Special Story

മാറുന്ന ലോകത്തിന് മാറ്റത്തിന്റെ മുഖമായി Maquilleur by Sumi

സ്വന്തം പാഷന്റെ പുറത്ത് ആരംഭിച്ച ഒരു സംരംഭം. അതായിരുന്നു സുമിയ്ക്ക് മാക്യൂലര്‍. എന്നാല്‍ ഈ സംരംഭകയ്ക്ക് ഇന്ന് പാഷനും പ്രൊഫഷനും എല്ലാം ഇതുതന്നെ. വിവാഹ ശേഷമാണ് സുമി മേക്കപ്പിനെ കുറിച്ച് കൂടുതല്‍ അറിയാനും അത് പഠിക്കാനും ശ്രമിച്ചത്. കുഞ്ഞുനാള്‍ മുതല്‍ തന്നെ മേക്കപ്പിനോട് ഇഷ്ടം ഉണ്ടായിരുന്നുവെങ്കിലും വെഡിങ് ഫോട്ടോഗ്രാഫറായ ഭര്‍ത്താവ് നല്‍കിയ കൈത്താങ്ങാണ് ഈ രംഗത്തേക്ക് ഇറങ്ങാന്‍ സുമിക്ക് പ്രചോദനമായത്. ഇന്ന് ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് അറിയപ്പെടുന്ന ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സുമിയും മാക്യൂലര്‍ ബൈ സുമി എന്ന സംരംഭവും.

തുടക്കകാലത്ത് ഫ്രീലാന്‍സ് വര്‍ക്കുകള്‍ ചെയ്തിരുന്ന സുമി സ്വന്തമായി ഒരു സ്റ്റുഡിയോ ആരംഭിച്ചിട്ട് ഒരുവര്‍ഷം മാത്രമേ ആയിട്ടുള്ളു. ഒരുപാട് നാളത്തെ ആഗ്രഹം സഫലീകരിച്ചപ്പോള്‍ ആ സ്ഥാപനത്തിന് തിരഞ്ഞെടുത്ത പേരാകട്ടെ തികച്ചും അര്‍ത്ഥവത്തായതും. മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന അര്‍ത്ഥം വരുന്ന ഫ്രഞ്ച് വാക്കില്‍ നിന്നാണ് മാക്യൂലര്‍ എന്ന പേരിന്റെ ഉദയം. വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ നിരവധി ഫംഗ്ഷനുകള്‍ക്കും സെലിബ്രിറ്റി ആര്‍ട്ടിസ്റ്റുകള്‍ക്കും മേക്കപ്പ് ചെയ്ത് നല്‍കുവാന്‍ സുമിയ്ക്ക് സാധിച്ചിട്ടുണ്ട്. ബ്രൈഡല്‍ മേക്കപ്പിനോടൊപ്പം എയര്‍ ബ്രഷ് മേക്കപ്പിനും സുമി പ്രാധാന്യം നല്‍കുന്നു.

തിരുവനന്തപുരം കവടിയാറിലാണ് മാക്യൂലര്‍ ബൈ സുമി എന്ന സ്റ്റുഡിയോ പ്രവര്‍ത്തിച്ചു വരുന്നതെങ്കിലും കേരളത്തിന്റെ എല്ലാ ഭാഗത്തും വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്യാന്‍ ഈ സംരംഭക ഒരുക്കമാണ്. മറ്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ പോലെ ഒരേ സമയം നിരവധി വര്‍ക്കുകള്‍ ഏറ്റെടുക്കുന്നതിന് പകരം ഏറ്റെടുക്കുന്ന വര്‍ക്കുകള്‍ വളരെ മികച്ചതാക്കി പൂര്‍ത്തികരിക്കാനാണ് സുമി ഇഷ്ടപ്പെടുന്നത്.

തന്നെ സമീപിക്കുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ രീതിയില്‍, എന്നാല്‍ അവരെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള വര്‍ക്കുകളാണ് സുമി ചെയ്തുവരുന്നത്. വില കൂടിയതും ബ്രാന്‍ഡഡ് മേക്കപ്പ് സാധനങ്ങളും ഉപയോഗിച്ചാണ് സുമി തന്നെ തേടി വരുന്ന ഓരോരുത്തര്‍ക്കും മേക്കപ്പ് ചെയ്തു നല്‍കുന്നത്. തനിക്ക് ഈ രംഗത്ത് കൂടുതല്‍ സാധ്യതകള്‍ തുറന്നു കിട്ടിയത് ഓണ്‍ലൈന്‍ രംഗത്ത് നിന്നാണെന്ന് സുമി പറയുന്നു. 12 വയസ്സുകാരനായ സൂര്യയും വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫറായ ഭര്‍ത്താവ് സാബുവും സുമിക്ക് പൂര്‍ണ പിന്തുണയുമായി പിന്നില്‍ തന്നെയുണ്ടെന്നത് മുന്നോട്ടുള്ള ദൂരങ്ങളെ ഓടി തോല്‍പ്പിക്കാന്‍ ഈ സംരംഭകയ്ക്ക് ശക്തി പകരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സുമി, മാക്യൂലര്‍ ബൈ സുമി
+91 96330 72632
https://www.instagram.com/maquilleurbysumi/?igshid=YmMyMTA2M2Y%3D.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button