നിങ്ങളുടെ സ്വപ്‌നക്കൂട് യാഥാര്‍ത്ഥ്യമാക്കാം… കൂടെയുണ്ട് Aabha Infra Solutions LLP
സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ചെറുതെങ്കിലും തങ്ങളുടെ സ്വപ്‌നഭവനം അതിമനോഹരമായിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വീട് നിര്‍മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മുതല്‍ മനസില്‍ സ്വപ്‌നലോകം സൃഷ്ടിക്കാന്‍ തുടങ്ങും. അതിയായ സന്തോഷമുണ്ടെങ്കിലും നിര്‍മാണപ്രവൃത്തിയുടെ ഓരോ ഘട്ടത്തിലും അനാവശ്യ ടെന്‍ഷന്‍ മനസിനെ ഉലച്ചുകൊണ്ടേയിരിക്കും. ഇനി അത്തരം ടെന്‍ഷനുകള്‍ നിങ്ങളെ ബാധിക്കില്ല. ഉത്തരവാദിത്വത്തോടെ നിര്‍മാണപ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ നിങ്ങളോടൊപ്പമുണ്ട് കോട്ടയം ചിങ്ങവനത്ത് പ്രവര്‍ത്തിക്കുന്ന Aabha Infra Solutions LLP.
കെട്ടിട നിര്‍മാണരംഗത്ത് 13 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണിത്. കോട്ടയം സ്വദേശിയായ ബില്‍ഡര്‍ അഭിലാഷ് വി.പിയുടെ സ്വപ്‌നസാഫല്യമാണ് Aabha Infra Solutions LLP. ചെറുപ്പം മുതല്‍ കണ്‍സ്ട്രക്ഷന്‍ മേഖലയോട് വലിയ താത്പര്യമായിരുന്നു അഭിലാഷിന്. വളര്‍ന്നപ്പോള്‍ തന്റെ താത്പര്യം പ്രൊഫഷനാക്കാന്‍ അഭിലാഷ് തീരുമാനിച്ചു. അങ്ങനെ ഐ.ടി.ഐ പഠനത്തിന് ശേഷം അഞ്ച് വര്‍ഷത്തോളം വിവിധ സൈറ്റുകളില്‍ സൂപ്പര്‍വൈസറായി അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീട് ഈ മേഖലയുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് മനസിലാക്കിയ അഭിലാഷ് സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്‌സിന് ചേരുകയും അതിനുശേഷം നാട്ടിലും ദുബായിലും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്യുകയും ചെയ്തു.
സ്വന്തമായൊരു സംരംഭം ആരംഭിക്കുക എന്നത് അഭിലാഷിന്റെ എക്കാലത്തെയും വലിയ സ്വപ്‌നമായിരുന്നു. അങ്ങനെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ അഭിലാഷ് 2010-ല്‍ Aabha Constructions എന്ന പേരില്‍ തന്റെ സ്വപ്‌ന സാമ്രാജ്യം പടുത്തുയര്‍ത്തി. കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ പൂര്‍ണമായും വീടുകളുടെ നിര്‍മാണം ഏറ്റെടുത്ത് ചെയ്യുന്നതിന് പുറമെ കസ്റ്റമേഴ്‌സ് ആവശ്യപ്പെടുന്നതിനനുസരിച്ച് പ്ലാന്‍, ഡിസൈന്‍ തുടങ്ങിയവയും ചെയ്തുനല്‍കാറുണ്ട്.
കസ്റ്റമേഴ്‌സിന്റെ സംതൃപ്തിക്ക് പ്രാധാന്യം നല്‍കുന്ന അഭിലാഷ് നിര്‍മാണവുമായി ബന്ധപ്പെട്ട് യാതൊരു ടെന്‍ഷനും അവരെ അറിയിക്കാതെയാണ് ഓരോ വീടും നിര്‍മിച്ചുനല്‍കുന്നത്. സ്ഥാപനം ആരംഭിച്ച് 13 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 120 സംതൃപ്തരായ കസ്റ്റമേഴ്‌സിനെയാണ് അഭിലാഷ് നേടിയെടുത്തത്. ഇവയ്ക്കുപുറമെ നിലവില്‍ 15 വീടുകളുടെ നിര്‍മാണപ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്.
2023-ല്‍ തന്റെ സ്ഥാപനം Aabha Infra Solutions എന്ന പേരില്‍ LLP കമ്പനിയായി അഭിലാഷ് രജിസ്റ്റര്‍ ചെയ്തു. അതോടെ നിര്‍മാണ രംഗത്ത് കൂടുതല്‍ ശ്രദ്ധ നേടാന്‍ സ്ഥാപനത്തിന് സാധിച്ചു. കേരളത്തിലെവിടെയും വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്യുന്ന അഭിലാഷ് അധികം വൈകാതെ പ്ലോട്ട് വാങ്ങി അതില്‍ വില്ല പ്രൊജക്ടടുകള്‍ ആരംഭിക്കണമെന്ന സ്വപ്‌നവുമായാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. അഭിലാഷിന്റെ സ്വപ്‌നങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി ഭാര്യ ഷിജി മോളും മക്കളായ ആഭ, അക്ഷ എന്നിവരും കൂടെത്തന്നെയുണ്ട്.
ഫോണ്‍: 9947663285