Success Story

സ്വപ്‌നയാത്രകളെ മനോഹരമാക്കാം; കൂടെയുണ്ട് BEACHWOOD HOLIDAYS

യാത്രയെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. എല്ലാ കാലത്തും വിനോദത്തിനും അറിവുകള്‍ക്കും വേണ്ടി യാത്ര ചെയ്യുന്നവര്‍ ധാരാളമാണ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ യാത്രകളെ ഒരു പോലെ ഇഷ്ടപ്പെടുന്നു. കാലം മാറിയതിന് അനുസരിച്ച് നമ്മുടെ യാത്രാരീതികളും ഇന്ന് ഏറെ മാറിയിട്ടുണ്ട്. എന്നാല്‍ മികച്ച ഗൈഡന്‍സോട് കൂടി ഇന്ത്യയ്ക്ക് പുറത്തേക്ക് നമ്മളെ എത്തിക്കുന്ന, വിശ്വസിക്കാന്‍ സാധിക്കുന്ന ടൂറിസം സ്ഥാപനങ്ങള്‍ ഇന്ന് വളരെ കുറവാണ്.

അവസരങ്ങള്‍ കൂടിയതോട് കൂടി ടൂറിസം മേഖലയെ ബാധിച്ച പ്രധാന പ്രശ്‌നം വിശ്വസിക്കാന്‍ സാധിക്കുന്ന മികച്ച ടൂറിസം സ്ഥാപനങ്ങളെ കണ്ടുകിട്ടുക എന്നതാണ്. കേരളത്തില്‍ ‘ദൈവത്തിന്റെ കയ്യൊപ്പോ’ടെ സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനമുണ്ട്. അതാണ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന BEACHWOOD HOLIDAYS. 2005 ലാണ് കഴക്കൂട്ടം സ്വദേശിയായ ടെഡ് ടോണി ടോം ഈ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. കേരള ടൂറിസം അപ്രൂവ്ഡ് ഗൈഡായ ടെഡ്, യാത്രകളോടുള്ള ഇഷ്ടം കാരണവും കേരളത്തിന്റെ ടൂറിസം സാധ്യത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്.

കേരള ടൂറിസം അക്രഡീഷനുള്ള സ്ഥാപനമാണ് Beachwood Holidays. കേരളത്തിന് വേണ്ടി മാത്രമാണ് ഈ സ്ഥാപനം തുടങ്ങിയതെങ്കിലും 2013 ല്‍ Air Asia ആരംഭിച്ചതോടെ മലേഷ്യയിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാന്‍ തുടങ്ങുകയും പിന്നീട് ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് കൃത്യമായ ഗൈഡന്‍സോടെ ടൂറിസ്റ്റുകളെ ഇവര്‍ എത്തിക്കുകയും ചെയ്തു.

ഇന്ന് 30 രാജ്യങ്ങളിലേക്കാണ് ഇവര്‍ സഞ്ചാരികളെ എത്തിക്കുന്നത്. ഇന്ത്യയില്‍ എല്ലായിടത്തും ഇവരുടെ സേവനം ഇന്ന് ലഭ്യമാണ്. ആര്‍കിടെക്ച്ച്വറല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സഹായകരമായ ആര്‍കിടെക്ച്ചര്‍ ടൂറിസം ട്രിപ്പും ഇവര്‍ ഒരുക്കുന്നു. വിദ്യാര്‍ത്ഥികളുടെ പ്രൊജക്റ്റിന് അനുയോജ്യമായ ശ്രീലങ്ക, വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളിലേക്കുള്ള ഇന്റര്‍നാഷണല്‍ ട്രിപ്പ് ആണ് ഇവര്‍ ഒരുക്കുന്നത്. TKM School of Architecture, TKM Engineering College, ASADI College, KMEA College തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഇതില്‍ പങ്കെടുത്തിട്ടുള്ളത്. മാത്രമല്ല ബോംബെ സ്‌പേഷ്യസ് ആര്‍കിടെക്റ്റര്‍ ഫോമിന് വേണ്ടി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലായ ‘മിലാന്‍ ഡിസൈന്‍ വീക്കി’ലേക്കുള്ള Itinerary യും ഇവര്‍ ചെയ്തു നല്‍കിയിട്ടുണ്ട് എന്നത് ഇവരുടെ വിജയത്തിന്റെ അടയാളമാണ്.

Kerala Public Service Commission, Labour Department, Lotteries Department, Kerala Bank, Secretariat, Police Department തുടങ്ങിയ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കു വേണ്ടിയും ടൂറിസം യാത്രകള്‍ ഇവര്‍ ഒരുക്കി നല്‍കിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button