ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ Medistreams Diagnostics Private Limited
ഇത് ഒരു സംരംഭകന്റെ നിരന്തരപരിശ്രമത്തിന്റെ വിജയം
സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ചാല്‍ വിജയം നേടിയെടുക്കാന്‍ കഴിയുമെന്നതിന് ഉദാഹരണമാണ് വിജയിച്ച മനുഷ്യരെല്ലാവരും. വിജയിച്ചവര്‍ ഭാഗ്യം കൊണ്ട് വിജയിച്ചതാണെന്ന് നിസാരവത്കരിക്കുന്നതിന് മുന്‍പ് അവര്‍ അതിന്റെ പിന്നില്‍ നിരന്തരം നടത്തിയ കഠിന പ്രയത്‌നവും പരിശ്രമവും എത്രത്തോളമെന്ന് അറിയേണ്ടത് പ്രധാനമാണ്. സാധ്യമല്ലെന്ന് ചുറ്റുമുള്ള മനുഷ്യരെല്ലാവരും കുറ്റപ്പെടുത്തുമ്പോഴും അവര്‍ കാതോര്‍ത്തത് തനിക്കായി കൈയടിച്ച മനുഷ്യരിലേക്ക് മാത്രമായിരുന്നു. പരാജയപ്പെടുമെന്ന് സമൂഹം പറയുമ്പോഴും അവര്‍ പ്രതീക്ഷകളോടെ മുന്നേറിയത് സ്വപ്‌നം നടത്തിയെടുക്കുമെന്ന ആഗ്രഹത്തിന്റെ തീവ്രതയോട് കൂടിയാണ്. അത്തരത്തില്‍ നമ്മള്‍ അറിയേണ്ട ഒരു വ്യക്തിയുണ്ട്.
തീവ്രമായ ആഗ്രഹത്തെ നടപ്പിലാക്കി വിജയ ചരിത്രത്തില്‍ സ്വര്‍ണലിപികളാല്‍ തന്റെ പേര് കോറിയിടുന്ന ഒരു മനുഷ്യന്‍. 1996 ലായിരുന്നു തിരുവനന്തപുരം സ്വദേശിയായ ഷിബു എം.എന്‍ മെഡിക്കല്‍ ഡയഗ്‌നോസിസ് സെന്റര്‍ കണിയാപുരത്ത് ആരംഭിക്കുന്നത്. B.Sc MLTയില്‍ ബിരുദം കരസ്ഥമാക്കിയിറങ്ങുമ്പോള്‍ ആരോഗ്യമേഖലയില്‍ തന്നെ പ്രവര്‍ത്തിക്കണമെന്നും തന്റെ സംരംഭത്തിലൂടെ നിരവധി പേര്‍ക്ക് സേവനം നല്‍കണമെന്നതുമായിരുന്നു ആ യുവാവിന്റെ സ്വപ്‌നം.
മനുഷ്യ ശരീരത്തെ കുറിച്ചുള്ള കൗതുകവും ആരോഗ്യമേഖലയിലെ അതിയായ താത്പര്യവും ആ സ്വപ്‌നത്തിലേക്ക് ചുവട് വയ്ക്കാനുള്ള കരുത്തായിരുന്നു ആ യുവാവിന് നല്‍കിയത്. അച്ഛന്‍ നല്‍കിയ ഒരു ലക്ഷം രൂപ കൊണ്ട് ഡയഗ്‌നോസിസ് സെന്റര്‍ ആരംഭിക്കുമ്പോള്‍ അദ്ദേഹം മാത്രമായിരുന്നു എല്ലാ സേവനങ്ങള്‍ക്കുമായി അവിടെ പ്രവര്‍ത്തിച്ചിരുന്നത്. സഹായത്തിന് മറ്റാരുമില്ലാതെ, എല്ലാ കാര്യങ്ങള്‍ക്കും ഓടിനടക്കുമ്പോള്‍ ചുറ്റു നിന്നും ഉയര്‍ന്നു കേട്ടത് ‘നിനക്ക് ഇത് വിജയിപ്പിച്ചെടുക്കാന്‍ സാധിക്കില്ല’ എന്ന കുറ്റപ്പെടുത്തല്‍ മാത്രമായിരുന്നു. എന്നാല്‍ തന്റെയും കുടുംബത്തിന്റെയും ഉറ്റ സുഹൃത്തായ ഡോ അബ്ദുസലീമിന്റെയും നിരന്തര പ്രോത്സാഹനം തന്റെ സ്വപ്‌നത്തിലേക്കെത്താന്‍ ആ യുവാവിന് അന്ന് ഊര്‍ജം നല്‍കി.
2017ല്‍ MDC Scans and Laboratory എന്ന പേരിലേക്ക് മാറുകയും നിരന്തര ശ്രമത്തിനൊടുവില്‍ MEDISTREAMS Diagnostics Private Limited എന്ന കമ്പനി ഹെല്‍ത്ത് മേഖലയിലെ എല്ലാ സേവനങ്ങളും ഉള്‍പ്പെടുത്തുകയും വളരെ വേഗം തന്നെ തിരുവനന്തപുരത്ത് മികച്ച സ്ഥാനം ഉറപ്പിച്ചെടുക്കുകയും ചെയ്തു. അഡ്വാന്‍സ്ഡ് ടെക്‌നിക്കുകളായ Ai ഉപയോഗിച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാക്കി MEDISTREAMS നെ മാറ്റുക എന്നതാണ് ഈ സംരംഭകന്റെ അടുത്ത ലക്ഷ്യം.
MRI CT LAB ആയി MEDISTREAMS നെ മാറ്റിയെടുക്കണമെന്ന സ്വപ്‌നം 25 വര്‍ഷത്തെ കഠിനാധ്വാനത്തിനും ശ്രമത്തിനുമൊടുവില്‍ യാഥാര്‍ത്ഥ്യമാക്കിയെടുക്കാന്‍ ഈ സംരംഭകന് സാധിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്. സ്റ്റാഫ് എന്ന നിലയില്‍ ഒരാള്‍ പോലും ഇല്ലാതിരുന്ന പ്രസ്ഥാനത്തെ Medistreams Diagnostics Private Limited എന്ന സ്ഥാപനത്തിലേക്ക് മാറ്റുമ്പോള്‍ നൂറ്റി നാല്‍പതോളം സ്റ്റാഫുകളാണ് പ്രവര്‍ത്തിക്കുന്നത്. കഴിവുള്ള ഡോക്ടേഴ്‌സ്, ടെക്‌നീഷ്യന്‍സ് ടീം തുടങ്ങിയവരുടെ സേവനവും ഷിബു എം.എന്‍ എന്ന സംരംഭകന്റെ കഠിനമായ പരിശ്രമവും ഈ സ്ഥാപനത്തെ ഇന്ന് എത്തിച്ചിരിക്കുന്നത് മെഡിസ്ട്രീം ഡയഗ്‌നോസിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ രൂപീകരണത്തിലേക്കാണ്.
2025 ഏപ്രില്‍ 1 ന് പൂര്‍ണമായും ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി MEDISTREAMS നിലവില്‍ വരും. സര്‍വീസിന്റെ ക്വാളിറ്റിയിലും മികച്ച ടെക്‌നോളജിയിലും പ്രാധാന്യം നല്‍കിയത് കൊണ്ട് തന്നെയാണ് Medistreams Diagnostics Private Limited ഇത്രത്തോളം ഉയരങ്ങളിലേക്ക് എത്തുകയും ഇരുപത് കോടിയിലധികം ഇന്‍വെസ്റ്റ്‌മെന്റ് ഒറ്റയ്ക്ക് നേടിയെടുക്കാന്‍ സാധിക്കുകയും ചെയ്തത്. മാറുന്ന കാലത്തിനും സാങ്കേതികവിദ്യയ്ക്കും അനുസരിച്ച് സഞ്ചരിക്കുന്നത് കൊണ്ടും ക്വാളിറ്റിയില്‍ മാറ്റം ഇല്ലാത്തത് കൊണ്ടും നിരവധി കസ്റ്റമേഴ്‌സ് പ്രതീക്ഷയോടെയെത്തുന്ന ഒരു സ്ഥാപനമാണ് ഇത്.
ഏഐ ടെക്‌നോളജിയും വരാനുള്ള രോഗങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള സൗകര്യവും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ Medistreams Diagnostics Private Limited എന്ന സ്ഥാപനം. ഈ സ്ഥാപനത്തില്‍ ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യുന്ന ഓരോ വ്യക്തിക്കും അവസരങ്ങളുടെ വാതിലുകളും തുറന്ന് കിട്ടുന്നു. മാലിദ്വീപില്‍ ഒരു വിസ മെഡിക്കല്‍, ദന്തല്‍ ക്ലിനിക് എന്നിവ നടപ്പിലാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇന്‍വെസ്റ്റേഴ്‌സിന് സെന്ററുകള്‍ സ്ഥാപിക്കാനുള്ള പൂര്‍ണമായ പിന്തുണ Medistreams Diagnostics Private Limited (MDC Scans and Laboratory) നല്‍കുന്നു.
തിരുവനന്തപുരത്ത് പതിനഞ്ചോളം സെന്ററുകള്‍ ഇന്ന് ഈ സ്ഥാപനത്തിനുണ്ട്. കെ,റ്റി,സി,റ്റി ഹോസ്പിറ്റല്‍ ഉള്‍പ്പെടെ CT ULTRA SOUND SCAN സേവനങ്ങളും ഇവര്‍ നല്‍കുന്നു. കൂടെയുണ്ടായിരുന്ന ഒരുകൂട്ടം നല്ലവരായ സുഹൃത്തുക്കളുടെയും തന്റെ കുടുംബത്തിന്റെയും പിന്തുണ കൊണ്ടാണ് ഇത്രത്തോളം ഉയരത്തിലേക്ക് ഈ സംരംഭകന്‍ എത്തിയത്. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായി ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയക്ക് സഹായകരമായി പ്രവര്‍ത്തിക്കുന്നത് പി. കെ കുമാര്‍ (Guinness Kumar) എന്ന പ്രഗത്ഭ വ്യക്തിത്വമാണ്. ഇദ്ദേഹത്തിന്റെ നേതൃത്വം ഈ സംരംഭത്തിനെ കൂടുതല്‍ മികവിലേക്ക് ഉയര്‍ത്തുകയും വിജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
MEDISTREAMS LABS AND PVT. LTD നല്‍കുന്ന സേവനങ്ങള്‍ :
- Radiology :
അത്യാധുനിക യന്ത്രങ്ങളാല്‍ സജ്ജീകരിച്ചതാണ് ഇവിടം. ധാരാളം ടെസ്റ്റുകള്‍ നല്‍കുകയും ഒപ്പം നല്ല യോഗ്യതയുള്ളവരിലൂടെ റിപ്പോര്‍ട്ടുകള്‍ റിലീസ് ചെയ്യുകയും ചെയ്യുന്നു. എം.ആര്‍.ഐ, സി.ടി, മാമോഗ്രാം, ഡിജിറ്റല്‍ എക്‌സ്-റേ, DEXA സ്‌കാന്‍, അള്‍ട്രാ സൗണ്ട്, 3D/4D, കളര്‍ ഡോപ്ലര്‍ സ്‌കാന്‍, ഒപിജി, ഡെന്റല്‍ എക്‌സ്-റേ തുടങ്ങി സേവനങ്ങള്‍ ലഭ്യം. - Cardiology & Neurology Tests
NCV, EEG, EMG, ECG, TMT, Echo തുടങ്ങിയ എല്ലാ സേവനങ്ങളും ലഭിക്കുന്നു. - Pulmonary
ഫുള്ളി ഓട്ടോമേറ്റഡ് ആയ Medistreams Diagnostics Priva-te Limited മികച്ച സേവനവും ക്വാളിറ്റിയും ഉറപ്പ് നല്‍കുന്നു, ഹെമറ്റോളജി, ബയോകെമിസ്ട്രി, ക്ലിനിക്കല്‍ പാത്തോളജി, മൈക്രോബയോളജി, ബാക്ടീരിയോളജി, മോളിക്യുലര്‍ ബയോളജി, ഹിസ്റ്റോപഥോളജി തുടങ്ങി എല്ലാവിധ ലാബ് സേവനങ്ങളും ഇവിടെ ലഭിക്കുന്നത് കൊണ്ട് തന്നെയാണ് ഇത്രത്തോളം വിജയവും ഈ സ്ഥാപനത്തിന് ലഭിച്ചത്. ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് ഈ സംരംഭകന്റെ ലക്ഷ്യം. അതിനാല്‍ തന്നെ സേവനമനോഭാവം കൂടിയുള്ളവര്‍ക്ക് മാത്രമെ ഈ മേഖലയില്‍ വിജയിക്കാന്‍ കഴിയുകയുള്ളു എന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തരികയാണ് ഈ സംരംഭകന്‍.