ആടിയും പാടിയും അറിവിലൂടെ ആനന്ദം കണ്ടെത്താന്‍ Li’l Angels Preschool; “Learn through fun and play”
”കുട്ടികളുടെ ശാസ്ത്ര- സംഗീത അഭിരുചികള്‍ വളര്‍ത്തുവാനും പ്രോത്സാഹിപ്പിക്കുവാനും ശാരീരികവും മാനസികവും ഭൗതികവുമായ സമഗ്ര വളര്‍ച്ച സാധ്യമാക്കുന്നതിനുള്ള ഇടമാണ് പ്രീപ്രൈമറി, ഡേ കെയര്‍, പ്ലേ സ്‌കൂളുകള്‍” എന്ന് ഇത്തവണത്തെ അധ്യയന വര്‍ഷാരംഭത്തില്‍ നമ്മുടെ ആരോഗ്യ- ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത് എത്ര ശരിയാണ്. ഒരു കുഞ്ഞ് ആദ്യം അറിവ് നേടുന്നതും ലോകത്തെയും തന്റെ ചുറ്റുപാടിനെയും അറിയുന്നത് വീട്ടില്‍ നിന്നാണെന്ന് മുമ്പുള്ളവര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് കഥ മാറി. എല്ലായിടത്തും അണുകുടുംബം ആയതുകൊണ്ടും അച്ഛനമ്മമാര്‍ തിരക്കിട്ട് ജോലിക്ക് വേണ്ടി പോകുന്നതിനാലും കുഞ്ഞുങ്ങളുടെ ദിനങ്ങള്‍ ഡേ കെയറുകളുടെ സംരക്ഷണയിലാണ്. നന്നേ ചെറുപ്പത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ അറിയുന്ന ഓരോ കാര്യവും അറിവും അത്രമേല്‍ പ്രിയപ്പെട്ടതും നല്ലതും ആകണമെങ്കില്‍ കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ നോക്കുന്ന അധ്യാപികമാരും ഡേ കെയര്‍ യൂണിറ്റുകളുമാണ് ആവശ്യം.
കഴിഞ്ഞ പത്ത് വര്‍ഷമായി അധ്യയന മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന ഗീതു രണ്ടുവര്‍ഷം മുന്‍പ് ആരംഭിച്ച ‘ലില്‍ എയ്ഞ്ചല്‍സ്’ എന്ന സ്ഥാപനം കുരുന്നുകള്‍ക്ക് വളര്‍ച്ചയുടെ തണലേകുകയാണ്. തിരുവനന്തപുരം ചിറ്റാറ്റുമുക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ലില്‍ ഏഞ്ചല്‍സില്‍ ഡേ കെയര്‍, പ്രീ പ്രൈമറി അഡ്മിഷനുകള്‍ ഏത് സമയത്തും ലഭ്യമാണ്. അതായത് സാധാരണ സ്‌കൂളുകളില്‍ ജൂണ്‍ മാസത്തിലാണ് അഡ്മിഷന്‍ ആരംഭിക്കുന്നതെങ്കില്‍ ഇവിടെ അത്തരത്തില്‍ ഒരു പ്രത്യേക സമയമോ നിയന്ത്രണമോ ഇല്ലെന്ന് ചുരുക്കം.
ഒമ്പതു മണി മുതല്‍ 3.30 വരെയാണ് സ്‌കൂള്‍ ടൈം. എന്നിരുന്നാലും ജോലിക്ക് പോകുന്ന മാതാപിതാക്കള്‍ക്ക് വേണ്ടി രാവിലെ ഏഴു മുതല്‍ വൈകുന്നേരം 6.30 വരെയുള്ള സേവനവും ഇവര്‍ നല്‍കുന്നു. ഇതിന് പുറമേ ഭക്ഷണം, വാഹനസൗകര്യം എന്നിവയും നല്‍കുന്നതിനാല്‍ ജോലിക്കാരായ മാതാപിതാക്കള്‍ക്ക് അവരുടെ മക്കള്‍ക്ക് വേണ്ടി യാതൊരു ടെന്‍ഷനും ഇല്ലാതെ ലില്‍ എയ്ഞ്ചല്‍സിനെ സധൈര്യം സമീപിക്കാവുന്നതാണ്.
കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെ ഗീതു ആരംഭിച്ച സംരംഭത്തില്‍ കുട്ടികളെ നോക്കാനും മറ്റുമായി അവര്‍ക്കൊപ്പം അമ്മയും ഒപ്പം ചേര്‍ന്നിരിക്കുന്നു. കളികളിലൂടെയാണ് ഇവിടെ ഓരോ കുട്ടികളെയും പഠിപ്പിക്കുന്നതെന്നതിനാല്‍ കുട്ടികള്‍ക്ക് കാര്യങ്ങള്‍ വേഗം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതോടൊപ്പം സ്‌കൂളിലേക്ക് ചെല്ലാനുള്ള താല്‍പര്യവും വളര്‍ത്തിയെടുക്കുകയാണ് ഗീതു ചെയ്യുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
Mob: 8075885668
E-mail : lilangels5522@gmail. com
https://www.instagram.com/.lil_angels./?utm_source=qr&igshid=OGUzMzk1ZmEzMg%3D%3D