മികച്ച ബേക്കറി എക്യുപ്‌മെന്റ്‌സിന് ‘മെഷീന്‍ വേള്‍ഡ്’
ഒരു ബേക്കറിക്ക് വേണ്ട സാധനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും വാങ്ങുന്നതിനും മുന്‍പ് പല പ്രാവശ്യം ആലോചിക്കണം. നിങ്ങളുടെ ബേക്കറി, കിച്ചണ്‍ എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ്. ബേക്കറിയുടെ പ്രവര്‍ത്തനത്തിനും ലാഭമുണ്ടാക്കാനുള്ള കഴിവിനും ഈ ഉപകരണങ്ങള്‍ അത്യന്താപേക്ഷിതമാണ്. അത്തരത്തില്‍ മൂല്യമുള്ള മെഷീനുകള്‍ മാത്രം വില്‍പ്പന നടത്തുന്ന സ്ഥാപനമാണ് തൃശൂര്‍ ജില്ലയില്‍ കൊമ്പഴയില്‍ പ്രവര്‍ത്തിച്ചു വരുന്ന ‘മെഷീന്‍ വേള്‍ഡ്’ എന്ന സ്ഥാപനം. ബേക്കറി & കിച്ചന്‍ എക്യുപ്‌മെന്റ്സ് നിര്‍മാണ കമ്പനിയാണ് ഇത്.
മാര്‍ക്കറ്റില്‍ ലഭ്യമായ പലതരം മോഡലുകള്‍ക്കിടയില്‍ നിന്നും നിങ്ങള്‍ക്ക് വേണ്ടത് തിരഞ്ഞെടുക്കുക എന്നത് ആദ്യപടി മാത്രമാണ്. എന്നാല്‍ അതിന്റെ ഗുണനിലവാരം, ഒരു മെഷീനിന്റെ ശരിയായ ഉപയോഗ രീതി, അത് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സര്‍വീസ് തുടങ്ങിയ ഘടകങ്ങളെല്ലാം പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തില്‍ ആശങ്കയില്ലാതെ തന്നെ സര്‍വീസ് വാറണ്ടിയോടെ നിങ്ങളെ സമീപിക്കുകയാണ് മെഷീന്‍ വേള്‍ഡ്.
വിശ്വസനീയവും പരിപാലിക്കാന്‍ എളുപ്പവുമായ ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുന്നതു വഴി സമയവും പരിശ്രമവും ലാഭിക്കാവുന്നതാണ്. അത്തരത്തില്‍ നിങ്ങളുടെ ബേക്കറി കിച്ചണിന് അനുയോജ്യമായ മെഷിനറികള്‍ തിരഞ്ഞെടുക്കുന്നിടത്താണ് മെഷീന്‍ വേള്‍ഡ് എന്ന സ്ഥാപനം വ്യത്യസ്തമാകുന്നത്. ബേക്കറി പ്രൊഡക്ഷനിലേക്ക് ആവശ്യമായ റോട്ടറി റാക്ക് ഓവന്‍, ഫുള്ളി ഓട്ടോമാറ്റിക് ഗ്യാസ് ഡെക് ഓവന്‍, സ്‌പൈറല്‍ മിക്‌സചര്‍, പ്ലാനിറ്ററി മിക്‌സര്‍, ബ്രഡ് സ്ലൈസര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഇവിടെ ലഭ്യമാണ്. കൂടാതെ, നിങ്ങളുടെ ആവശ്യാനുസൃതം സ്വന്തമായി ഡിസൈന്‍ ചെയ്തു തയ്യാറാക്കുന്ന കസ്റ്റമൈസ്ഡ് ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്.
മികച്ച വിതരണക്കാര്‍ എന്നതിലുപരി വില്‍ക്കുന്ന ഉത്പന്നങ്ങളുടെ സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, സുരക്ഷ എന്നിവയില്‍ സത്യസന്ധത പുലര്‍ത്തുകയും ഇന്‍സ്റ്റാളേഷന്‍, മെയിന്റനന്‍സ്, റിപ്പയര്‍ എന്നീ സേവനങ്ങളില്‍ ഉറപ്പു നല്‍കുകയുമാണ് ഈ സ്ഥാപനം. അതുകൊണ്ടു തന്നെ കേരളത്തില്‍ മാത്രമായി ഫോക്കസ് ചെയ്താണ് ഈ കമ്പനി മുന്നോട്ടു പോകുന്നതും.
മെഷീനുകള്‍ക്ക് സംഭവിക്കുന്ന എന്തു കേടുപാടുകളും ഉടനടി പരിഹരിക്കുക എന്നത് മെഷീന്‍ വേള്‍ഡിന്റെ ഉടമ ജിബിന് നിര്‍ബന്ധമുള്ള കാര്യമാണ്. കഴിഞ്ഞ 6 വര്‍ഷമായി ഈ രംഗത്ത് ബേക്കറി മെഷീനുകള്‍ വിതരണം ചെയ്യുന്ന ജിബിന്‍ എന്‍ജിനീയറിങ്ങിനു ശേഷം ബാംഗ്ലൂരില്‍ നിന്നും ഈ ഫീല്‍ഡില്‍ ഡിസൈനിങ് മുതല്‍ നിര്‍മാണം വരെയുള്ള ജോലിയില്‍ അറിവു നേടിയ ശേഷമാണ് സ്വന്തമായി സംരംഭം ആരംഭിക്കുന്നത്.
ചെറുകിട വ്യവസായികള്‍ മുതല്‍ വന്‍കിട ബേക്കിങ് ഗ്രൂപ്പുകള്‍ക്ക് വരെ അനായാസം ഉപയോഗിക്കാന്‍ പാകത്തിനുള്ള മെഷീനറികള്‍ ബജറ്റ് ഫ്രണ്ട്‌ലിയായ വിലയില്‍ മെഷീന്‍ വേള്‍ഡില്‍ ലഭ്യമാണ്. ആവശ്യമായ ബേക്കറി ഉത്പന്നങ്ങള്‍ക്ക് അനുസരിച്ച് ഉചിതമായ ഉപകരണങ്ങള്‍ ഇവിടെ നിന്നും തിരഞ്ഞെടുക്കാം. നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് മെഷീന്‍ വേള്‍ഡ് മികച്ച ചോയ്‌സ് തന്നെയാണ്.
https://www.youtube.com/@machineworld000
https://www.facebook.com/profile.php?id=100064063151298
https://www.instagram.com/machineworld_bakery_machines/profilecard/?igsh=MXRmaG1heWo0ajFpaQ%3D%3D