്. ഒരു ബിസിനസ് എന്നതിനേക്കാള്‍ ഉപരി ഓരോ മനുഷ്യന്റെയും ജീവിതത്തിലെ പ്രയാസങ്ങള്‍ക്ക് മാറ്റം വരുത്തുകയും അവരെ മികച്ച ജീവിത നിലവാരത്തിലേക്ക് എത്താന്‍ ഒരു കൈത്താങ് നല്‍കുകയുമാണ് Danada Funds ചെയ്യുന്നത്.

പഠിക്കാന്‍ മിടുക്കരായ ധാരാളം കുട്ടികള്‍ നമ്മുടെ കേരളത്തിലുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം വിദേശത്തേക്ക് പോകാന്‍ കഴിയാതെ ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കാതെ ജീവിക്കുന്ന ധാരാളം പേരുണ്ട്. സമ്പന്നരുടെ മക്കള്‍ വിദേശത്തേക്ക് പോയി ജീവിതത്തെ കൂടുതല്‍ നിറങ്ങളാല്‍ മനോഹരമാക്കി മാറ്റുമ്പോള്‍ വിദേശ പഠനവും ജോലിയും സാധാരണക്കാര്‍ക്ക് ഒരു സ്വപ്നമായി തന്നെ അവശേഷിക്കുന്നു. എന്നാല്‍ ആ സ്വപനത്തെ യാഥാര്‍ഥ്യമാക്കാന്‍ കൂടെ നില്‍ക്കുകയാണ് Danada Funds.  

ഒരു ലക്ഷത്തില്‍ അധികം പേരെയാണ് സുരക്ഷിതമായി വിദേശത്തേക്ക് എത്താന്‍ Danada Funds ഇത് വരെ സഹായിച്ചിട്ടുള്ളത്. മാത്രമല്ല കൃത്യമായ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ചുറ്റുപ്പാടില്ലാത്ത പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള കുട്ടികളെ ഏറ്റെടുത്ത് ഒരു രൂപ പോലും ചിലവില്ലാതെ പഠിപ്പിക്കുകയും അവരെ വിദേശത്തേക്ക് പഠന, തൊഴില്‍ സംബന്ധമായി എത്താന്‍ പൂര്‍ണ പിന്തുണയും Danada Funds നല്‍കുന്നു. ഓരോ പിന്നോക്ക വിഭാഗത്തില്‍ നിന്നും ഒരു കുട്ടി രക്ഷപ്പെട്ടാല്‍ ആ കമ്മ്യൂണിറ്റിയെ മുഴുവന്‍ കൂടുതല്‍ സാമ്പത്തികമായി സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ട് വരാന്‍ സാധിക്കുമെന്ന് അശ്വിന്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെ സാമൂഹ്യ സേവനങ്ങളിലാണ് Danada Funds കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് മറ്റ് സംരംഭങ്ങളില്‍ നിന്നും ഇവരെ വ്യത്യസ്തമാക്കുന്നു.

ഒരു വ്യക്തി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നത് മുതല്‍ അത് യാഥാര്‍ഥ്യമാക്കുന്നത് വരെയുള്ള എല്ലാ പിന്തുണയും മാര്‍ഗ നിര്‍ദ്ദേശവും നല്‍കി Danada Funds കൂടെ നില്‍ക്കുന്നു. വിദേശ വിദ്യാഭ്യാസത്തിനും മറ്റ് വിദേശ വിസകള്‍ക്കും അവിടെ താമസത്തിനും മറ്റുമായിട്ടുള്ള സാമ്പത്തിക പിന്തുണയാണ് ഇവര്‍ പ്രധാനമായും നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കായി എഡ്യൂക്കേഷന്‍ ലോണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍  Danada Funds ശരിയായ മാര്‍ഗ നിര്‍ദേശങ്ങളിലൂടെ വളരെ എളുപ്പത്തില്‍ സാധ്യമാക്കി നല്‍കുന്നു.

സ്റ്റുഡന്റ് വിസ, Spouse Visa, ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് തുടങ്ങി വിദേശത്തേക്ക് പോകുന്നതിന് വേണ്ടിയുള്ള  എല്ലാ സേവനങ്ങളും മികവോട് കൂടിയും ഉത്തരവാദിത്വത്തോട് കൂടിയും Danada Funds നിര്‍വഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്. വിദ്യാര്‍ഥികള്‍ പഠനാര്‍ത്ഥം പോകുന്ന 65 ല്‍ പരം  രാജ്യങ്ങളിലേക്കുള്ള എല്ലാവിധ സാമ്പത്തിക സഹായങ്ങളും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും  നല്‍കി എഡ്യൂക്കേഷന്‍ ലോണ്‍ പോലുള്ള വളരെ വേഗത്തില്‍ തന്നെ ഇവര്‍ എളുപ്പമാക്കി നല്‍കുന്നു.

ഇന്ത്യയൊട്ടാകെ തങ്ങളുടെ സ്ഥാപനത്തെ വളര്‍ത്തണമെന്നും രാജ്യത്തുള്ള എല്ലാ വിദ്യാര്‍ഥികളുടെയും വിദേശ സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ കരുത്തു പകരണമെന്നതുമാണ് അശ്വിന്‍ അജിത്തിന്റെയും Danada Funds ന്റെയും ആഗ്രഹം. അതോടൊപ്പം തന്നെ വരും വര്‍ഷങ്ങളില്‍ Danada Funds ന്റെ സേവനം ഇന്ത്യയൊട്ടാകെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. അതിലൂടെ ഇന്ത്യയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പിന്നോക്ക വിഭാഗത്തിലുള്ളവര്‍ക്കും നന്നായി പഠിക്കുന്ന നിര്‍ധനരായിട്ടുള്ളവര്‍ക്കുമടക്കം വിദേശജീവിതം സ്വപ്‌നം കാണുന്ന ഏതൊരു വ്യക്തിക്കും അവരുടെ സ്വപ്‌നത്തെ തങ്ങളിലൂടെ യാഥാര്‍ഥ്യമാക്കി നല്‍കുക എന്നതാണ് Danada Funds ലക്ഷ്യമിടുന്നത്…!

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button