സാധ്യമാക്കാം ആശങ്കളില്ലാത്ത, സന്തോഷകരമായ ജീവിതം; ആക്‌സസ് ബാര്‍സ് തെറാപ്പിയുമായി ബ്യൂട്ടി ഗവാന്യ
സന്തോഷകരമായ, ആരോഗ്യകരമായ ജീവിതം നയിക്കാനാണ് നമുക്കെല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ ചിന്തകള്‍, വികാരങ്ങള്‍, കാഴ്ചപ്പാടുകള്‍, അനാവശ്യ ഉത്കണ്ഠകള്‍ ഇതിലൂടെയെല്ലാം സ്വയം ജീവിതത്തെ പരിമിതപ്പെടുത്തുന്നവരാണ് നമ്മളില്‍ പലരും. ഇവിടെ നമ്മുടെ ജീവിതം സുഗമമാക്കാന്‍ ഉപയോഗിക്കാവുന്ന ഒരു രീതിയാണ് ‘ആക്‌സസ് ബാര്‍സ്’. നിങ്ങളുടെ ജീവിത്തിന്റെ പലതലങ്ങളിലും പ്രതീക്ഷിക്കാനാവാത്ത മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ആക്‌സസ് ബാറുകള്‍ മനസിലാക്കി പ്രാവര്‍ത്തികമാക്കുന്നതിലൂടെ സാധ്യമാകും.
സ്വയം സുഖപ്പെടുത്താനുള്ള ശരീരത്തിന്റെ സഹജമായ കഴിവിനെ സജീവമാക്കുന്ന ഒരു ഹോളിസ്റ്റിക് കോംപ്ലിമെന്ററി വിദ്യയാണ് ആക്‌സസ് ബാറുകള്‍. നമ്മുടെ ജീവിതത്തിന്റെയും ശരീരത്തിന്റെയും വ്യത്യസ്ത മേഖലകളില്‍ പരിമിതപ്പെടുത്തുന്ന ലക്ഷക്കണക്കിന് കാഴ്ച്ചപ്പാടുകള്‍ പുറത്തു വിടുന്ന ഒരു ഹാന്‍ഡ് – ഓണ്‍ – പ്രക്രിയയാണ് ആക്‌സസ് ബാറുകള്‍.
നമ്മുടെ തലയിലെ 32 പോയിന്റുകളെ വളരെ സൗമ്യമായി സ്പര്‍ശിക്കുന്ന അത്ഭുതകരമായ വിദ്യയാണ് ആക്‌സസ് ബാര്‍സ്. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ആക്‌സസ് ബാര്‍സ് ഉത്കണ്ഠ ലക്ഷണങ്ങള്‍ 84.7% ഉം വിഷാദരോഗ ലക്ഷണങ്ങള്‍ 82.7% ഉം മെച്ചപ്പെടുത്തുന്നതായി പഠനങ്ങള്‍ പറയുന്നു. ഈ 32 പോയിന്റുകളെ ഊര്‍ജ സംരക്ഷണ പോയിന്റുകളായി തന്നെ വിലയിരുത്താം. ഇതിലൂടെ ജീവിതത്തെ പോസിറ്റീവായി കാണാനും കൂടുതല്‍ മാനസിക വ്യക്തത, പ്രചോദനം, പ്രശ്‌ന പരിഹാര ശേഷി ഇതെല്ലാം ജീവിതത്തിലേക്ക് ഉള്‍പ്പെടുത്താന്‍ സാധിക്കും.
ചുരുക്കി പറയുകയാണെങ്കില്‍, നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു ജീവിതം സൃഷ്ടിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്ന ചിന്തകള്‍, ആശയങ്ങള്‍, വിശ്വാസം, വികാരം, ഉത്കണ്ഠ ഇതെല്ലാം തലയിലെ മൃദുവായ സ്പര്‍ശനത്തിലൂടെ ഒഴിവാക്കാന്‍ കഴിയുന്നതാണ് ആക്‌സസ് ബാര്‍. മാനസികമായും ശാരീരികമായും ഒരുപോലെ ഉന്മേഷം നല്‍കുന്നതാണ് ആക്‌സസ് ബാര്‍ വിദ്യകള്‍.
യുഎസിലാണ് ഇതിന്റെ തുടക്കം. ഇന്ന് കേരളത്തിലേക്കും ഈ തെറാപ്പിയെ അവതരിപ്പിക്കുകയാണ് ബ്യൂട്ടി ഗവാന്യ എന്ന ആക്‌സസ് ബാര്‍ ഫെസിലിറ്റേറ്റര്‍. ഈ രംഗത്തെ പരിചയപ്പെടുത്തുന്നതിനും സെമിനാറുകള്‍ അവതരിപ്പിക്കുന്നതിനും ജീവിതത്തില്‍ മാനസികമായി പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ ഓരോ വ്യക്തിയെയും പ്രാപ്തമാക്കുന്നതിനും ബ്യൂട്ടി ഗവാന്യ പ്രത്യേക കണ്‍സള്‍ട്ടേഷനുകളും ക്ലാസുകളും ഒരുക്കി കൊടുക്കുന്നുണ്ട്.
മൂന്നു ദിവസത്തില്‍ തന്നെ റിസള്‍ട്ട് ലഭിക്കുന്നതാണ് ഈ വിദ്യ. പ്രായഭേദമന്യേ കുട്ടികളില്‍ ഊര്‍ജ്വസ്വലത വര്‍ധിപ്പിക്കുന്നതിനും മുതിര്‍ന്നവരില്‍ സ്ട്രസ്സുകള്‍ പൂര്‍ണമായും ഒഴിവാക്കി തുറന്ന മനസ്സോടെ ജീവിതത്തെ കാണാനും Access Bars ടൂള്‍ ഉപയോഗിച്ച് ബ്യൂട്ടി ഗവാന്യ സാധ്യമാക്കുന്നു.
ആക്‌സസ് ബാര്‍ ഫെസിലേറ്റര്‍ എന്നതിനു പുറമെ, വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സവിശേഷ വ്യക്തിത്വത്തിന് ഉടമ കൂടിയാണ് ബ്യൂട്ടി ഗവാന്യ. Corporate and Individual മോട്ടിവേഷണല്‍ ട്രയിനര്‍, NLP പ്രാക്ടീഷ്ണര്‍, സക്‌സസ് കോച്ച്,Enneagram കണ്‍സള്‍ട്ടന്റ്, Aura Scanner Analyst, JCI തിരുവനന്തപുരം ടെക് സിറ്റി പ്രോഗ്രാം ഡയറക്ടര്‍ എന്നീ നിലകളിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചുകൊണ്ടിരിക്കുന്ന വ്യക്തി കൂടിയാണ് ബ്യൂട്ടി ഗവാന്യ.
ജീവിതത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് അത് പലരുടേയും ജീവിതത്തില്‍ പ്രതിഫലിപ്പിക്കാന്‍ സാധിക്കുക അത്ര എളുപ്പമല്ല, ആക്‌സസ് ബാര്‍ ഫെസിലിറ്റേറ്റര്‍ എന്ന ടൈറ്റിലില്‍ പ്രവര്‍ത്തിക്കുമ്പോഴും, അതിനുപരിയായി ഒരു വ്യക്തി ജീവിതത്തില്‍ സ്വാധീനം ചെലുത്തുക, സ്വയം ജീവിതത്തെ പോസിറ്റീവായി കാണാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് ബ്യൂട്ടി ഗവാന്യയുടെ പ്രവര്‍ത്തന ലക്ഷ്യം.
ഇന്നലെകളെ മറന്ന്, നാളെ എന്ത് എന്ന ആശങ്കയെ ഒഴിവാക്കി ‘ആരോഗ്യകരമായ Present Day’, അതാണ് Access Bars വഴി ബ്യൂട്ടി ഗവാന്യ ലക്ഷ്യമിടുന്നത്.