EntreprenuershipSpecial Story

ഇനി വിശ്വസിച്ച് ഉപയോഗിച്ച് തുടങ്ങാം, മായം കലരാത്ത രുചിക്കൂട്ടുകള്‍ വിപണിയിലെത്തിച്ച് ‘നൊസ്റ്റ’

ആരോഗ്യമുള്ള ശരീരമാണ് മനുഷ്യന്റെ സമ്പത്ത്. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താനായി നാം യോഗയും വ്യായാമവുമെല്ലാം ചെയ്യാറുണ്ടെങ്കിലും അതോടൊപ്പം ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ടതും വളരെ അത്യാവശ്യമാണ്. എന്നാല്‍ ഇന്ന് നമുക്ക് മാര്‍ക്കറ്റില്‍ ലഭ്യമായിരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഭൂരിഭാഗവും മായം കലര്‍ന്നവയാണ്. മായം കലരാത്ത, ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ലഭിക്കാന്‍ എത്ര പണം മുടക്കാനും ഇന്ന് ജനങ്ങള്‍ തയ്യാറാണ്. എന്നാല്‍ അവ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. അതിന് പ്രതിവിധിയായി, രാസവസ്തുക്കളുടെ ഒരംശം പോലും കലരാത്തതും ആരോഗ്യത്തിന് ഗുണപ്രദവുമായ ഒരു കൂട്ടം ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിരിക്കുകയാണ് ലീഫ് ബസാര്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സബ് ബ്രാന്റായ ‘നൊസ്റ്റ’.

‘ഞങ്ങള്‍ ഗുണമേന്മയില്‍ വിശ്വസിക്കുന്നു, ഞങ്ങള്‍ ഗുണമേന്മ ഉറപ്പുനല്‍കുന്നു’, ഒരു ടാഗ് ലൈന്‍ എന്നതിലുപരി ജനങ്ങളുടെ വിശ്വാസമാണ് നൊസ്റ്റ കാത്തുസൂക്ഷിക്കുന്നത്. എറണാകുളം കരിയാട് സ്വദേശിയായ ജെസ്റ്റിന്‍ ജോസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. വര്‍ഷങ്ങളായി ആയുര്‍വേദ മരുന്നുകള്‍ മാര്‍ക്കറ്റില്‍ എത്തിച്ചിരുന്ന ലീഫ് ബസാര്‍ എന്റര്‍പ്രൈസസ് ഫുഡ് പ്രൊഡക്ഷന്‍ രംഗത്തേയ്ക്ക് കടന്നുവരികയും 2022-ല്‍ നൊസ്റ്റ എന്ന ബ്രാന്റ് ആരംഭിക്കുകയുമായിരുന്നു. തുടക്കത്തില്‍ ‘ഇംപോര്‍ട്ടഡ് ക്വാളിറ്റി’യുള്ള പോപ്‌കോണുകളും ക്വാളിറ്റിയുള്ള കോട്ടന്‍ കാന്റിയുമായിരുന്നു കമ്പനി വിപണിയിലെത്തിച്ചിരുന്നത്.

അങ്ങനെയിരിക്കെ, ജനങ്ങള്‍ ദൈനംദിനം ഉപയോഗിക്കുന്ന കറി പൗഡറുകളില്‍ മായം കലരുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കേട്ടുതുടങ്ങിയതോടെ എങ്ങനെ മായമില്ലാത്ത കറിപൗഡറുകള്‍ ജനങ്ങളിലേക്ക് എത്തിക്കാം എന്ന് ചിന്തിച്ചുതുടങ്ങുകയായിരുന്നു ജെസ്റ്റിന്‍. ഭാര്യ സ്റ്റെഫിയുടെ കുടുംബ ബിസിനസ് കറി പൗഡറുകള്‍ ആയിരുന്നതുകൊണ്ടുതന്നെ കൂട്ടുകള്‍ വളരെയെളുപ്പത്തില്‍ ലഭ്യമാകുകയും ചെയ്തു. അങ്ങനെ നൊസ്റ്റാള്‍ജിയ എന്ന വാക്കിനെ അന്വര്‍ത്ഥമാക്കി ‘നൊസ്റ്റ’ എന്ന ലേബലില്‍ കറി പൗഡറുകള്‍ ജെസ്റ്റിന്‍ മാര്‍ക്കറ്റില്‍ എത്തിച്ചുതുടങ്ങി.

നൂറ് ശതമാനം മായം കലരാതെ, ക്വാളിറ്റിയുള്ള ഉത്പന്നങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു ജെസ്റ്റിന്. അതുകൊണ്ടുതന്നെ കറി പൗഡറുകള്‍ക്ക് ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ക്വാളിറ്റിയില്‍ ജെസ്റ്റിന്‍ യാതൊരുവിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി, ഗരം മസാല, ചിക്കന്‍ മസാല, മീറ്റ് മസാല, സാമ്പാര്‍ പൊടി തുടങ്ങി പാചകത്തിന് ആവശ്യമായ എല്ലാത്തരം പൊടികളും നൊസ്റ്റ വിപണിയിലെത്തിക്കുന്നുണ്ട്.

കാശ്മീരി മുളകുപൊടിക്കായി കര്‍ണാടകയില്‍ നിന്ന് നേരിട്ടെത്തിക്കുന്ന ഗുണമേന്മയുള്ള ഡബ്ബി മുളകും സാദാ മുളകുപൊടിക്കായി ബേഡകി മുളകുമാണ് ഉപയോഗിക്കുന്നത്. ഉയര്‍ന്ന ബോള്‍ മല്ലി മാത്രമുപയോഗിച്ചാണ് മല്ലിപ്പൊടി നിര്‍മിക്കുന്നത്. ജൈവകര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന മഞ്ഞളാണ് മഞ്ഞള്‍ പൊടിക്കായി ഉപയോഗിക്കുന്നത്. കൂടാതെ ഇത്തരം ഉത്പന്നങ്ങള്‍ മൂന്ന് പ്രാവശ്യം കഴുകി പൂര്‍ണമായും ഉണക്കിയാണ് പൊടികള്‍ നിര്‍മിക്കുന്നത്. നന്നായി ഉണക്കുന്നതുകൊണ്ടുതന്നെ ഇവ ഒരുപാട് കാലം കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കും.

നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന കറി പൗഡറുകളില്‍ നിന്നും വ്യത്യസ്തമായി പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം ബട്ടര്‍ഫ്‌ളൈ ക്യാപ്പോടുകുടിയ ചെറിയ കണ്ടെയ്‌നറുകളിലാണ് നൊസ്റ്റ കറി പൗഡറുകള്‍ വിപണിയിലെത്തുന്നത്. അതിനാല്‍ വീട്ടമ്മമാര്‍ക്ക് സൗകര്യാര്‍ത്ഥം പൊടി ഉപയോഗിക്കാനും സാധിക്കും. കറിപൗഡറുകള്‍ക്ക് പുറമെ ഏഴ് ഫ്‌ളേവറുകളില്‍ ഇംപോര്‍ട്ടഡ് പോപ്‌കോണും കോട്ടന്‍ കാന്റിയും നൊസ്റ്റ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നുണ്ട്.

മായം കലരാത്തതിനാല്‍ ഉത്പന്നങ്ങളുടെ വില സാധാരണക്കാരന് താങ്ങാനാകുമോ എന്ന ചിന്ത വേണ്ട. കാരണം, ബിസിനസിലെ ലാഭത്തെക്കാള്‍ ജനങ്ങളുടെ ആരോഗ്യത്തിനാണ് ജെസ്റ്റിന്‍ പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ കുറഞ്ഞ വിലയ്ക്ക് ക്വാളിറ്റിയുള്ള ഉത്പന്നങ്ങളാണ് ജെസ്റ്റിന്‍ വിപണിയിലെത്തിക്കുന്നത്.

ഫുഡ് ആന്റ് സേഫ്റ്റി ലാബില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ഉത്്പന്നങ്ങള്‍ മാത്രമാണ് നൊസ്റ്റയുടെ ലേബലില്‍ എത്തുന്നത്. ലീഫ് ബസാറിന്റെ സ്വന്തം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ Leafbazar ആപ്പ് വഴിയും Leafbazar.org എന്ന ഇ-കോമേഴ്സ് സൈറ്റ് വഴിയും നൊസ്റ്റ ഉത്്പന്നങ്ങള്‍ ഇന്ത്യയില്‍ എവിടെയും ലഭിക്കുന്നതാണ്.

ജനങ്ങളില്‍ നിന്ന് വാങ്ങുന്ന പണത്തിന്റെ അതേ മൂല്യത്തില്‍ ക്വാളിറ്റിയുള്ള ഉല്പന്നങ്ങള്‍ ലഭ്യമാക്കുക വഴി ബിസിനസിനെ ഒരു സര്‍വീസ് എന്ന നിലയില്‍ കാണാനാണ് ജെസ്റ്റിന് ഇഷ്ടം. അതുകൊണ്ടുതന്നെയാണ് ആരംഭിച്ച് ചെറിയ കാലയളവിനുള്ളില്‍തന്നെ മാര്‍ക്കറ്റില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ നൊസ്റ്റയ്ക്ക് സാധിച്ചതും.

തന്റെ ബിസിനസിന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന ജെസ്റ്റിന്‍ ഏഴോളം ഫ്‌ളേവറുകളില്‍ ബനാന ചിപ്‌സ് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. കൂടാതെ, മുമ്പ് ലീഫ് ബസാര്‍ എന്റര്‍പ്രൈസസിന്റെ കീഴില്‍ ഓണ്‍ലൈനായി ലഭ്യമാക്കിയിരുന്ന വിവിധ സ്‌പൈസസുകള്‍ നൊസ്റ്റയുടെ ലേബലില്‍ മാര്‍ക്കറ്റിലെത്തിക്കാനും ജെസ്റ്റിന്‍ ശ്രമിക്കുന്നുണ്ട്. ജെസ്റ്റിന്റെ ബിസിനസിന് പൂര്‍ണ പിന്തുണ നല്‍കി നൊസ്റ്റയുടെ മറ്റൊരു ഡയറക്ടര്‍ കൂടിയായ ഭാര്യ സ്റ്റെഫിയും മക്കളായ റയാന്‍, റോഹന്‍, റിതിക എന്നിവരും കൂടെയുണ്ട്.

 

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button