കരിയറില്‍ ആശങ്കവേണ്ടാ ! ഭാവി സുരക്ഷിതമാക്കാന്‍ Mentorwise Academy

ഓരോ വിദ്യാര്‍ത്ഥിയുടെയും ഭാവി തീരുമാനിക്കുന്നതും സുരക്ഷിതമാക്കുന്നതും അവര്‍ തിരഞ്ഞെടുക്കുന്ന കരിയറാണ്. എന്നാല്‍ പലപ്പോഴും പല വിദ്യാര്‍ത്ഥികളും സ്വന്തം ഇഷ്ടങ്ങള്‍ മനസിലാക്കാതെയും അറിവില്ലാതെയുമാണ് പല കോഴ്‌സുകളും തിരഞ്ഞെടുക്കുന്നത്. അതിനാല്‍ തന്നെ കൃത്യമായ ജോലി നേടാനോ, കരിയറില്‍ തിളങ്ങാനോ പലര്‍ക്കും സാധിക്കാറില്ല. ഈയൊരു പ്രശ്‌നത്തിന് പരിഹാരമായി മാറിയ ഒരു സംരംഭമുണ്ട്. അതാണ് Mentorwise Academy.
2018ലാണ് പുനലൂര്‍ സ്വദേശിയായ ഷഹാര്‍ ശാഹുദ്ദീന്‍ Mentrowise Academy എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ഏതൊരു വിദ്യാര്‍ത്ഥിയുടെയും ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ഈ യുവസംരംഭകന്‍ ആരംഭിച്ച Mentorwise Academy ഇന്ന് ഒരു വിജയ സംരംഭമാണ്. മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആകണമെന്ന് ആഗ്രഹിച്ചിരുന്ന ഷഹാറിന് കൃത്യമായി കോഴ്‌സിനെ സംബന്ധിച്ചുള്ള വിവരവും സാധ്യതയും ലഭിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു കോഴ്‌സിന് ചേരേണ്ടി വന്നു.
ആ ഒരു സംഭവമാണ് വളര്‍ന്ന് വരുന്ന തലമുറയുടെ സ്വപ്‌നങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ സഹായിക്കുന്ന സംരംഭം തുടങ്ങണമെന്ന തീരുമാനത്തിലേക്ക് ഷഹാറിനെ നയിക്കുന്നത്. പിജി പഠനത്തിന് ശേഷം കരിയര്‍ കൗണ്‍സിലിങ്ങിലേക്ക് കടന്ന ഇദ്ദേഹം പിന്നീടാണ് ഈ അക്കാഡമിയ്ക്ക് തുടക്കം കുറിക്കുന്നത്.

കരിയര്‍ കൗണ്‍സിലിങ്, അഡ്മിഷന്‍ അസിസ്റ്റന്‍സ്, സ്റ്റഡി അബ്രോഡ് കണ്‍സള്‍ട്ടിങ്, വിസ ഡോക്ക്യുമെന്റേഷന്‍ സപ്പോര്‍ട്ട് തുടങ്ങി വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായുള്ള ധാരാളം സേവനങ്ങളാണ് ഇവര്‍ ഉറപ്പ് നല്‍കുന്നത്. കൃത്യമായ അറിവും പ്രാവീണ്യവുമുള്ള ധാരാളം കൗണ്‍സിലര്‍മാരാണ് ഇവിടെയുള്ളത്. ഓരോ വിദ്യാര്‍ത്ഥികള്‍ക്കും കൃത്യമായി കോഴ്‌സിനെ കുറിച്ച് പറഞ്ഞ് നല്‍കുകയും ആ മേഖലയിലെ വിദഗ്ധരുമായി നേരിട്ട് സംസാരിക്കാനും പോസിറ്റീവ്, നെഗറ്റീവ് വശങ്ങള്‍ തിരിച്ചറിയാനുമുള്ള അവസരം ഇവര്‍ ഒരുക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്.
മാത്രമല്ല കാലത്തിന് അനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് പുതിയ കോഴ്‌സുകളെ സംബന്ധിച്ചും ഓരോ കരിയറിലും വന്ന സാധ്യതകളെയും പരിമിതികളെയും സംബന്ധിച്ചും കൃത്യമായി പഠനം നടത്തി നിരന്തരം ഈ സ്ഥാപനം അപ്‌ഡേറ്റാവുകയും ചെയ്യുന്നു. അതിനാല്‍ തന്നെ തങ്ങളുടെ സേവനം തേടിയെത്തുന്നവരെ ഒരിക്കലും ഇവര്‍ നിരാശരാക്കാറില്ല. Engineering UG & PG, Medical & Paramedical, BBA, MBA, IT & Computer Applications, Diploma & Professional, Arts & Science തുടങ്ങി എല്ലാ കോഴ്‌സുകളെ സംബന്ധിച്ചും കൃത്യമായ ഗൈഡന്‍സ് ഇവര്‍ നല്‍കുന്നു.
യുവതലമുറയിലാണ് ലോകത്തിന്റെ ഭാവി എന്ന തിരിച്ചറിവ് തന്നെയാണ് Mentorwise Academy യുടെ വിജയത്തിന്റെ അടിസ്ഥാനവും. ഇനിയും തന്റെ സ്ഥാപനത്തെ കൂടുതല്‍ വിജയത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഈ യുവ സംരംഭകന്‍.
For connecting, kindly visit;
https://www.instagram.com/mentorwise_academy?igsh=ZW92MnBxMGlzd2hy



