Health

തലശ്ശേരിയിലെ കടവത്തെരുവത്തില്‍ നിന്ന് ശുദ്ധ ഉരുക്കു വെളിച്ചെണ്ണ ലോകത്തിന്റെ നെറുകയിലേക്ക്‌

രോഗവ്യാധികള്‍ വര്‍ദ്ധിക്കുന്ന ഈ കാലത്ത് നമ്മളെല്ലാം കൂടുതല്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നത് ശുദ്ധമായ, കെമിക്കലുകള്‍ ചേര്‍ക്കാത്ത പ്രകൃതിദത്ത ഉത്പന്നങ്ങളാണല്ലോ. നമ്മുടെ മുത്തശ്ശിമാരുടെ പതിവ് സംഭാഷണങ്ങളില്‍ ഒരു സ്ഥിരം കഥാപാത്രമാണ് പിഞ്ചോമന കുഞ്ഞുങ്ങള്‍ക്ക് മുതല്‍ രോഗവ്യാധികള്‍കൊണ്ട് വലയുന്ന വയോധികര്‍ക്ക് വരെ ധൈര്യമായി ഉപയോഗിക്കാവുന്ന ഉരുക്കു വെളിച്ചെണ്ണ.
ഉരുക്കു വെളിച്ചെണ്ണയെ കുറിച്ച് കേട്ടിട്ടില്ലാത്തവരുടെ എണ്ണം വളരെ കുറവായിരിക്കും. പലരും എങ്ങനെ ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കാം എന്ന് ഗൂഗിളിലും, യുട്യൂബിലും അന്വേഷിച്ച് ഇറങ്ങിയിട്ടും ഉണ്ടായിരിക്കും. പക്ഷേ, തയ്യാറാക്കുന്ന രീതി അറിഞ്ഞ് പലരും നിരുത്സാഹിപ്പിക്കപ്പെട്ട് ഉദ്യമത്തില്‍ നിന്ന് പിന്മാറുകയാണ് പതിവ്.

മണിക്കൂറുകള്‍ ചിലവഴിച്ച് സസൂക്ഷ്മം ചെയ്യേണ്ട ഈ പ്രക്രിയ 21-ാം നൂറ്റാണ്ടിന്റെ പരക്കംപാച്ചിലില്‍ നമ്മളില്‍ പലരും വേണ്ടെന്ന് വെക്കും. എന്നാല്‍, ശുദ്ധ ഉരുക്ക് വെളിച്ചെണ്ണ പാക്കേജ് ചെയ്ത് കടകളിലും വീടുകളിലും എത്തിക്കുന്ന ഒരു സംരംഭം നമുക്കു ഉള്ളപ്പോള്‍ എന്തിന് നമ്മള്‍ ആരോഗ്യപ്രദമായ ഉരുക്കു വെളിച്ചെണ്ണയെ ഒരു കൈയകലത്തിലേക്ക് തള്ളി മാറ്റണം? പറഞ്ഞുവരുന്നത് വിപിന്‍ നടത്തിവരുന്ന കടവത്തെരുവത്ത് നാച്ചുറല്‍ ഹെല്‍ത്ത് പ്രൊഡക്ട്‌സിന്റെ വര്‍ജിന്‍ കോക്കനട്ട് ഓയിലിനെ കുറിച്ചാണ്.

എന്താണ് ഉരുക്കു വെളിച്ചെണ്ണ / വര്‍ജിന്‍ കോക്കനട്ട് ഓയില്‍?
വെന്ത വെളിച്ചെണ്ണ എന്നും വിളിക്കപ്പെടുന്ന ഉരുക്കു വെളിച്ചെണ്ണ അമൂല്യ ആരോഗ്യ ഗുണങ്ങളുടെ നിറകുടമാണ്. സാധാരണ വെളിച്ചെണ്ണയില്‍ നിന്ന് വിപരീതമായി തേങ്ങാപ്പാല്‍ ഉരുക്കിയാണ് വര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉണ്ടാക്കുന്നത്. ആഹാരമായും, ഔഷധമായും, സൗന്ദര്യവര്‍ദ്ധകവസ്തുവായും ഏത് പ്രായക്കാര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഈ വിശിഷ്ട എണ്ണയെ പ്രകീര്‍ത്തിക്കുവാന്‍ ഈ കുറിപ്പിന് പൂര്‍ണ്ണമായി സാധിക്കുമോ എന്ന് പോലും സംശയമാണ്.
ആഹാരത്തിന്റെ കാര്യം എടുത്താല്‍, ഉരുക്കു വെളിച്ചെണ്ണ ശരീരത്തില്‍ പ്രവേശിച്ചതിനുശേഷം ഊര്‍ജ്ജമായി രൂപാന്തരപ്പെടുന്നതിനാലും, ഓയില്‍ ബേസ് ഇല്ലാതെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ചംക്രമണം ചെയ്യപ്പെടുന്നതിനാലും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയില്ല. മറ്റ് എണ്ണകള്‍ക്ക് വിപരീതമായി ഉരുക്കു വെളിച്ചെണ്ണ ഗുണപ്രദമായ കൊളസ്‌ട്രോളാണ് ശരീരത്തില്‍ ഉത്പാദിപ്പിക്കുക. ഒപ്പം, പ്രമേഹത്തെ നിയന്ത്രിക്കുവാനും കരളിനെ പുനരുജ്ജീവിപ്പിക്കാനും ഉരുക്കു വെളിച്ചെണ്ണയ്ക്ക് സാധിക്കും.

ആല്‍ഷിമേഴ്‌സിന്റെ മരുന്നാണ് ഉരുക്കു വെളിച്ചെണ്ണ. മുറിവുകളിലും പൊള്ളലുകളിലും ഉരുക്കു വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്. ഉരുക്കു വെളിച്ചെണ്ണ ഹൃദ്രോഗത്തെയും, രക്തസമ്മര്‍ദ്ദത്തെയും നിയന്ത്രണവിധേയമാക്കും. ദഹനപ്രക്രിയയെ ഉരുക്കു വെളിച്ചെണ്ണ സുഖപ്രദമാക്കും. ശരീരഭാരം കുറയ്ക്കാന്‍ ആരോഗ്യപ്രദമായ ഭക്ഷണരീതിക്കും, കൃത്യമായ വ്യായാമത്തിനും ഒപ്പം ഉരുക്കു വെളിച്ചെണ്ണ സഹായിക്കും.

ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാനും ഉരുക്കു വെളിച്ചെണ്ണ നല്ലതാണ്. പൊതുവേ മുലപ്പാലില്‍ മാത്രം കാണപ്പെടുന്ന മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും മോണോഗ്ലിസറൈഡുകളും ഉരുക്കു വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുണ്ട്. മുലപ്പാല്‍ കഴിഞ്ഞാല്‍, ബാക്ടീരിയകളെയും, വൈറസുകളെയും നശിപ്പിക്കാന്‍ കഴിവുള്ള ലോറിക്ക് ആസിഡ് ഏറ്റവും കൂടുതല്‍ ഉള്ളത് ഉരുക്കു വെളിച്ചെണ്ണയിലാണ്. വിറ്റാമിനുകളും, ആന്റിഓക്‌സിഡന്റുകളും, പ്രോട്ടീനുകളും ധാരാളമായി ഉരുക്കു വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുണ്ട്.

ദന്തസംരക്ഷണത്തിനും ഉരുക്കു വെളിച്ചെണ്ണ ഉത്തമമാണ്. തൈറോയിഡ് ഫങ്ഷനെ ഉത്തേജിപ്പിക്കുകയും ഇന്‍സുലിന്‍ റെസിസ്റ്റന്‍സിന് സഹായിക്കുകയും ചെയ്യുന്ന ഈ മൃതസഞ്ജീവനി – തുല്യ ഔഷധം കഴിവതും വേഗം ഉപയോഗിച്ചു തുടങ്ങുന്നത് അത്യുത്തമമാണ്. പ്രായം കുറച്ച് തോന്നിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളും, ചര്‍മ്മ സംരക്ഷണത്തിന് ഉപകരിക്കുന്ന ലവണങ്ങളും അടങ്ങിയിട്ടുള്ള, തലമുടി വളര്‍ച്ചയെ സഹായിക്കുന്ന ഉരുക്കു വെളിച്ചെണ്ണ സൗന്ദര്യവര്‍ദ്ധനവിനും, പരിപാലനത്തിനും നല്ലതാണ്.

ഒരു മെഡിക്കല്‍ റെപ്രസന്റേറ്റീവായി കരിയര്‍ ആരംഭിച്ച വിപിന്‍ ഒരുപാട് ആടിഉലച്ചിലുകള്‍ക്കു ശേഷമാണ് കടവത്തെരുവത്ത് നാച്ചുറല്‍ ഹെല്‍ത്ത് പ്രൊഡക്ടസിലേക്ക് എത്തിയത്. ഏറ്റവും താഴെത്തട്ടിലെ ചെറുകിട സംരംഭമായി തുടങ്ങിയ കടവത്തെരുവത്ത് നാച്ചുറല്‍ ഹെല്‍ത്ത് പ്രൊഡക്ട്‌സിനെ അദ്ദേഹം പടിപടിയായി വികസിപ്പിച്ച് വരികയാണ്. ഈ ബ്രാന്‍ഡ് ശുദ്ധമായ തേനും വിപണിയില്‍ എത്തിക്കുന്നുണ്ട്. വര്‍ഷങ്ങളുടെ അനുഭവപാഠങ്ങളില്‍ അധിഷ്ഠിതമായി സംരംഭക മേഖലയിലേക്ക് ചുവടുവെച്ചപ്പോള്‍, തുടക്കം ഗുണങ്ങളുടെ അക്ഷയപാത്രങ്ങളായ നാളികേരത്തില്‍ നിന്നുതന്നെ ആകട്ടെ എന്ന് അദ്ദേഹത്തെ തോന്നിപ്പിച്ചത് ദൈവനിയോഗം ആയിരിക്കാം.

ബ്രാന്‍ഡിന്റെ പേര് തന്റെ ജന്മനാടായ തലശ്ശേരിയിലെ കടവത്തെരുവത്ത് തന്നെ ആകണമെന്നും, അങ്ങനെ തന്റെ നാട് പ്രശസ്തിയുടെ വെണ്‍കൊടികള്‍ വീശണമെന്നും നിശ്ചയിച്ച ആ മനുഷ്യസ്‌നേഹി ഇന്നത്തെ തലമുറയ്ക്ക് ഒരു വലിയ പാഠമാണ്; ജീവിതം എങ്ങനെ തളര്‍ത്താന്‍ ശ്രമിച്ചാലും, വിജയിക്കണമെന്ന ഉറച്ച ബോധ്യമുണ്ടെങ്കില്‍ ഈ പ്രകൃതി കൂടെ നിന്ന് വിജയിപ്പിക്കുമെന്ന പൗലോ കൊയ്‌ലോയുടെ സിദ്ധാന്തത്തിന്റെ ജീവിക്കുന്ന പാഠപുസ്തകം. സര്‍ക്കാരിന്റെ ഏകജാലക സഹായം ബുദ്ധിമുട്ടുകള്‍ ലഘൂകരീച്ച് സംരംഭം ആരംഭിക്കാന്‍ സഹായിച്ചതായും അദ്ദേഹം ‘സക്‌സസ് കേരള’യോടു പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button