സൂപ്പറാക്കാം സൂപ്പര്‍ മാര്‍ക്കറ്റുകളെ വെസ്റ്റാനോയ്ക്കൊപ്പം
നിരവധി സൂപ്പര്‍മാര്‍ക്കറ്റുകളെ ‘പ്രൊഫഷണ’ ലാക്കി കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ റീട്ടെയില്‍ കണ്‍സള്‍ട്ടന്‍സിയായ ‘VESTANO RETAIL SOLUTIONS’.
സഹ്യന് ആര്.
നിരയൊപ്പിച്ച് ഭംഗിയായി അടുക്കിവച്ച റാക്കുകള്‍ക്കിടയിലൂടെ കണ്ണോടിക്കുമ്പോള്‍ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ കാണുന്ന ഉപഭോക്താവിന്റെ സംതൃപ്തിയും അതിലൂടെ തന്റെ വ്യാപാരസ്വപ്നങ്ങള് പൂവണിയുന്ന സംരംഭകന്റെ സന്തോഷവും ചേര്‍ന്നതാണ് ഒരു സൂപ്പര്‍ മാര്‍ക്കറ്റ്. ഇന്ന് ഒരു നാടിന്റെ ക്രയവിക്രയ സംവിധാനത്തിന്റെ ആണിക്കല്ലായി മാറിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നഗരഗ്രാമ വ്യത്യാസമില്ലാതെ ധാരാളം പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ഇവയില്‍ ബാഹ്യമായ അലങ്കാരങ്ങള്‍ക്കു പിന്നിലും വന്‍സാമ്പത്തിക നഷ്ടത്തിന്റെ കഥയുള്ളവ ധാരാളം ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്.
സാധാരണ കടകളില്‍ നിന്നും വ്യത്യസ്തമായി വളരെ ഘടനാപരമായ, പ്രൊഫഷണലായ ഒരു ക്രമീകരണം ആവശ്യമാണ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക്.എന്നാല്‍ അതിന്റെ സാങ്കേതികമായ വശങ്ങളെ കുറിച്ച് സംരംഭകര്‍ക്കുള്ള അറിവില്ലായ്മയും തെറ്റായ മുന്‍വിധികളുമാണ് ധാരാളം സാധ്യതകളുള്ള ഈ ബിസിനസിനെ നഷ്ടത്തിലാക്കുന്നത്. ഇവിടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിനെ ആധുനികമായ പ്രൊഫഷണലിസത്തോടുകൂടി ചിട്ടപ്പെടുത്തി സജ്ജീകരിക്കാന്‍ ഒരു ടീം സംരംഭകനൊപ്പമുണ്ടെങ്കിലോ? വളരെ കൃത്യമായ ക്രമീകരണവും സാങ്കേതിക സഹായവും നല്കി ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ബിസിനസിനെപുരോഗതിയില് എത്തിക്കാന്‍ ആവശ്യമായ കര്‍മപദ്ധതികളുമായി കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ റീട്ടെയില്‍ കണ്‍സള്‍ട്ടന്‍സിയായ’വെസ്റ്റാനോ റീട്ടെയില്‍ സൊലൂഷന്‍സ്’ ഇന്ന് ഇവിടെയുണ്ട്.
ചീഫ് മാനേജിങ് ഡയറക്ടറായ സുധീഷ് N.I.T യുടെ വര്‍ഷങ്ങളായി ഈ രംഗത്തുള്ള അനുഭവസമ്പത്തിന്റെ ആകെ തുകയാണ് വിവിധ മേഖലകളില്‍ പ്രഗത്ഭരായ ഒരു ടീം അടങ്ങിയ വെസ്റ്റാനോ ഗ്രൂപ്പ്. സൂപ്പര്‍ മാര്‍ക്കറ്റ് ഒരു ശരീരമാണെങ്കില്‍ അതിന്റെ വിവിധ ഭാഗങ്ങളെ ഏകോപിപ്പിക്കുന്ന കേന്ദ്ര നാഡീവ്യവസ്ഥയെന്നോണം ഈ ടീം പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം തന്നെ വളരെ ശാസ്ത്രീയമായ തൊഴില്‍ വിഭജനം ആസൂത്രണം ചെയ്തു നല്‍കുകയും സ്ഥാപനത്തില്‍ ആര് എന്ത് ചുമതല വഹിക്കണം എന്ന ആശയക്കുഴപ്പം ഒഴിവാക്കി കൃത്യമായ ഒരു ദിശ കാണിച്ചുകൊടുക്കുകയുമാണ് ഇവര്‍.
ഇത്തരം സേവനങ്ങളിലൂടെ സൂപ്പര്‍ മാര്‍ക്കറ്റുകളെ സ്മാര്‍ട്ടായി ക്രമീകരിക്കുക മാത്രമല്ല ചെയ്യുന്നത്. അതിന്റെ നാനാ മേഖലകളും ചലിക്കാന്‍ വേണ്ടുന്ന വിവിധ പ്രോഡക്ടുകളും കൂടി പ്രദാനം ചെയ്യുന്നുണ്ട്. എന്ത് എങ്ങനെ എവിടെ ആരംഭിക്കണം എന്ന ഒരു തുടക്കക്കാരന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം ഇവിടെ നിന്നും ലഭിക്കുന്നതുകൊണ്ടുതന്നെ ആ അവസരം ശരിയായി വിനിയോഗിച്ച് ആരംഭിച്ച ധാരാളം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഇന്ന് ‘കറകട് ട്രാക്കി’ല്‍ ഓടുന്നുണ്ട്. അസുഖം വന്നാല്‍ രോഗി ഡോക്ടറുടെ കുറിപ്പടിയിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് പ്രശ്നം നേരിട്ടാല്‍ പരിഹാരത്തിന്റെ ‘കുറിപ്പടി’ നല്കാന് വെസ്റ്റാനോ ഗ്രൂപ്പ് ഒപ്പമുണ്ട്.
സൂപ്പര്‍ മാര്‍ക്കറ്റുകളുടെ നഷ്ടം നികത്താന്‍ ഒരു സംരംഭക ആശയം പിറക്കുന്നു
ഇന്ന് വെസ്റ്റാനോയുടെ അമരക്കാരനായ സുധീഷ് N.I.T 2009 കാലഘട്ടങ്ങളില്‍ റിലയന്‍സിന്റെ റീട്ടെയില്‍ എഫ്.എം.സി.ജി രംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആ സമയത്ത് സൂപ്പര്‍മാര്‍ക്കറ്റുകള്‍ പൊതുവേ എണ്ണത്തില്‍ കുറവായിരുന്നു. ആ കാലഘട്ടം മുതല്‍ തന്നെ അദ്ദേഹം റീട്ടെയില്‍ രംഗത്ത് വരുന്ന ഓരോ മാറ്റങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ച് അഹോരാത്രം പഠിച്ച് ഈ രംഗത്തുള്ള തന്റെ അനുഭവം ശക്തിപ്പെടുത്തുകയായിരുന്നു.
റിലയന്‍സിലൂടെ ആര്‍ജിച്ച പ്രൊഫഷണലിസം ഉള്ളതുകൊണ്ടുതന്നെയാണ് ഒപ്പമുണ്ടായിരുന്നവരില്‍ പലരും ഇന്ന് റീട്ടെയില്‍ രംഗത്ത് വലിയ നിലയിലാണ്. തുടര്‍ന്നുള്ള കാലങ്ങളില്‍ പ്രവാസികള്‍ ഉള്‍പ്പെടെ ധാരാളം പേര് മുന്നോട്ടുവന്നത് കൊണ്ട് തന്നെ 2014 ഒക്കെ ആയപ്പോഴേക്കും കേരളത്തില്‍ ധാരാളം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വ്യാപിച്ചു തുടങ്ങി. പക്ഷേ എങ്ങനെയാണ് അത് തുടങ്ങേണ്ടതെന്ന് അറിവില്ലാതിരുന്ന ധാരാളം പേര്‍ക്ക് അവ ആരംഭിക്കാന്‍ സഹായം നല്കി ഒരു ‘കണ്‍സള്‍ട്ടന്റ്’ എന്ന നിലയില്‍ അദ്ദേഹം ഈ കാലയളവില്‍ ജോലി ചെയ്തു. അപ്പോള്‍ റിലയന്‍സിലെ അനുഭവ സമ്പത്ത് കൂടെയുണ്ടെന്ന് ഓര്‍ക്കണം.
അതേസമയം കേവലം ഒന്നോ രണ്ടോ വര്‍ഷത്തെ പ്രവൃത്തി പരിചയം മാത്രം വച്ച് തുടങ്ങിയ ധാരാളം കണ്‍സള്‍ട്ടന്‍സികളുടെ നിര്‍ദ്ദേശത്തില്‍ ആരംഭിച്ച പല സൂപ്പര്‍മാര്‍ക്കറ്റുകളും ക്രമേണ തകരാന്‍ തുടങ്ങി. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് നിജസ്ഥിതി അറിയാന്‍ ധാരാളം പേര് അദ്ദേഹത്തെ സമീപിച്ചു. അവരില്‍ മിക്കവരും സൂപ്പര്‍മാര്‍ക്കറ്റ് എന്നാല്‍ പ്രോഡക്റ്റും അതിന്റെ വില്പനയും മാത്രമാണ് എന്നാണ് ധരിച്ചിരുന്നത്. അങ്ങനെ തന്റെ മുന്നിലെത്തിയവര്‍ക്ക് വര്‍ഷങ്ങളോളം റീട്ടെയില്‍ രംഗത്തിന്റെ ‘ആലയില്‍’ ഊതി കാച്ചിയ അനുഭവത്തിന്റെ കരുത്തോടെ, എന്താണ് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് എന്ന ക്ലാസ് കൈകാര്യം ചെയ്തു തുടങ്ങിയതോടെ ആയിരുന്നു വെസ്റ്റാനോയുടെ പിറവി.
2018 ല്‍ അതൊരു കമ്പനിയാക്കാനുള്ള ശ്രമം ഉണ്ടായെങ്കിലും മഹാപ്രളയവും കോവിഡും ഒക്കെ അതങ്ങനെ നീണ്ടുപോയി. 2021 ല്‍ കോവിഡ് ശമിച്ചപ്പോള്‍ സാമ്പത്തികവും സാങ്കേതികവുമായ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ‘വെസ്റ്റാനോ റീട്ടെയില്‍ കണ്‍സള്‍ട്ടന്‍സി’ എന്ന കമ്പനി തുടങ്ങി. സൗഹൃദങ്ങള്‍ നല്കിയ ഉള്‍ക്കരുത്തോടെ കേവലം മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് അത് കേരളത്തിന്റെ ആദ്യത്തെ പ്രൊഫഷണല്‍ റീട്ടയില്‍ കണ്‍സള്‍ട്ടന്‍സിയായി വളര്‍ന്നു.
എന്തുകൊണ്ട് ഒരു സൂപ്പര്‍മാര്‍ക്കറ്റ്
പരാജയപ്പെടുന്നു ?
കൂണ് പോലെ ധാരാളം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുളച്ചുപൊന്താറുണ്ടെങ്കിലും അവയില്‍ പലതിനും ചെറിയ ആയുസ് മാത്രമേ ഉണ്ടാകാറുള്ളൂ. വളരെ ആഴത്തില്‍ കാര്യങ്ങള്‍ പഠിച്ച് ശാസ്ത്രീയമായി ചെയ്യാത്തതാണ് ഇതിന് പ്രധാന കാരണം. പലരും വളരെ പരമ്പരാഗതമായ രീതിയില്‍ സാധനങ്ങള്‍ വില്‍ക്കുന്നു എന്നതിനപ്പുറം ഒരു മാറ്റവും കൊണ്ടുവരാറില്ല. ഉദാഹരണത്തിന് ഒരു പ്രവാസി നാട്ടില്‍ വരുന്നു, ഒരു സ്ഥലം ഉറപ്പിച്ച് ഏതെങ്കിലും ലോക്കല്‍ കണ്സള്ട്ടന്സിനെ കാണുന്നു, സാധനങ്ങള്‍ വാങ്ങി ഡിസ്പ്ലേ ചെയ്തു ഓഫര്‍ നല്കി ജനങ്ങളെ എത്തിക്കുന്നു, കണ്‍സള്‍ട്ടന്റും ഉടമയും താത്ക്കാലികമായി സന്തോഷിക്കുന്നു. ഇതാണ് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുമ്പോള്‍ സാധാരണ നടക്കുന്നത്.
‘പ്രൈസ് ഓഫറുകള്‍’ ഒക്കെ ഒരു വര്‍ഷമോ അതിനുശേഷമോ സിസ്റ്റത്തില്‍ ‘റണ്‍’ ചെയ്യുന്നുണ്ടാവും. വളരെ സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടു തുടങ്ങുമ്പോള്‍ ആയിരിക്കും കാര്യത്തിന്റെ ഗൗരവം മനസ്സിലാകുന്നത്. ഇത്തരത്തില്‍ തകര്‍ച്ചയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയ ധാരാളം പേര് വെസ്റ്റാനോയെ സമീപിക്കുകയും തുടര്‍ന്ന് സെയില്‍സും ഇന്‍വെന്ററിയും പരിശോധിക്കുമ്പോള്‍ കോസ്റ്റിനേക്കാള്‍ വില കുറച്ച് വില്‍ക്കുന്നതും ഒക്കെ ശ്രദ്ധയില്‍പ്പെട്ട അനുഭവം വെസ്റ്റാനോ ചീഫ് മാനേജിങ് ഡയറക്ടര്‍ പങ്കുവയ്ക്കുന്നു.
വിജയിക്കാന്‍ വേണം ഒരു സിസ്റ്റം;
നല്കാന് കൂടെയുണ്ട് VESTANO
മുന്‍പ് സൂചിപ്പിച്ചതുപോലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് വിജയിക്കണമെങ്കില്‍ ചുമതലകളുടെ കൃത്യമായ വിഭജനം, ശാസ്ത്രീയമായുള്ള പ്രോഡക്റ്റ് ഡിസ്പ്ലേ, ശരിയായ ഫിനാന്സ്സെയില്സ് മാനേജ്മെന്റ് മുതലായവ ആവശ്യമാണ്. വെസ്റ്റാനോ ഇതിനായി വളരെ ആസൂത്രിതമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. ഇവയൊന്നും ഒരു വ്യക്തിയുടെ ബുദ്ധിയില്‍ മാത്രം കേന്ദ്രീകൃതമല്ല.
റീട്ടെയില്‍ മേഖലയില്‍ വേണ്ടുന്ന വിവിധ ഡിവിഷനുകളില്‍ അതിന്റെ ഓരോ മേഖലകളിലും പ്രൊഫഷണല്‍ കോഴ്സ് കഴിഞ്ഞ ടീമാണ് ഇവിടെയുള്ളത്. പ്രോജക്ട് ഓപ്പറേഷന്, ഫിനാന്‍സ്, ഇന്‍വെന്ററി, പര്‍ച്ചേസ്, എച്ച്.ആര്, ഐ.ടി, മാര്‍ക്കറ്റിംഗ്, വിഷ്വല്‍ മെര്‍ക്കന്റൈസിംഗ് എന്നിങ്ങനെ ഏകദേശം എട്ട് ഡിവിഷനുകള്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിലുണ്ട്. ഇതില്‍ ഓരോന്നിലും പ്രഗത്ഭരായവര്‍ അതാത് മേഖലകളുടെ വിജയം ഉറപ്പുവരുത്താന്‍ സംരംഭകനോടൊപ്പം ഉണ്ടാകും.
കൂടാതെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉത്തരവാദിത്തപ്പെട്ട പദവികള്‍ വളരെ ഘടനാപരമായി വിഭജിച്ചു നല്‍കുന്നുമുണ്ട്. ഉദാഹരണത്തിന് മൂന്നുപേര്‍ ചേര്‍ന്നാണ് സ്ഥാപനം ആരംഭിക്കുന്നതെങ്കില്‍ ചെയര്മാന്, എം ഡി, ഓപ്പറേഷന് ഡയറക്ടര്‍ എന്നീ പദവികള്‍ ആരൊക്കെ വഹിക്കണം എന്ന് നിശ്ചയിക്കുകയും അവര്‍ക്ക് കീഴിലുള്ളവര്‍ക്ക് ‘സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍’ (SOP) നല്‍കുകയും ചെയ്യുന്നു.
ഫ്രണ്ട് എന്‍ഡ് മാനേജ്മെന്റ് സെയില്സില് ഏര്‍പ്പെടുമ്പോള്‍ ബാക്ക് എന്‍ഡ് മാനേജ്മെന്റാകട്ടെ ഫിനാന്‍സ്, ഇന്‍വെന്ററി മാനേജ്മെന്റ് എന്നിവ ചെയ്യണം തുടങ്ങി കൃത്യമായി ചുമതലകള്‍ ചിട്ടപ്പെടുത്തുന്നു. കൂടാതെ ഡംപ് ചെക്ക് ചെയ്യുക, നെഗറ്റീവ് സ്റ്റോക്ക്, നെഗറ്റീവ് സെല്ലിംഗ് നോക്കുക എന്നിങ്ങനെയുള്ള സൂപ്പര്‍ മാര്‍ക്കറ്റിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ എല്ലാം കിറുകൃത്യമാണെന്ന് ഉറപ്പിക്കുന്ന ഒരു സിസ്റ്റമാണ് വെസ്റ്റാനോ ഗ്രൂപ്പ് സംരംഭകര്‍ക്ക് നല്‍കുന്നത്.
ഇതുപോലെ മറ്റൊരു സിസ്റ്റം തന്നെ പ്രോഡക്റ്റ് ഡിസ്പ്ലേയുടെ കാര്യത്തിലുമുണ്ട്. നമ്മുടെ ശരീരത്തെ പ്രതിനിധീകരിക്കുന്നത് പോലെ ഡിസ്പ്ലേ ചെയ്യണം എന്നതാണ് ഇവരുടെ രീതി. തലമുടി എന്ന വിഭാഗത്തില്‍ ഹെയര്‍ ഓയില്‍, ഷാംപൂ പോലുള്ളവ, ബോഡിയുടെ സെക്ഷനില്‍ സോപ്പ്, ലോഷന്‍ അങ്ങനെ തുടങ്ങി പ്രൊഫഷണല്‍ ആയി എങ്ങനെ പ്രോഡക്റ്റ് ഡിസ്പ്ലേ ചെയ്യണം എന്നതില്‍ വെസ്റ്റാനോയ്ക്ക് ഒരു വ്യക്തതയുണ്ട്. ഇനി ഇത്തരത്തിലുള്ള സിസ്റ്റമൊക്കെ ക്രമീകരിച്ചു കഴിഞ്ഞു കഴിഞ്ഞാല്‍ പിന്നെ എന്താണ് ഒരു സൂപ്പര്‍മാര്‍ക്കറ്റിന് ആവശ്യം? തീര്‍ച്ചയായും അവ നേരത്തെ സൂചിപ്പിച്ച എട്ട് ഡിവിഷനുകളിലേക്ക് വേണ്ടുന്ന പ്രോഡക്ടുകള്‍ തന്നെയാണ്.
ഐടി പ്രോഡക്ടുകള്‍ ആയ പി ഒ എസ്, കമ്പ്യൂട്ടര്‍, സെര്‍വര്‍, സോഫ്റ്റ്വെയര്, വെയ്യിങ് മെഷീന്, പ്രിന്ററുകള്‍ തുടങ്ങി മേല്‍പ്പറഞ്ഞ സെക്ഷനുകളിലേക്ക് ആവശ്യമായ എല്ലാ പ്രോഡക്ടുകളും വെസ്റ്റാനോ എത്തിച്ചു നല്കുന്നു. കൂടാതെ ചൈനയില്‍ നിന്നും ഇറക്കുമതി ഉള്ളതിനാല്‍ വന്‍തുക ലാഭത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഷെല്ഫുകളും ഇവരില്‍ നിന്നും ലഭിക്കും. എല്ലാ ഉള്‍ക്കൊള്ളുന്ന തങ്ങളുടേതായ ഒരു സിസ്റ്റം നല്‍കിക്കൊണ്ട് വിജയത്തിലേക്ക് ഉയര്‍ത്തിയ ധാരാളം സൂപ്പര്‍ മാര്‍ക്കറ്റുകളെ ഇന്ന് അഭിമാനപൂര്‍വം ചൂണ്ടിക്കാണിക്കാന്‍ വെസ്റ്റാനോ റീട്ടെയില്‍ സൊല്യൂഷന്‍സിന് കഴിയും.
ചെയ്ത പ്രോജക്ടുകള്‍, അതിലേറെയുള്ള ലക്ഷ്യങ്ങള്‍
കേരളത്തിലും കര്‍ണാടകയിലുമായി ഇതുവരെ മൂപ്പത്തഞ്ചോളം പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് VESTANO. തങ്ങളുടെ ആദ്യ പ്രോജക്ടായ ‘ഹാപ്പി സെവന് ഡേയ്സ് ഹൈപ്പര്‍ മാര്‍ക്കറ്റ്’ വയനാട് ജില്ലയിലെ നമ്പര്‍ വണ്‍ ആയി മാറിയതും പുതിയ രണ്ട് പ്രോജക്ടുകള്‍ കൂടി പ്രഖ്യാപിച്ചതും വെസ്റ്റാനോ എന്ന റീട്ടെയില്‍ കണ്‍സള്‍ട്ടന്‍സിയുടെ പ്രൊഫഷണലിസത്തെ സൂചിപ്പിക്കുന്നു.
ചെയ്തതിനേക്കാളേറെ പ്രധാനമാണ് ഇനിയുള്ള ലക്ഷ്യങ്ങള്‍… രാജ്യത്തിന്റെ വ്യാപാര ശൃംഖലയുടെ ഒരു ചങ്ങലയായ സൂപ്പര്‍ മാര്‍ക്കറ്റുകളെ തകരാതെ താങ്ങി നിര്‍ത്താനുള്ള ഓട്ടത്തിലാണ് ഈ ടീം. ആന്ധ്ര, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം.
അനുഭവ സമ്പത്തില്‍ നിന്നും തുടക്കക്കാര്‍ക്ക്
ചില നിര്‍ദ്ദേശങ്ങള്‍
പിന്നിട്ടനാള്വഴികളെല്ലാം അനുഭവത്തിന്റെ പാഠപുസ്തകമാക്കി അത് നവാഗതര്‍ക്ക് തുറന്നു കൊടുക്കുകയാണ് വെസ്റ്റാനോ സി എം ഡി സുധീഷ് N.I.T ഉള്‍പ്പെടെയുള്ള ടീം. ഇവര്‍ക്ക് ഈ മേഖലയില്‍ എത്തുന്നവരോട് പറയാന്‍ ഏറെയുണ്ട് കാര്യങ്ങള്‍.
ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുമ്പോള്‍ ലൊക്കേഷന്‍ കൃത്യമായി പഠിക്കണം, ജനറല്‍ ട്രേഡ് (GT) ആണോ അതോ മോഡേണ്‍ ട്രേഡ് (MT) ആണോ എന്നൊക്കെയുള്ള ബിസിനസിന്റെ ശാസ്ത്രീയ വശങ്ങള് മുന്‍കൂട്ടി നിശ്ചയിക്കണം തുടങ്ങി ധാരാളം ഉപദേശങ്ങള്‍ സംരംഭകര്‍ക്ക് നല്‍കാനുണ്ട് വെസ്റ്റാനോയ്ക്ക്.
കേരളത്തിലെവിടെയും ഒരു സൂപ്പര്‍ മാര്‍ക്കറ്റിന്റെ സജ്ജീകരിച്ചു നല്കാന് സദാസമയവും സന്നദ്ധരായി ഈ സംരംഭം സജീവമാണ്. ഏതു സംശയങ്ങള്‍ക്കും സൗജന്യമായി ആര്‍ക്കും വിളിക്കാന്‍ തക്ക ദൂരത്തില്‍ ഏവരുടെയും വ്യാപാര സ്വപ്നങ്ങള്ക്കരികിലുണ്ട് ‘VESTANO RETAIL SOLUTIONS’.