News Desk
പ്രിന്റ് ടു പോസ്റ്റ് സംവിധാനവുമായി എല്‍ഐസിയും തപാല്‍ വകുപ്പും
മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് പോളിസികളുടെ പോളിസി ബുക്ക്ലെറ്റുകള് ഇനിമുതല്‍ തപാല്‍ വകുപ്പ് നേരിട്ട് പ്രിന്റ് ചെയ്ത് ഉപഭോക്താക്കളിലേക്ക് എത്തിക്കും. ഇതുസംബന്ധിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും തപാല്‍ വകുപ്പും തമ്മില്‍ ധാരണയില്‍ എത്തി.
പോളിസി ബുക്ക്ലെറ്റ് റെസിപ്റ്റുകളുടെ വിതരണം വേഗത്തിലാക്കാന്‍ ഈ പങ്കാളിത്തത്തിലൂടെ സാധിക്കും. മുബൈ എല്‍ഐസിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എല്‍ഐസിയുടെയും തപാല്‍ വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ കരാറില്‍ ഒപ്പുവച്ചു. ഇതിലൂടെ രാജ്യത്താകെയുളള എല്‍ഐസി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി പ്രിന്റ് ടു പോസ്റ്റ് സൊല്യൂഷന് സംബന്ധിച്ചാണ് കരാര്‍.