നല്ലൊരു നാളേയ്ക്കായി ഒപ്പമുണ്ട് ‘മെറ്റമോര്‍ഫോസ്’
ഒരു സംരംഭം ആരംഭിക്കുക എന്നാല്‍ നിസാരമല്ല, അത് വിജയിപ്പിക്കുക എന്നാല്‍ വളരെ ശ്രമകരവുമാണ്. സംരംഭകത്വ മേഖലയില്‍ കൂടുതലായും പുരുഷ മേധാവിത്വമാണ് എന്നൊരു കാഴ്ചപ്പാടാണ് നിലവിലുള്ളത്. എന്നാല്‍ ഏത് മേഖലയും തങ്ങള്‍ക്ക് അന്യമോ അപ്രാപ്യമോ അല്ല എന്ന് സ്ത്രീകള്‍ ഇന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ വിജയിച്ച ഒരു വനിതാ സംരംഭകത്വ കൂട്ടായ്മയെ നമുക്ക് പരിചയപ്പെടാം.
‘മെറ്റമോര്‍ഫോസ്’ എന്നാണ് സംരംഭത്തിന്റെ പേര്. നാല് വനിതകളുടെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ് മെറ്റമോര്‍ഫോസ് എന്ന ട്രെയിനിംഗ് സൊല്യൂഷന്‍ സ്ഥാപനം. പ്രവര്‍ത്തന മേഖലകളിലെല്ലാം വിജയം കൈവരിച്ച കവിത രവീന്ദ്രന്‍, സക്കീന മുഹമ്മദ്, ശ്രീജ നായര്‍, കല്‍പ്പന രോഹിത് എന്നിവരുടെ കൂട്ടായ്മയുടെ ഫലമാണ് ഈ സ്ഥാപനം. ഒരു വര്‍ഷം മുമ്പാണ് കമ്പനി ഔദ്യോഗികമായി ആരംഭിച്ചത്.
എന്നാല്‍ അതിന് അഞ്ചു വര്‍ഷം മുന്‍പ്തന്നെ ബിസിനസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ആരംഭിച്ചിരുന്നു.
വര്‍ഷങ്ങളായി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കവിത രവീന്ദ്രനും ശ്രീജ നായരും 2018ല്‍ മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂഷന്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയും നിക്ഷേപവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകള്‍ നടത്തുകയും ചെയ്തു.
നാനൂറില്‍പരം ഉപഭോക്താക്കളെയും 11 കോടിയുടെ എ.യു.എമ്മും ഇവര്‍ കൈകാര്യം ചെയ്തുവന്നിരുന്നു.
അങ്ങനെ ഫിനാന്‍സ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ട്രെയിനിംഗ് പ്രോഗ്രാമുകള്‍ നടത്തുന്ന സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചിരുന്ന സമയത്താണ് സക്കീന മുഹമ്മദുമായി കവിത ബിസിനസിനെ കുറിച്ച് സംസാരിക്കുകയും സക്കീനയുടെ മനസിലുള്ള ട്രെയിനിംഗ് സൊല്യൂഷന്‍ എന്ന സ്ഥാപനത്തെക്കുറിച്ചുള്ള പ്ലാന്‍ പങ്കിടുകയും ചെയ്തത്.
അങ്ങനെ ഇരുവരും ചേര്‍ന്ന് ട്രെയിനിംഗ് പ്രോഗ്രാമുകളോടൊപ്പം ഫിനാന്‍സ് മാനേജ്‌മെന്റും നടത്താമെന്ന രീതിയില്‍ കമ്പനി തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. പീന്നീട് മറ്റ് രണ്ടുപേര്‍ കൂടി ഇതിന്റെ ഭാഗമാകുകയും മെറ്റമോര്‍ഫോസ് ആരംഭിക്കുകയുമായിരുന്നു.
ടൂറിസം മാനേജ്‌മെന്റിലെ ബിരുദത്തിന് ശേഷം ഇന്റര്‍നാഷണല്‍ അയോട്ട കോഴ്‌സ് പൂര്‍ത്തിയാക്കിയ കവിത രവീന്ദ്രന്‍ ടെലികോം, ഹോസ്പിറ്റാലിറ്റി ആന്റ് സര്‍വീസ് ഇന്‍ഡസ്ട്രിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സയന്‍സ് ബരുദത്തിന് പുറമേ ഐ.ടിയിലും ട്രാവല്‍ ആന്റ് ടൂറിസത്തിലും ഡിപ്ലോമ നേടിയ സക്കീന മുഹമ്മദ്. ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി, ടെലികോം എന്നീ രംഗങ്ങളിലാണ് മികവ് തെളിയിച്ചത്.
ബി-ടെക് പൂര്‍ത്തിയാക്കിയ ശ്രീജ നായര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് മ്യൂച്വല്‍ ഫണ്ട്‌സ് വഴിയുള്ള പണ നിക്ഷേപത്തിലായിരുന്നു. ഐ.ഐ.എം റോഹ്തകില്‍ നിന്ന് എച്ച്.ആര്‍ അനാലിറ്റിക്‌സ് ആന്റ് മാനേജ്‌നെന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ കല്‍പ്പന രോഹിത് വിവിധ മേഖലകളില്‍ എച്ച്.ആര്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
20 വര്‍ഷത്തിന് മുകളില്‍ പ്രവൃത്തി പരിചയമുള്ള ഇവര്‍ നാലുപേരും വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതിനാല്‍ എല്ലാ രംഗങ്ങളിലുമുള്ള മികവിനെ ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. അതാണ് മെറ്റമോര്‍ഫോസ് എന്ന കമ്പനിയുടെ വിജയവും.
ട്രെയിനിംഗ് സൊല്യൂഷന്‍ സ്ഥാപനം എന്ന ലേബലാണ് മെറ്റമോര്‍ഫോസിന് ഉള്ളതെങ്കിലും സമൂഹത്തിലെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികളാണ് കുട്ടികളുടെ വ്യക്തിത്വ വികസനം, സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പ്രവര്‍ത്തന മികവ് തുടങ്ങിയവയെക്കുറിച്ചും പഠനശേഷം ജോലിക്കായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ശരീരഭാഷ സംസാരരീതി തുടങ്ങിയവയെക്കുറിച്ചുള്ള ട്രെയിനിംഗ് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഇതിന് പുറമേ സുരക്ഷിതമായ ഭാവിക്ക് വേണ്ടി ഉന്നത വിദ്യാഭ്യാസത്തിന് ഏത് വിഷയം തിരഞ്ഞെടുക്കണം എന്നത് മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നതും പിന്നീട് സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നത് വരെയുള്ള കാര്യങ്ങളില്‍ പേര്‍സണല്‍ ട്രെയിനിംഗും ഇവര്‍ നല്‍കുന്നുണ്ട്.
പലര്‍ക്കും ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ന് ഒരു ശൂന്യതയാകും അനുഭവപ്പെടുക. ആയുസ് മുഴുവന്‍ അധ്വാനിച്ചിട്ടും സമ്പാദ്യം എന്ന നിലയില്‍ ഒന്നുംതന്നെ ബാക്കിയുണ്ടാകില്ല. ഇതിന് കാരണം സമ്പാദ്യം എങ്ങനെ ശേഖരിക്കണമെന്നും വിനിയോഗിക്കണമെന്നും അറിയാന്‍ സാധിക്കാത്തതാണ്. ഇത്തരക്കാര്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള ട്രെയിനിംഗും ഇവര്‍ നല്‍കിവരുന്നുണ്ട്.
കുട്ടികളുടെ ആദ്യത്തെ അധ്യാപകര്‍ മാതാപിതാക്കളാണല്ലോ? അതിനാല്‍ അവരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാന്‍ എല്ലാവരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവരുടെ മാനസികവും നൈപുണ്യപരവുമായ കാര്യങ്ങളിലേക്ക് വരുമ്പോള്‍ എന്തുചെയ്യണമെന്നുപോലും പലര്‍ക്കും അറിയില്ല. ഇതിനുള്ള പ്രതിവിധിയായി കുട്ടികളുടെ വികസനത്തിന് വേണ്ടി മാതാപിതാക്കള്‍ക്ക് എന്തൊക്കെ ചെയ്യാം എന്നത് സംബന്ധിച്ച പരിശീലന പരിപാടികളും ഇവര്‍ സംഘടിപ്പിക്കുന്നുണ്ട്.
എത്രയൊക്കെ വിദ്യാഭ്യാസം ലഭിച്ചെന്ന് പറഞ്ഞാലും പ്രതിസന്ധികള്‍ വരുമ്പോള്‍ തരണം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയെ നേരിടുന്നവരാണ് ഇന്ന് പലരും. വിദ്യാര്‍ത്ഥികള്‍ മുതല്‍ ഉന്നത ജോലി ചെയ്യുന്നവര്‍വരെ ഇതില്‍ ഉള്‍പ്പെടും. ഇങ്ങനെയുള്ളവര്‍ക്കായി പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാമെന്നും മനസിലെ ആശങ്കകള്‍ എങ്ങനെ ഒഴിവാക്കി സന്തോഷത്തോടെ ജീവിക്കാമെന്നും സംബന്ധിക്കുന്ന പരിശീലനം ഇവിടെ ലഭിക്കുന്നുണ്ട്.
ഇതിനുപുറമേ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മെറ്റ്‌മോര്‍ഫോസ് സ്വീകരിക്കുന്നത്. ഒരു സംരംഭകത്വ മേഖലയിലേക്ക് കാലെടുത്ത് വയ്ക്കുന്നവര്‍ക്കുള്ള ഉത്തമമായ വഴികാട്ടിയാണ് ഇവര്‍. ഇന്നത്തെ തൊഴില്‍ മേഖല മത്സരബുദ്ധിയുടേതാണ്. അതിനാല്‍ കാലത്തിനൊത്ത് മാറി ചിന്തിച്ചില്ലെങ്കില്‍ നമ്മുടെ സ്ഥാനം ചിലപ്പോള്‍ നഷ്ടമായേക്കാം. തൊഴില്‍ ഏതുമാകട്ടെ, നിങ്ങളുടെ പ്രവര്‍ത്തന മേഖല കൂടുതല്‍ മെച്ചപ്പെടുത്താനും വിജയത്തിലെത്തിക്കാനുമുള്ള പിന്തുണ മെറ്റമോര്‍ഫോസില്‍ നിന്ന് ലഭിക്കും.
ഇവിടംകൊണ്ട് ഒതുങ്ങുന്നില്ല മെറ്റമോര്‍ഫോസിന്റെ പ്രവര്‍ത്തന മേഖല. ട്രെയിനിംഗ് സൊല്യൂഷന്‍ എന്നതിനപ്പുറം വലിയൊരു ലോകത്തിലേക്കുള്ള കവാടം തുറക്കുകയാണ് ഈ വനിതാ സംരംഭം. മനുഷ്യന്റെ ഉയര്‍ച്ചയ്ക്കും മികവിനും ആവശ്യമായ എല്ലാ പിന്തുണയും ഇവര്‍ നല്‍കുന്നുണ്ട്.
ഒരു സംരംഭം എന്നതിനേക്കാള്‍ കൂട്ടായ്മയുടെ ഫലം എന്നതിനാണ് ഇവിടെ പ്രാധാന്യം. പ്രതിസന്ധികള്‍ പലതും നേരിടേണ്ടി വന്നപ്പോഴും തളരാതെ പരസ്പരം ചേര്‍ത്തുപിടിക്കാന്‍ ഈ നാല് വനിതകള്‍ക്കും സാധിച്ചു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഇതുതന്നെയാണ് ഇവരുടെ വിജയവും.
ഇന്നത്തെ യുഗം നൂതന ടെക്‌നോളജിയുടേതാണ്. ലോകത്തിന്റെ ഏത് കോണില്‍ നടക്കുന്ന കാര്യങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ വിരല്‍ തുമ്പിലെത്തും. അതിനാല്‍ ഓണ്‍ലൈനായി നിരവധി ആളുകളിലേക്ക് ട്രെയിനിംഗ് പ്രോഗ്രാം വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഇവര്‍ ഇപ്പോള്‍ മുന്നോട്ടു പോകുന്നത്.
വെറുമൊരു ട്രെയിനിംഗ് പ്രോഗ്രാമല്ല ഇവര്‍ മെറ്റമോര്‍ഫോസിലൂടെ നല്‍കുന്നത്.
സ്വന്തം ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളും അവ തരണം ചെയ്യാന്‍ എടുത്ത പരിശ്രമവും ഒടുവില്‍ വിജയക്കൊടുമുടി കയറിയപ്പോള്‍ ഉള്ള അഭിമാനവും ആണ് ഇവര്‍ മറ്റുള്ളവരിലേക്കും പകരുന്നത്. വനിതകള്‍ക്ക് ഒന്നും അസാധ്യമല്ലെന്നും ഒന്നിച്ചുനിന്നാല്‍ വിജയം സുനിശ്ചിതമാണെന്നും മെറ്റമോര്‍ഫോസിലൂടെ കാണിച്ചുതരികയാണ് ഇവര്‍.