Business ArticlesEntreprenuershipSpecial Story

ഫാഷന്‍ ഡിസൈനിങിന്റെ പുതുലോകത്ത് വിസ്മയങ്ങളുമായി Miss India Boutique

ഫാഷന്‍ എന്നത് ഒരു ഭാഷ തന്നെയാണ്, An Instant Language എന്ന് പറയാം. വാക്കുകള്‍ക്ക് അതീതമായി Who you are എന്നതിന് കാഴ്ചയില്‍ തന്നെ ലഭിക്കുന്ന വ്യക്തതയാണ് ഫാഷന്‍ എന്നത്. ഒരോ നിമിഷവും കാലത്തെ വെല്ലുവിളിച്ച് അതിവേഗ മാറ്റങ്ങള്‍ക്ക് വിധേയമായി മാത്രം മുന്നോട്ടുപോക്ക് സാധ്യമാക്കുന്ന, ഏറ്റവും വിശാലമായ ഭാവന ആവശ്യപ്പെടുന്ന ഒരു മേഖലയാണ് ഫാഷന്‍ എന്നിരിക്കെ അങ്ങിനെയുള്ളൊരു ഇന്‍ഡസ്ട്രിയുടെ നിര്‍മാണം കയ്യാളുന്ന ക്രാഫ്റ്റുള്ള ഒരു ഡിസൈനര്‍ എന്ന നിലയിലാണ് സക്‌സസ് കേരള ഈ പ്രാവശ്യം ഹര്‍ഷ സഹദ് എന്ന വിജയ വനിതയെ കണ്ടെത്തുന്നത്.

തിരുവനന്തപുരത്തും ആലുവയിലുമായി ഹര്‍ഷയുടെ കഠിനാധ്വാനത്തിന്റെ നേരടയാളമെന്നോണം ‘ട്രെന്‍ഡി’ വസ്ത്ര ശേഖരങ്ങളുമായി’MISS INDIA’ എന്ന പേരില്‍ രണ്ടു ബോട്ടിക്കുകളുണ്ട്. Miss India യുടെ വിജയരഹസ്യം എന്താണെന്ന് ആരാഞ്ഞാല്‍ സംശയമെന്യേ ഹര്‍ഷ പറയും ; “Quality of Listening’. ഓരോ കസ്റ്റമേഴ്‌സിനെയും ശ്രദ്ധയോടെ കേള്‍ക്കുക, അവരുടെ ശരീരത്തിനും അഭിരുചിക്കുമനുസരിച്ചു വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുക… Customized എന്ന വാക്കിനു അത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് സൂക്ഷ്മതയോടെ പറയുന്നുണ്ട്.

ഫാഷന്‍ ആര്‍ക്കും കാലെടുത്തുവയ്ക്കാവുന്ന ഒരിടമല്ലെങ്കിലും നിങ്ങള്‍ക്കൊരു സമൂഹത്തിന്റെ പരിച്ഛേദങ്ങള്‍ ഉള്‍ക്കൊള്ളാവുന്ന മനോനിലയുണ്ടെങ്കില്‍ എന്തിലും കൗതുകം തോന്നുന്ന ഒരു Engaging Mindset ആണ് നിങ്ങളുടേതെങ്കില്‍ തീര്‍ച്ചയായും ഫാഷന്‍ മേഖല നിങ്ങള്‍ക്കും വിജയവീഥിയൊരുക്കുമെന്നാണ് ഹര്‍ഷ പറഞ്ഞുവയ്ക്കുന്നത്.

വിജയമെന്നത് ‘സെല്‍ഫ് ഡിറ്റര്‍മിനേഷ’ന്റെ മറുവാക്കാണെങ്കിലും Miss India Boutique ന്റെ വിജയം ഇത്രയും തിളക്കമാര്‍ന്ന ഒന്നാകാന്‍ പ്രധാന കാരണമായി ഹര്‍ഷ കാണുന്നത് സ്വന്തം വിവാഹത്തെയാണ്. വിവാഹശേഷം സ്വപ്‌നങ്ങള്‍ക്ക് മങ്ങലേറ്റു എന്ന ‘ക്ലിഷേ’ ഹര്‍ഷയുടെ ജീവിതത്തില്‍ ഇല്ല. അന്‍പതിനു മുകളില്‍ തൊഴിലാളികളുള്ള Miss India ബോട്ടിക്കിന്റെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഏറ്റവും ക്രിയാത്മകമായും തൊഴിലിടം സൗഹൃദപരമായും കൊണ്ടുപോകുന്നത് തന്റെ ഭര്‍ത്താവ് സഹദാണെന്ന് ചെറുതല്ലാത്ത ആഹ്ലാദത്തോടെയാണ് ഹര്‍ഷ പറയുന്നത്.

സഹദിന്റെ കഴിവും കരുതലുമാണ് ഒരു ഡിസൈനര്‍ എന്ന നിലയിലുള്ള തന്റെ സ്വാതന്ത്ര്യം ഇത്ര വിശാലമാക്കുന്നതെന്ന് ഹര്‍ഷ അടിവരെയിട്ടു പറയുന്നു. കൂടാതെ മാതാപിതാക്കളുടെ സ്‌നേഹപൂര്‍വമുള്ള പിന്തുണയും ഹര്‍ഷക്ക് വിജയത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു. മക്കളായ യാര മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്. ഇളയ മകള്‍ വേദ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ നിന്നും MBA Fashion Designing പൂര്‍ത്തിയാക്കിയിരുന്നു ഹര്‍ഷ. വേറിട്ട ചില നല്ല അവസരങ്ങള്‍ സിനിമ മേഖലയില്‍നിന്നും ഹര്‍ഷയെ തേടിയെത്തിയിരുന്നു. ഏഴോളം സിനിമയില്‍ ഹര്‍ഷ സഹദ് Costume Designer ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനാണ് ഹര്‍ഷയെ സിനിമ മേഖലയിലേക്ക് പരിചയപ്പെടുത്തുന്നത്.

ലെനിന്‍ രാജേന്ദ്രനും മറ്റു മികച്ച ഒന്‍പതോളം സംവിധായകരും ചേര്‍ന്ന് രൂപപെടുത്തിയ 10 ചലച്ചിത്രങ്ങള്‍ ചേര്‍ന്ന Cross Road എന്ന ആന്തോളജി സിനിമയില്‍ നാലോളം സിനിമകള്‍ക്ക് ഹര്‍ഷ തന്നെയാണ് Costume Designing നിര്‍വഹിച്ചത്. കൂടാതെ ദിലീപിന്റെ ശുഭരാത്രി, മമ്ത മോഹന്‍ദാസിന്റെ നീലി, ധ്യാന്‍ ശ്രീനിവാസന്റെ കുട്ടിമാമ, രണ്ട് തമിഴ് സിനിമകള്‍ എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടുതല്‍ നല്ല സിനിമകള്‍ Costume Designer ടൈറ്റിലില്‍ അടുത്തുതന്നെ പ്രതീക്ഷിക്കാമെന്നും ഹര്‍ഷ തിളക്കമുള്ള ചിരിയോടെ പറഞ്ഞുവയ്ക്കുന്നുണ്ട്.

ഹാപ്പിനെസ്സ് എന്തെന്ന് ചോദിച്ചാല്‍, ഹര്‍ഷയ്ക്ക് പറയാനുള്ളത് ഇതാണ് : തന്റെ കസ്റ്റമേഴ്‌സ് നല്‍കുന്ന ഫീഡ്ബാക്കും അതിലുപരി Miss India Boutique എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയോടൊപ്പം അതിനു കാരണമാകുന്ന അന്‍പതിലധികം തൊഴിലാളികള്‍.. അവര്‍ ഓരോരുത്തരും ഓരോ കുടുംബം… അവര്‍ അവരുടെ ജീവമാര്‍ഗമായി മിസ് ഇന്ത്യയെ വിശ്വസിക്കുന്നു എന്നത് മറ്റെന്തിനേക്കാളും വലിയ അഭിമാനമാണ് ഹര്‍ഷക്ക്. Self എന്ന നിലയില്‍ ആ വികാരം നല്‍കുന്ന ഊര്‍ജ്ജവും ചെറുതല്ല ഹര്‍ഷയില്‍.

തുടക്കകാലത്ത് തിരുവനന്തപുരത്തു നിന്നുള്ള കസ്റ്റമേഴ്‌സ് ആയിരുന്നു Miss India Boutique നെങ്കില്‍ ഇന്നിപ്പോള്‍ ഓണ്‍ലൈന്‍ വഴി ബിസിനസ് തുടങ്ങിയതോടെ പല സ്ഥലങ്ങളില്‍ നിന്നും ആവശ്യക്കാര്‍Miss India Boutique നെ സമീപിക്കാന്‍ തുടങ്ങി. Australia, Dubai, UK, US എന്നിവിടങ്ങളിലെല്ലാം നിരന്തരമായി കൊറിയര്‍ സര്‍വീസുകള്‍ നല്‍കുന്നുണ്ട്.
ഇനിയും ‘Miss India Boutique’ എന്ന സ്ഥാപനവും ഹര്‍ഷ സഹദ് എന്ന വ്യക്തിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കട്ടെ എന്ന് സക്‌സസ് കേരള അഭിമാനത്തോടെ ആശംസിക്കുന്നു.

Miss India Boutique
Saphallyam Complex, Shop no-G 40,
Palayam-695034
Thiruvananthapuram.

https://www.facebook.com/missindiatvpm

https://www.instagram.com/missindia_tvm/

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button