പതിനെട്ടിന്റെ നിറവില്‍ എം ജെ ട്രേഡേഴ്‌സ്
മികച്ച ആശയങ്ങളാണ് സംരംഭകരെ മറ്റുള്ളവരില്‍ നിന്നും എപ്പോഴും വ്യത്യസ്തരാക്കുന്നത്. അത്തരത്തില്‍ വ്യത്യസ്തമായ ആശയം കൊണ്ട് കേരളത്തിന്റെ ഹൃദയത്തില്‍ ഇടം പിടിച്ച ഒരു സംരംഭമുണ്ട്… ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ മുരുകേശ് സി.എസ് 2006 ല്‍ തുടക്കം കുറിച്ച ‘M J Traders’
മൂന്ന് വര്‍ഷത്തോളം വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന മുരുകേശ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സ്‌റ്റേഷനറി സാധനങ്ങള്‍ വാങ്ങാന്‍ മിക്കപ്പോഴും പോകുമായിരുന്നു. അങ്ങനെയാണ് എന്ത് കൊണ്ട് സ്ഥാപനങ്ങളിലേക്ക് മാത്രമായി ‘ഡോര്‍ ഡെലിവറി’ രീതിയില്‍ ഒരു സംരംഭം ആരംഭിച്ചുകൂടാ എന്ന ആശയം മുരുകേഷിന്റെ ചിന്തകളില്‍ പിറവിയെടുക്കുന്നത്. അവിടെ നിന്നായിരുന്നു ‘M J Traders’ എന്ന സ്ഥാപനത്തിന്റെയും ആരംഭം.
തുടക്കസമയത്ത് എല്ലാ കാര്യങ്ങള്‍ക്കും ഓടി നടക്കാന്‍ മുരുകേഷ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുടുംബത്തിന്റെ ശക്തമായ പിന്തുണ ഉണ്ടായിരുന്നുവെങ്കിലും ഒരു തുടക്കകാരനായ സംരംഭകന്‍ എന്ന നിലയില്‍ ആദ്യ ഘട്ടങ്ങളില്‍ ഏറെ പ്രയാസവും പ്രതിസന്ധിയും മുരുകേശ് നേരിട്ടിരുന്നു. എന്നാല്‍ വിജയിക്കണമെന്ന തീവ്രമായ ആഗ്രഹം മുന്നോട്ടു പോകാനുള്ള കരുത്താണ് മുരുകേഷിന് നല്‍കിയത്. ആ കരുത്ത് തന്നെയാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഓഫീസ് സ്‌റ്റേഷനറികള്‍ ‘ഡോര്‍ ഡെലിവറി’ രീതിയില്‍ എത്തിച്ചു നല്‍കുന്ന മികച്ച സംരംഭം എന്ന നിലയില്‍ M J Traders നെ മാറ്റിയത്.
എല്ലാ ഓഫീസുകള്‍ക്കും ആവശ്യമായ ഓഫീസ് സ്‌റ്റേഷനറി, കമ്പ്യൂട്ടര്‍ ആക്‌സസറീസ്, പ്രിന്റിങ് പേപ്പര്‍ തുടങ്ങി ഹൗസ് കീപ്പിങ് ഐറ്റംസ്, കിച്ചന്‍ ഐറ്റംസ് എന്നിവയും M J Traders കസ്റ്റമേഴ്‌സിന് എത്തിച്ചു നല്‍കുന്നു. ഓഫീസ്, ബാങ്കുകള്‍, ഹോസ്പിറ്റല്‍, ലാബ് തുടങ്ങി ഏത് ഓഫീസുകള്‍ക്കും ആവശ്യമായ മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ സുരക്ഷിതമായി എത്തിച്ചു നല്‍കുന്നത് കൊണ്ട് തന്നെയാണ് ഇത്രത്തോളം മികച്ച വിജയം കൈവരിക്കാന്‍ M J Traders ന് സാധിച്ചത്.
ഏത് ഉത്പന്നവും ഡെലിവറി ചെയ്യുന്നു എന്നത് കൊണ്ട് കസ്റ്റമേഴ്‌സ് M J Traders ന്റെ സേവനത്തില്‍ സന്തുഷ്ടരാണ് . തുടക്കഘട്ടം മുതല്‍ ഈ സംരംഭത്തിന് പിന്തുണയുമായി ചേച്ചി രാധാമണിയും അളിയന്‍ ജയകുമാറും ഭാര്യ അശ്വതിയും ചേട്ടന്റെ മോന്‍ ഗൗതം കൃഷ്ണയും ഒപ്പം തന്നെയുണ്ടായിരുന്നു എന്നത് ഏറെ ആശ്വാസമായിരുന്നു മുരുകേശ് എന്ന സംരംഭകന് നല്‍കിയത്. തന്റെ ബിസിനസിന് ആവശ്യമായ ആദ്യത്തെ ഷോപ് എടുക്കാന്‍ സഹായിച്ച ഓക്‌സ്‌ഫോര്‍ഡ് ബിസിനസ് സെന്റര്‍ അഡ്മിനിസ്‌ട്രേഷന്‍ ജെക്‌സി, അസോസിയേഷന്‍ സെക്രട്ടറി അലക്‌സ് എന്നിവരുടെയും മികച്ച പിന്തുണയാണ് ഇന്ന് മുരുകേഷിന്റെ വിജയത്തിന് പിന്നില്‍.
അന്ന് ചെറിയ രീതിയില്‍ എറണാകുളത്ത് ആരംഭിച്ച M J Traders എന്ന സംരംഭത്തിന് ഇന്ന് നിരവധി ഗോഡൗണുകളും തൊഴിലാളികളുമാണുള്ളത്. ലക്ഷ്യബോധവും വിജയിക്കണമെന്ന അതിയായ ആഗ്രഹവുമാണ് ഏത് സംരംഭകന്റെയും വിജയത്തിന് പിന്നിലെന്ന് സ്വന്തം ജീവിതം കൊണ്ടാണ് ഈ സംരംഭകന്‍ തെളിയിക്കുന്നത്. M J Traders എന്ന സംരംഭത്തിന് പുറമെ Duracell Battery, Reynolds, JK Copier, Sarbond Adshave Tape, Husiar Pen, Paper Grid Notebook എന്നിവയുടെയും ഡിസ്ട്രിബ്യുറ്ററാണ് ഇദ്ദേഹം. M J Traders എന്ന തന്റെ സംരംഭത്തെ ഏറെ പ്രശസ്തിയുള്ള സംരംഭമാക്കി മാറ്റണം എന്നതാണ് മുരുകേശ് എന്ന സംരംഭകന്റെ സ്വപ്‌നം.