EntreprenuershipSuccess Story

‘മേക്കോവര്‍ മേഖലയിലെ No. 1 !’ Mister Cutts Makover Studio; ആത്മവിശ്വാസത്തിന്റെ പ്രതീകം

ദിനം പ്രതി പുതിയ മാറ്റങ്ങളോടെ മുന്നേറുന്ന മേഖലകളിലൊന്നാണ് മേക്കോവര്‍ മേഖല. വ്യക്തികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതില്‍ മേക്കോവറുകള്‍ക്ക് വലിയ പങ്കാണുള്ളത്. അത്തരത്തില്‍ മേക്കോവര്‍ മേഖലയില്‍ വിസ്മയം തീര്‍ത്ത് മുന്നേറുന്ന ഒരു സ്ഥാപനം നമ്മുടെ കേരളത്തിലുണ്ട്. അതാണ് തൃശൂരില്‍ സ്ഥിതി ചെയ്യുന്ന Mister Cutts Makover Studio.

ഹെയര്‍ സ്‌റ്റൈലിസ്റ്റ് ആന്‍ഡ് ബ്യുട്ടി തെറാപ്പിസ്റ്റ് ആയ സൂരജ് സി ആര്‍ ആരംഭിച്ച Mister Cutts കേരളത്തിലെ മേക്കോവര്‍ സ്റ്റുഡിയോകളില്‍ മുന്‍ നിരയിലാണ്. ഹെയര്‍ സ്‌റ്റൈലിസ്റ്റ് മേഖലയില്‍15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള സൂരജ് ഓരോ വ്യക്തികള്‍ക്കും മികച്ചതും മേന്മയുള്ളതുമായ മേക്കോവര്‍ സേവനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് Mister Cutts ആരംഭിക്കുന്നത്. ബ്രൈഡല്‍, Groom മേക്കോവറുകള്‍ക്ക് ഒപ്പം തന്നെ ഫാഷന്‍ ഷോകളിലും മേക്കപ്പ് മേഖലകളിലും നിറ സാനിധ്യമാണ് Mister Cutts Makover Studioയും സൂരജ് എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റും.

ഹെയര്‍ & സ്‌കിനും മോഡല്‍ രംഗത്തും മികവുറ്റ സേവനങ്ങളും ഏറ്റവും നൂതനമായ ട്രെന്‍ഡിങ് പ്രീമിയം മേക്കോവറുകളും മികച്ച രീതിയില്‍ ലഭിക്കുന്നു എന്നതാണ് Mister Cutts നെ മറ്റ് മേക്കോവര്‍ സ്റ്റുഡിയോകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഫാഷന്‍ ഷോകളില്‍ നിറസാന്നിധ്യമായ സൂരജിന്റെ കീഴില്‍ 100ല്‍ അധികം മേക്കപ്പ് ആര്‍ട്ടിസ്റ്റുകളാണ് കേരളത്തിലുടനീളമായി പ്രവര്‍ത്തിക്കുന്നത്.

എല്ലാ ജില്ലകളിലും Mister Cutts ന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുണ്ട് എന്നതും കേരളമൊട്ടാകെ ഇവരുടെ സേവനം ലഭിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. മേക്കോവര്‍ മേഖലയിലെ പ്രാവീണ്യത്തിനും മികവിനുമുള്ള അംഗീകാരമായി ധാരാളം പുരസ്‌കാരങ്ങളാണ് സൂരജിന് ലഭിച്ചിട്ടുള്ളത്. IMFA എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് മെമ്പര്‍ കൂടിയാണ് സൂരജ്. ഫാഷന്‍ രംഗത്തെ സൂരജിന്റെ ഉയര്‍ച്ചയില്‍ സംഘടനക്കും സംഘാടകര്‍ക്കും മുഖ്യ പ്രധാന്യമുണ്ട്.

2025 ല്‍ പാലക്കാട് നടന്ന ഫാഷന്‍ ഷോയില്‍ മികച്ച മേക്കപ്പ്മാനുള്ള അവാര്‍ഡ് സൂരജ് കരസ്ഥമാക്കി എന്നത് ശ്രദ്ധേയമാണ്. മേക്കോവര്‍ എന്നത് വ്യക്തികളുടെ ആത്മവിശ്വാസത്തിന്റെ ഭാഗമായിരിക്കെ അത്രത്തോളം കൃത്യതയോടെയാണ് ഓരോ സേവനങ്ങളും ഇവര്‍ ചെയ്തു നല്‍കുന്നത്. ഓരോ വ്യക്തിയുടെയും സ്‌കിന്‍ ടോന്‍ അനുസരിച്ചും കസ്റ്റമറുടെ മനസിലെ ഇഷ്ടത്തെ അതേ പോലെ യാഥാര്‍ഥ്യമാക്കിയുമാണ് ഇവര്‍ ഓരോ മേക്കോവറുകളും ചെയ്തു നല്‍കുന്നത്. അതിനാല്‍ തന്നെ മുന്നില്‍ ഇരിക്കുന്ന വ്യക്തിയുടെ സന്തോഷത്തിനും പുഞ്ചിരിക്കുമാണ് ഇവര്‍ പ്രധാന്യം നല്‍കുന്നത്.

നിരവധി പുതിയ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അവസരങ്ങള്‍ നല്‍കുന്ന സ്ഥാപനം കൂടിയാണ് Mister Cutts. തന്റെ സ്ഥാപനത്തെ കേരളത്തിന് പുറത്തേക്കും എത്തിക്കാനും തങ്ങളുടെ സേവനത്തെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുമുള്ള ശ്രമത്തിലാണ് സൂരജ് സി ആര്‍ എന്ന മേക്കപ്പ് ആര്‍ടിസ്റ്റ്.

https://www.instagram.com/mister_cutts__makover_studio/?igsh=MWZ2Zzl3eG81d2drOA%3D%3D#

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button