Special StorySuccess Story

സ്പീഡാക്കാം ഇനി നമ്മുടെ സിസ്റ്റം ; 24 ഐടി ഇന്‍ഫോ സിസ്റ്റത്തിലൂടെ…

4G യുഗം ലോക ജനതയെ എത്തിച്ചത് മറ്റൊരു തലത്തിലേക്ക് തന്നെയായിരുന്നു. എല്ലാവരുടെയും കൈകളില്‍ സ്മാര്‍ട്ട് ഫോണുകള്‍ വന്നതും ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തി തുടങ്ങിയതും 4Gയുടെ യുഗത്തില്‍ തന്നെയായിരുന്നു. ഫോര്‍ജി യുഗം കടന്നു 5G യുഗത്തിലേക്ക് എത്തിയിരിക്കുകയാണ് നാം.

2023 എന്ന വര്‍ഷം എല്ലാ മേഖലയിലും വളരെ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തുമെന്നുറപ്പാണ്. ഐടി മേഖലയുടെ ഇനിയുള്ള വളര്‍ച്ച അത്രയ്ക്ക് പ്രധാനപ്പെട്ടതാണ്. IT രംഗത്ത് നില്‍ക്കുന്നവര്‍ക്ക് മാത്രമല്ല, എല്ലാവരുടെയും കൈവശം ഒരു ലാപ്‌ടോപ്പ് എന്നതാവും അടുത്ത മാറ്റം. കാലം അങ്ങനെയാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍, കമ്പ്യൂട്ടറുകളുടെ ഉപയോഗം കൂടുമ്പോള്‍ അതിന്റെ സര്‍വീസിങ് സെന്ററുകളും കൂടി വരും. അവിടെയാണ് 24 ഐ.ടി ഇന്‍ഫോ സിസ്റ്റത്തിന്റെ സേവനങ്ങള്‍ നമ്മള്‍ ഉപയോഗപ്പെടുത്തേണ്ടത്.

ഐടി ഫീല്‍ഡില്‍ ഒരു കമ്പനി തുടങ്ങുക എന്ന ആഗ്രഹം ഈ ബാലരാമപുരത്തുകാരനായ രാഗേഷിന് തോന്നിയത് തന്റെ കോളേജ് പഠനകാലം മുതലാണ്. സ്വപ്രയത്‌നം കൊണ്ടും ഐടി ഫീല്‍ഡിനോടുള്ള അതിയായ താല്പര്യം കൊണ്ടും 24 മണിക്കൂര്‍ സേവനം ലഭ്യമാക്കുന്ന 24 ഐ.ടി ഇന്‍ഫോ സിസ്റ്റം എന്ന സേവന സംരംഭത്തിന് തുടക്കം കുറിക്കാന്‍ രാഗേഷിനു കഴിഞ്ഞു. വളരെ ചെലവ് കുറഞ്ഞ രീതികള്‍ അവലംബിച്ചുകൊണ്ട് തങ്ങളുടെ കസ്റ്റമേഴ്‌സിനെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സേവന മികവ് തന്നെയാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി തങ്ങളുടെ സ്ഥാപനത്തെ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറയുന്നു.

ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണുകള്‍, പ്രിന്ററുകള്‍, ഫോട്ടോസ്റ്റാറ്റ് മെഷീനുകള്‍ തുടങ്ങിയവയുടെയെല്ലാം സര്‍വീസ് 24 ഐ.ടി ഇന്‍ഫോ സിസ്റ്റം ഏറ്റെടുത്ത് ചെയ്തുവരുന്നുണ്ട്. ഐടി രംഗത്ത് വര്‍ഷങ്ങളുടെ മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ള രാഗേഷ് തന്നെയാണ് ഇതില്‍ കൂടുതല്‍ സേവനങ്ങളും കൈകാര്യം ചെയ്യുന്നതും. കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ സിസ്റ്റം അഡ്മിനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒരു ലാപ്‌ടോപ്പ് അല്ലെങ്കില്‍ ഒരു കമ്പ്യൂട്ടര്‍ സിസ്റ്റം, നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ ഇവയുടെ ചെറിയ തകരാറുകള്‍ക്കു പോലും നമ്മെക്കൊണ്ട് വന്‍ തുക ചെലവാക്കിക്കുന്നിടത്ത് 24 ഐ.ടി ഇന്‍ഫോസിസ്റ്റം സൗജന്യ സേവനങ്ങള്‍ ഉള്‍പ്പെടെ വളരെ ചെലവു കുറഞ്ഞ രീതികള്‍ കണ്ടത്തിട്ടുണ്ട്.

B G A Rework Station & Machine ഉപയോഗിച്ച് ബി ജി മിഷന്‍ എന്ന പ്രോഗ്രാമിലൂടെ ലാപ്‌ടോപ്പിന്റെ നശിച്ച ഭാഗം രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ മാറ്റിവെച്ചു കൊടുക്കുകയും ചെയ്യും. ബജറ്റിനനുസരിച്ച് സേവനങ്ങള്‍ നല്‍കുന്ന 24 ഐ.ടി ഇന്‍ഫോ സിസ്റ്റം ഞായറാഴ്ചകളില്‍ സൗജന്യ സേവനങ്ങളും നടത്തി വരുന്നുണ്ട്.

തിരുവനന്തപുരത്തു മാത്രമല്ല, കൊല്ലം, പാരിപ്പളളി, വര്‍ക്കല ഭാഗങ്ങളിലും 24 ഐ.ടി ഇന്‍ഫോ സിസ്റ്റം സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. സൈറ്റിലെത്തി നേരിട്ടും അല്ലാതെയും ഇവര്‍ തങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം, സമൂഹത്തോടുള്ള പ്രതിബദ്ധത പല ഘട്ടങ്ങളിലും തെളിയിച്ചിട്ടുള്ള സ്ഥാപനമാണ് രാഗേഷിന്റെ 24 ഐ.ടി ഇന്‍ഫോ സിസ്റ്റം. കോവിഡ് മഹാമാരി സമയത്ത് കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി കൂടുതല്‍ ആശ്രയിച്ചത് മൊബൈല്‍ ഫോണുകളാണ്. ഇതില്‍ കേടാകുന്നവയുടെ എണ്ണവും കൂടുതലായിരുന്നു. പാവപ്പെട്ട കുട്ടികളെ സംബന്ധിച്ച് ഇതിന്റെ സര്‍വീസുകള്‍ വളരെ പ്രയാസമായിരുന്ന സാഹചര്യത്തില്‍ 24 ഐ.ടി ഇന്‍ഫോ സിസ്റ്റം നടത്തിയ സൗജന്യ സര്‍വീസുകള്‍ അക്കാലത്ത് വളരെ പ്രശംസ അര്‍ഹിക്കുന്നതായിരുന്നു. ഇത് അവരുടെ സ്ഥാപനത്തിന് നിരവധി അംഗീകാരങ്ങളും നേടിക്കൊടുത്തിട്ടുണ്ട്.

കൂടാതെ, SSLC, +2 കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സുവര്‍ണാവസരം കൂടി ഒരുക്കുകയാണ് 24 IT Institute ലൂടെ രാഗേഷ്. Mobile Phone, Laptop, Tablets എന്നീ ഐ ടി സംബന്ധിയായ എല്ലാ ഉപകരണങ്ങളെ കുറിച്ചും പഠിപ്പിക്കുന്ന പുതിയൊരു കോഴ്‌സ് ആരംഭിച്ചിരിക്കുകയാണ് 24 IT Institute എന്ന സ്ഥാപനത്തിലൂടെ. 100 ഓളം കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ സര്‍ട്ടിഫൈഡ് കോഴ്‌സിലെ പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ തുടരുകയാണ്.

സേവനങ്ങളില്‍ കസ്റ്റമേഴ്‌സ് നല്കുന്ന വിശ്വാസം നിലനിര്‍ത്തിക്കൊണ്ടു തന്നെ, സേവനം കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്നതാണ് ഈ 24 ഐ.ടി ഇന്‍ഫോ സിസ്റ്റത്തിന്റെ ലക്ഷ്യവും.

ട്വന്റി ഫോര്‍ ഐ.ടി ഇന്‍ഫോ സിസ്റ്റംസ്
Mob : 9995459016

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button