മഹാലക്ഷ്മി സില്‍ക്സ് ഇനി ഏറ്റുമാനൂരിലും

കോട്ടയം: തെക്കന്‍ തിരുവിതാംകൂറില്‍ പട്ടിന്റെ വിസ്മയം സൃഷ്ടിച്ച മഹാലക്ഷ്മി സില്‍ക്സിന്റെ സാന്നിധ്യം ഇനി ഏറ്റുമാനൂരിലും. ഏറ്റുമാനൂര്‍ ഷോറൂം 16ന് രാവിലെ 11ന് നടന് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. എക്സ്ക്ളൂസീവ് വെഡിംഗ് സെക്ഷന്റെ ഉദ്ഘാടനം ചലച്ചിത്രതാരം സംയുക്തമേനോന്‍ നിര്‍വഹിക്കും.
വളരുന്ന നഗരമെന്ന നിലയില്‍ ഏറ്റുമാനൂരിലെ പുതിയ സംരഭത്തില്‍ വലിയ പ്രതീക്ഷയാണെന്ന് ഉടമ ടി.കെ. വിനോദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
15,000ലേറെ നെയ്ത്ത് ഗ്രാമങ്ങളില്‍ നിന്നുള്ള മികച്ച പട്ടുസാരികളാണ് പ്രധാന പ്രത്യേകത. മന്ത്രകോടി സാരികളുടെ മനം കവരുന്ന ശ്രേണിയുണ്ട്. പട്ടുസാരികളടങ്ങുന്ന വെഡിംഗ് സെക്ഷന്‍ പുറമേ ലേഡീസ് വെയര്‍, മെന്‍സ് വെയര്‍, കിഡ്സ് വെയര്‍ എന്നിവയ്ക്കെല്ലാം പ്രത്യേക വിഭാഗങ്ങളുണ്ട്. പട്ടിന്റെ പെരുമയ്ക്കൊപ്പം വൈവിദ്ധ്യമാര്‍ന്ന വെഡിംഗ് ഡിസൈനര്‍ വെയര്‍ കളക്ഷനുകളുടെ ശേഖരം നിരത്തി പുത്തന്‍ ഷോപ്പിംഗ് അനുഭവമായിരിക്കും മഹാലക്ഷ്മി സില്‍ക്സ് സമ്മാനിക്കുക.
പ്രസിദ്ധമായ പട്ടുനിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് തിരിഞ്ഞെടുത്ത ഉത്പന്നങ്ങള്‍ ആകര്‍ഷകമായ വിലയ്ക്ക് നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ടി.കെ. വിനോദ് പറഞ്ഞു. വെഡിംഗ് ഡിസൈനര്‍ വെയര്‍ വിപുലവും വൈവിദ്ധ്യവുമാണ്. പരമ്പരാഗതവും ട്രെന്‍ഡിയുമായ ഡിസൈനര്‍ ലെഹംഗകള്‍, ലാച്ചകള്‍ തുടങ്ങിയ വിവാഹ വസ്ത്രങ്ങള്‍ അണിനിരത്തുന്നുണ്ട്. കൂടാതെ, പ്രമുഖ മെന്‍സ് വെയര്‍ ബ്രാന്‍ഡുകളും ലഭിക്കും. ഏത് ഫംഗ്ഷനിലും അണിയാവുന്ന വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് കുട്ടികളുടെ വിഭാഗത്തില്‍. 300 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.