News Desk

നിര്‍മാണ സാമഗ്രികളുടെ വില വര്‍ദ്ധനവ് ; കാറുകള്‍ക്ക് വില കൂട്ടി മഹീന്ദ്ര

ഡല്‍ഹി : ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര കാറുകള്‍ക്ക് വില കൂട്ടി. കോവിഡ് പ്രതിസന്ധിയില്‍ വാഹന വില്പന കുറഞ്ഞിരിക്കുന്ന ഘട്ടത്തില്‍ പോലും വില വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് വാഹന നിര്‍മാതാക്കള്‍. 2021 ല്‍ മഹീന്ദ്ര മൂന്നാം തവണയാണ് അവരുടെ കാറുകളുടെ വിലയില്‍ വര്‍ദ്ധന വരുത്തുന്നത്. മെയ് 2021 ല്‍ ആയിരുന്നു ഇതിന് മുമ്പ് വില കൂട്ടിയത്. നിര്‍മാണ സാമഗ്രികളുടെ വിലയിലെ വര്‍ദ്ധന തന്നെയാണ് വീണ്ടും വില വര്‍ദ്ധിപ്പിക്കാന്‍ വാഹന നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കുന്നത്.

പരമാവധി ഒരു ലക്ഷം വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടന്ന് കമ്പനി വ്യക്തമാക്കി. മഹീന്ദ്രയുടെ ഥാര്‍ എസ് യുവിക്ക് 42,000 രൂപ മുതല്‍ 1,02,000 വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എ എക്‌സ് വേരിയന്റന്റെ വില 67,000 രൂപയാണ് കൂടുക.. മഹീന്ദ്ര എക്സ് യുവി 500, കെയുവി 100 എന്നിവയ്ക്കും വില കൂടും. എന്നാല്‍ ഥാറിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ചെറിയ വര്‍ദ്ധനമാത്രമാണ് ഉണ്ടാവുക. എക്സ് യുവി 500 ന് 2,912 രൂപ മുതല്‍ 3,188 രൂപ വരെ ആണ് വില കൂടുക. കെയുവി 100 എന്‍എക്സ്ടി യുടെ വിലയില്‍ 3,016 രൂപ മുതല്‍ 3,344 രൂപ വരെ വില കൂടും.കോംപാക്ട് എസ് യുവി വിഭാഗത്തിലുള്ള എക്സ് യുവി 300 നും വില വര്‍ദ്ധിക്കുന്നുണ്ട്. 18,970 രൂപ മുതല്‍ 24,266 രൂപ വരെയാണ് എക്സ് യുവി 300 ന്റെ വിലയിലെ വര്‍ദ്ധന. ഡീസല്‍ വേരിയന്റിന്റെ വിലയില്‍ 23,870 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടാവുക. എന്നാല്‍ പ്രീമിയം എസ് യുവി ആയ ആള്‍ടുറാസിന്റെ വിലയില്‍ വെറും 3,094 രൂപയുടെ വര്‍ദ്ധന മാത്രമേ ഉണ്ടാവുകയുള്ളു.

മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ വാഹനങ്ങളില്‍ ഒന്നായ ബൊലേറോയ്ക്ക് 21,000 മുതല്‍ 22,600 രൂപ വരെ കൂടും. മരാസോ എംപിവിയുടെ വിലയില്‍ 26,000 മുതല്‍ 30,000 രൂപയുടെ വരെ വര്‍ദ്ധനയാണ് ഉണ്ടാവുക. സ്‌കോര്‍പിയോയുടെ വില യില്‍ 30,000 രൂപ മുതല്‍ 40,000 രൂപ വരെ വര്‍ദ്ധന വരും

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button