EntreprenuershipSpecial Story

ബന്ധങ്ങള്‍ പോലെ നിങ്ങളുടെ വീടും ഇനി കരുത്തുറ്റതാകട്ടെ, നിങ്ങള്‍ക്കൊപ്പം ഗൃഹാലയം ആര്‍ക്കിടെക്ച്ചര്‍ സ്റ്റുഡിയോ ആന്‍ഡ് ബില്‍ഡേഴ്‌സ്

ബന്ധങ്ങള്‍ പോലെ കരുത്തുറ്റതാകണം ഓരോ വീടും. ഓരോ വ്യക്തികളുടെയും സ്വപ്‌നമാണ് അവരുടെ വീട്. മനസ്സിനിണങ്ങുന്ന രീതിയില്‍ തന്നെ അത് നിര്‍മിച്ചെടുക്കുക എന്നത് വലിയ ഉത്തരവാദിത്വം കൂടിയാണ്. ഏറ്റവും വിശ്വസ്തരായ ആളുകളെ മാത്രമാണ് നമ്മുടെ സ്വപ്‌നഭവനത്തിന്റെ നിര്‍മിതിയില്‍ കൂടെ കൂട്ടുക. അത്തരത്തില്‍, നമുക്ക് പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയുന്ന സ്ഥാപനമാണ് ഭവന നിര്‍മാണ രംഗത്ത് നൈതികതയും കഴിവും തെളിയിച്ച ഗൃഹാലയം ആര്‍ക്കിടെക്ച്ചര്‍ സ്റ്റുഡിയോ ആന്‍ഡ് ബില്‍ഡേഴ്‌സ്.

ഏതുതരത്തിലുള്ള ഭവനമോ ആവട്ടെ, കണ്ണടച്ച് വിശ്വസിച്ചു നമുക്ക് ഗൃഹാലയത്തെ ഏല്പിക്കാം. കസ്റ്റമറുടെ ആവശ്യമനുസരിച്ച് അവരുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന മനോഹരമായ വീടുകള്‍, 100 ശതമാനം വിശ്വസ്തതയോടെ ഗൃഹാലയം നിര്‍മിച്ചു നല്കുന്നു.

ബ്ലെസ്സന്‍ എസ് പി എന്ന സംരംഭകനാണ് ഗൃഹാലയം ആര്‍ക്കിടെക്ച്ചര്‍ സ്റ്റുഡിയോ ആന്‍ഡ് ബില്‍ഡഴ്‌സിന്റെ നേതൃസ്ഥാനത്ത്. അദ്ദേഹത്തിന്റെ കഴിവിലും മേല്‍നോട്ടത്തിലും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി വീടുകള്‍ പണിതുയര്‍ത്തി കഴിഞ്ഞു. തിരുവനന്തപുരം പേയാട് കേന്ദ്രമാക്കിയാണ് ഗൃഹാലയം ആര്‍ക്കിടെക്ച്ചര്‍ സ്റ്റുഡിയോ ആന്‍ഡ് ബില്‍ഡേഴ്‌സ് സ്ഥിതി ചെയ്യുന്നത്. ബ്ലെസ്സന്റെ ഈ ബിസിനസ് സംരംഭത്തിന് നിരവധി സംതൃപ്തരായ കസ്റ്റമേഴ്‌സിന്റെ പിന്തുണ കൂടിയുണ്ട്.

ഒരു സംരഭം എന്നതിലുപരി, പാഷനാണ് ഈ മേഖലയിലെത്താന്‍ തന്നെ പ്രേരിപ്പിച്ചത് എന്ന് ബ്ലെസ്സന്‍ പറയുന്നു. ഗൃഹാലയം ആര്‍ക്കിടെക്ച്ചര്‍ സ്റ്റുഡിയോ ആന്‍ഡ് ബില്‍ഡേഴ്‌സ് എന്ന തന്റെ സംരംഭം തുടങ്ങുന്നതിനു മുന്‍പ് ആര്‍ക്കിടെക്ച്ചര്‍ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും അവിടെനിന്നും അതിന്റെ ബാലപാഠങ്ങള്‍ പഠിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. അതുതന്നെയാണ് ഇന്ന് കാണുന്ന രീതിയില്‍ ഈ മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിന് കരുത്തായതും.

പുതിയ ഡിസൈനിങ് മേഖലകളിലൂടെ കടന്നുചെന്ന് വിശാലമായ മറ്റൊരു ലോകം കണ്ടെത്തുക എന്നതാണ് ബ്ലെസ്സന്റെ ആഗ്രഹം. ഈ മേഖലയില്‍ നിരവധി ‘കോമ്പറ്റീഷനുകള്‍’ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും തന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അവയെല്ലാം ഒന്നുമല്ലാതായി തീരുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

കേരളത്തിലുടനീളം ഇന്ന് അദ്ദേഹം സര്‍വീസുകള്‍ ചെയ്തു വരുന്നുണ്ട്. ISO സര്‍ട്ടിഫൈഡ് സ്ഥാപനം കൂടിയാണ് ഗൃഹാലയം ആര്‍ക്കിടെക്ച്ചര്‍ സ്റ്റുഡിയോ ആന്‍ഡ് ബില്‍ഡേഴ്‌സ്. നിരവധി സേവനങ്ങളാണ് ഈ സംരംഭം കസ്റ്റമേഴ്‌സിന് ലഭ്യമാക്കുന്നത്. സമകാലീന വീട് നിര്‍മാണ ആശയങ്ങളെ മുന്‍നിര്‍ത്തി നൂതനമായ രീതിയില്‍ കസ്റ്റമറുടെ ആവശ്യാനുസരണം സമയബന്ധിതമായി ഇവര്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നു. സൈറ്റ് പ്ലാന്‍, വീടിന്റെ ഫ്‌ളോര്‍ പ്ലാന്‍, ആര്‍ക്കിടെക്ച്ചര്‍ ഡിസൈനുകള്‍ എന്നിവയ്ക്കായി, ആര്‍ക്കിടെക്‌ച്ചേഴ്‌സിന്റെ സേവനം സൗജന്യമായി ലഭ്യമാക്കുന്നു.

വീട് വയ്ക്കാന്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥലം എന്‍ജിനിയര്‍മാര്‍ സന്ദര്‍ശിച്ചു സ്ഥലത്തിന്റെ ദിശ, ലാന്‍ഡ് മാര്‍ക്ക് മുതലായ എല്ലാവിധ വിവരങ്ങളും ശേഖരിക്കുകയും തുടര്‍ന്ന് വീടിന്റെ പ്ലാന്‍, ഡിസൈന്‍, എസ്റ്റിമേഷന്‍ തുടങ്ങിയവ ഇ-മെയില്‍ കണ്‍ഫര്‍മേഷന്‍ എടുത്തശേഷം മാത്രം പ്രഗത്ഭരായ എഞ്ചിനിയര്‍മാരുടെയും ആര്‍ക്കിടെക്റ്റുമാരുടെയും വര്‍ക്കേഴ്‌സിന്റെയും സഹായത്തോടെയും ഭവന നിര്‍മാണം ആരംഭിക്കുന്നു.

വീട് നിര്‍മാണം സ്‌ക്വയര്‍ഫീറ്റിന് 1850 രൂപ മുതല്‍ തുടങ്ങുന്ന നിരവധി പാക്കേജുകള്‍ ഇവിടെയുണ്ട്. വീടിന്റെ മുന്‍ വാതില്‍ തേക്കിലും ഫ്രഞ്ച് വിന്റോ, മറ്റു വാതിലുകള്‍, ജനലുകള്‍ മുതലായവ ആഞ്ഞിലിയിലുമാണ് ഇവിടെ നിര്‍മിക്കുന്നത്. കൃത്യമായ ക്വാളിറ്റിയിലുള്ള മെറ്റീരിയലുകള്‍ ഉപയോഗിച്ച് ബോണ്ട് വര്‍ക്ക്, കോണ്‍ക്രീറ്റിങ്, പ്ലാസ്റ്ററിങ്ങ് എന്നിവ ചെയ്തു കൊടുക്കുന്നു.

60 രൂപ മുതലുള്ള വിട്രിഫൈഡ് ടൈല്‍സ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഇവിടെ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്. മികച്ച രീതിയിലുള്ള ഇലക്ട്രിക്കല്‍ വര്‍ക്കുകളും പ്ലംബിംഗ് വര്‍ക്കുകളുമാണ് ചെയ്തുകൊടുക്കുന്നത്. സ്റ്റെയര്‍കേസിന്റെ ഹാന്‍ഡ് റെയില്‍ സ്റ്റീലിലും 8 എംഎം ഗ്ലാസിലുമാണ് നിര്‍മിക്കുക.

വീടിനാവശ്യമായ പ്ലാന്‍, ഡിസൈന്‍ എന്നിവ കസ്റ്റമറുടെ ആവശ്യാനുസരണം സൗജന്യമായി ലഭ്യമാക്കുന്നു (പ്ലാന്‍, ഡിസൈന്‍ മാത്രമായും ചെയ്തു കൊടുക്കുന്നു). സ്‌ക്വയര്‍ ഫീറ്റിനു 3.5 രൂപ മുതല്‍ ആര്‍ക്കിടെക്ചര്‍ പ്ലാനും 5000 രൂപ മുതല്‍ (ജലൃ ഢശലം) ആര്‍ക്കിടെക്ചര്‍ ഡിസൈനും ഇവിടെ ലഭ്യമാണ്.
വീട് സംബന്ധിച്ച ഏതൊരു വിധ സംശയങ്ങള്‍ക്കും നിങ്ങള്‍ക്ക് ഗൃഹാലയം ആര്‍ക്കിടെക്ച്ചര്‍ സ്റ്റുഡിയോ ആന്‍ഡ് ബില്‍ഡേഴ്സിനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

Grihalayam Architecture Studio and Builders
Peyad Jn. (Near Co-operative Bank),
Peyad P.O., Thiruvananthapuram, Kerala-
Pin: 695573
Mob: 8590006022, 7025909650

website: www.grahalayam.com
e-mail: grihalayam@gmail.com
Insta & Facebook page: grahalayam

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button