ക്യാമറ കൊണ്ട് മാജിക് തീര്‍ക്കുന്ന രാഖേഷ്; ഓര്‍മകളുടെ വിശ്വസ്ത കൂടാരമായി മെമ്മറീസ് ഫോട്ടോ കമ്പനി

വെറുമൊരു ക്ലിക്കിനപ്പുറം, ഒരായുസ്സിന്റെ ഓര്‍മകളെ ഫ്രെയിമിലാക്കുന്ന കലയാണ് ഫോട്ടോഗ്രഫി. ആ കലയെ നെഞ്ചോട് ചേര്‍ത്ത്, തന്റേതായ കയ്യൊപ്പ് പതിപ്പിച്ച സംരംഭകനാണ് കൊല്ലം പാരിപ്പള്ളി സ്വദേശി രാഖേഷ് കൃഷ്ണ. വെറുമൊരു സ്റ്റുഡിയോ എന്നതിലുപരി, വിസ്മയങ്ങള്‍ വിരിയുന്ന ഒരു ക്രിയേറ്റീവ് ഹബ്ബായി ‘മെമ്മറീസ് ഫോട്ടോ കമ്പനി’യെ മാറ്റിയെടുക്കാന്‍ രാഖേഷിന് സാധിച്ചത് അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രമാണ്.
പാഷനില്‍ നിന്ന് പടുത്തുയര്‍ത്തിയ സാമ്രാജ്യം
ചെറുപ്പത്തില്‍ കൂടെക്കൂടിയ ചിത്രരചനയും ഡിസൈനിംഗും രാഖേഷിനെ കൊണ്ടെത്തിച്ചത് ക്യാമറയുടെ ലോകത്താണ്. പ്ലസ് ടു കാലത്ത് പാര്‍ട്ട് ടൈം ജോലിയായി തുടങ്ങിയ ഡിസൈനിംഗ് പിന്നീട് അദ്ദേഹത്തിന്റെ ജീവിതമായി മാറി. എല്ലാവരും സുരക്ഷിതമായ ജോലി തേടി നെട്ടോട്ടമോടിയപ്പോള്‍, പ്രതിസന്ധികളെ വെല്ലുവിളിച്ച് തന്റെ പാഷനെ പ്രൊഫഷനാക്കി മാറ്റാനുള്ള ധീരതയാണ് രാഖേഷിനെ വേറിട്ടു നിര്‍ത്തുന്നത്.
തുടക്കകാലം പൂമെത്തയായിരുന്നില്ല രാഖേഷിന്. സ്വന്തമായി ഒരു ക്യാമറ പോലും ഇല്ലാതിരുന്ന കാലത്ത് നിന്ന്, പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന് പാരിപ്പള്ളി പരവൂര്‍ റോഡിലെ തിരക്കേറിയ സ്ഥാപനമായി മെമ്മറീസ് ഫോട്ടോ കമ്പനി വളര്‍ന്നത് ഒരു അത്ഭുതമാണ്. ഫ്രീലാന്‍സ് ജോലികളില്‍ നിന്ന് കിട്ടിയ ചെറിയ സമ്പാദ്യങ്ങള്‍ കൂട്ടി വെച്ച് അദ്ദേഹം പടുത്തുയര്‍ത്തിയത് വെറുമൊരു ബിസിനസ്സ് മാത്രമല്ല, മറിച്ച് ഒരു നൂറിലധികം കുടുംബങ്ങളുടെ സന്തോഷനിമിഷങ്ങള്‍ കൂടി ചേര്‍ന്നതാണ് ഇന്ന് മെമ്മറീസ് ഫോട്ടോ കമ്പനി.

സാധാരണ വെഡ്ഡിംഗ് ഷൂട്ടുകള്‍ക്കും അപ്പുറം, സിനിമയെ വെല്ലുന്ന ഫ്രെയിമുകളാണ് രാഖേഷിന്റെയും ടീമിന്റെയും പ്രത്യേകത. ഓരോ വിവാഹത്തെയും ഒരു ‘വിഷ്വല്‍ ട്രീറ്റാ’ക്കി മാറ്റുന്നുന്നുവെന്നതും സ്ഥാപനത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നുണ്ട്. ഹെലികാം, ലൈവ് സ്ട്രീമിംഗ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും സ്വന്തം എക്യുപ്‌മെന്റ്‌സും ഇവരുടെ കരുത്താണ്. കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കമായ ചിരിയെ ഏറ്റവും മനോഹരമായി ഒപ്പിയെടുക്കുന്നതില്‍ മെമ്മറീസിനുള്ള പ്രത്യേക വൈഭവവും സംരംഭത്തെ കൂടുതല്‍ സ്വീകര്യമാക്കുന്നുണ്ട്.
ഡിസൈനറായ ഭാര്യ ആതിരയുടെ സര്‍ഗാത്മകമായ പിന്തുണയും ശക്തമായ ഒരു ടീമുമാണ് ഈ വിജയയാത്രയിലെ രാഖേഷിന്റെ പിന്‍ബലം. കേരളത്തിനകത്തും പുറത്തുമായി തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞ മെമ്മറീസ് ഫോട്ടോ കമ്പനി, ഇന്ന് ഫോട്ടോഗ്രഫി മേഖലയിലെ ഒരു പ്രീമിയം ബ്രാന്‍ഡാണ്.
”സ്വപ്‌നങ്ങളില്‍ വിശ്വസിക്കുക, ആ വിശ്വാസത്തെ കഠിനാധ്വാനം കൊണ്ട് വളര്‍ത്തുക”, എന്നതാണ് രാഖേഷ് കൃഷ്ണ എന്ന ഈ സംരംഭകത്തിന്റെ തത്വം. ഫോട്ടോഗ്രഫിയില്‍ പുതുമയും പൂര്‍ണതയും ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് മറിച്ചൊന്ന് ആലോചിക്കാതെ ധൈര്യമായി മെമ്മറീസ് ഫോട്ടോ കമ്പനിയെ തിരഞ്ഞെടുക്കാനാകും എന്നത് പ്രയത്‌നം കൊണ്ട് രാഖേഷ് നേടിയെടുത്ത വിശ്വാസ്യതയാണ്.

ഏതൊരു സംരംഭകനേയും പോലെ തന്റെ സ്വപ്‌നത്തെ കൂടുതല്‍ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകണമെന്നതാണ് രാഖേ ഷിന്റെ സ്വപ്‌നം. പാഷനെ പ്രൊഫഷനാക്കി മാറ്റിയ ഈ സംരംഭകനും അദ്ദേഹത്തിന്റെ സംരംഭവും പാഠങ്ങളും പ്രചോദനവും കൂടി നിറഞ്ഞതാണ്.



