EntreprenuershipSuccess Story

അധ്യാപനത്തില്‍ നിന്നും ബേക്കിംഗിലെ മാന്ത്രികതയിലേക്ക്; രുചിയുടെ പുതിയ തരംഗമായി ‘മറിയംസ് ബേക്ക്ഹൗസ്’

ഒരു കരിയറില്‍ നിന്നും തന്റെ പാഷനിലേക്ക് ചുവടുവച്ച് വിജയം കൊയ്ത ഒട്ടേറെ സംരംഭകരുണ്ട്. ആ നിരയില്‍ തിളങ്ങിനില്‍ക്കുന്ന പേരാണ് മറിയം മാത്യു. അധ്യാപനത്തിന്റെ തിരക്കുകളില്‍ നിന്നും ബേക്കിംഗിന്റെ ലോകത്തേക്ക് അപ്രതീക്ഷിതമായി എത്തിയ മറിയം, ഇന്ന് ‘മറിയംസ് ബേക്ക്ഹൗസ്’ (Mariam’s Bakehouse) എന്ന ബ്രാന്‍ഡിലൂടെ രുചിപ്രേമികളുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ്.

ഏകദേശം 10 വര്‍ഷം മുമ്പ് തന്റെ മക്കള്‍ക്ക് വേണ്ടി വീട്ടിലുണ്ടാക്കിയ കപ്പ് കേക്കുകളാണ് മറിയത്തിന്റെ ജീവിതം മാറ്റിമറിച്ചത്. കുട്ടികള്‍ക്കായി തയ്യാറാക്കിയ ആ രുചിക്കൂട്ടുകള്‍ സുഹൃത്തുക്കളും ബന്ധുക്കളും ഏറ്റെടുത്തതോടെ മറിയം എന്ന അദ്ധ്യാപിക ഒരു പ്രൊഫഷണല്‍ ബേക്കറായി മാറി. കൃത്രിമമായ എസ്സന്‍സുകളോ, പ്രിസര്‍വേറ്റീവുകളോ ഇല്ലാതെ വീട്ടിലുണ്ടാക്കുന്ന അതേ ശുദ്ധമായ രുചി ഉറപ്പുനല്‍കുന്നു എന്നതാണ് മറിയംസ് ബേക്ക്ഹൗസിന്റെ വിജയമന്ത്രം.

കേക്കുകള്‍ക്ക് സീസണ്‍ മാറ്റമില്ലെന്ന് തെളിയിക്കുകയാണ് മറിയം. കഴിഞ്ഞ വര്‍ഷം ഇവര്‍ പരിചയപ്പെടുത്തിയ ‘മെച്വേര്‍ഡ് പ്ലം ലക്‌സീ’ ഇന്നും കേക്ക് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാണ്. ഡ്രൈ ഫ്രൂട്ട്‌സുകള്‍ മാസങ്ങളോളം വൈനില്‍ കുതിര്‍ത്തുവെച്ച് പാകത വരുത്തി തയ്യാറാക്കുന്ന ഈ കേക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഇതിന്റെ ഗുണനിലവാരം തിരിച്ചറിഞ്ഞ ഉപഭോക്താക്കള്‍, അടുത്ത ഡിസംബറിലേക്കുള്ള ഓര്‍ഡറുകള്‍ മാസങ്ങള്‍ക്ക് മുമ്പേ ബുക്ക് ചെയ്തു തുടങ്ങിയിരിക്കുന്നു എന്നത് ഈ ബ്രാന്‍ഡിന്റെ വിശ്വാസ്യതയ്ക്ക് തെളിവാണ്.

പ്ലം കേക്കുകള്‍ക്ക് പുറമെ, അതിമനോഹരമായി കസ്റ്റമൈസ് ചെയ്ത വെഡിങ്ങ് കേക്കുകളും മറിയംസ് ബേക്ക്ഹൗസ് ഒരുക്കി നല്‍കുന്നു. ഓരോ വിവാഹത്തിന്റെയും പ്രമേയത്തിന് അനുയോജ്യമായ രീതിയില്‍, ഗുണനിലവാരത്തിലും ഡിസൈനിലും ഒരേപോലെ ശ്രദ്ധ നല്‍കി തയ്യാറാക്കുന്ന ഇവയ്ക്ക് ഇന്ന് വിപണിയില്‍ വലിയ ഡിമാന്‍ഡുണ്ട്. കുക്കീസ്, കപ്പ് കേക്കുകള്‍, ബര്‍ത്ത്‌ഡേ കേക്കുകള്‍ എന്നിങ്ങനെ മധുരത്തിന്റെ വലിയൊരു ലോകം തന്നെ മറിയം ഇവിടെ ഒരുക്കിയിട്ടുണ്ട്.

കൊച്ചിയിലെ കേക്ക് പ്രേമികള്‍ക്കായി ഒരു സന്തോഷവാര്‍ത്ത കൂടി മറിയം പങ്കുവെക്കുന്നുണ്ട്. വരാനിരിക്കുന്ന ജൂലൈ മാസം മുതല്‍ പ്രമുഖ ഭക്ഷണ വിതരണ ആപ്പായ സ്വിഗ്ഗി (Swiggy) വഴി മറിയംസ് ബേക്ക്ഹൗസിലെ രുചികള്‍ ഓര്‍ഡര്‍ ചെയ്യാം. നേരിട്ട് വരാന്‍ കഴിയാത്തവര്‍ക്കും മറിയത്തിന്റെ മാന്ത്രിക രുചിക്കൂട്ടുകള്‍ ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാകും. സ്വന്തം ഇഷ്ടങ്ങളെ ഒരു മികച്ച കരിയറായി മാറ്റുകയാണ് മറിയം ഇന്ന്.

https://www.instagram.com/mariamsbakehouseind

https://www.facebook.com/Mariamsbakehouse

www.mariamsbake.com

https://share.google/oNRrmUHNoKe1PtEOr

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button