CareerEduPlusSpecial StorySuccess Story

കുട്ടികളുടെ വിജയത്തിന് അടിത്തറ നല്‍കാം ‘ടോം ആന്‍ഡ് ജെറി’ യിലൂടെ…

കുട്ടികള്‍ അവരുടെ ഏറിയ ഭാഗവും ചിലവഴിക്കുന്നത് സ്‌കൂളുകളിലായിരിക്കും. കുഞ്ഞുങ്ങള്‍ ലോകത്തെ അറിയുന്നതും കാണുന്നതും പഠനത്തിലും കളികളിലൂടെയുമാണ്. അതിന് ആദ്യമായി വേണ്ടത് കുട്ടികള്‍ക്കായി മികച്ച ഒരു അന്തരീക്ഷം ഒരുക്കുക എന്നതാണ്. അവിടെയാണ് ടോം ആന്‍ഡ് ജെറി എന്ന കിഡ്‌സ് സ്‌കൂളിന്റെ പ്രസക്തി. നഗര തിരക്കുകളില്‍ നിന്നും മാറി, തിരുവനന്തപുരം മരുതന്‍കുഴിയ്ക്ക് സമീപം പിടിപി അവന്യൂ റോഡില്‍, ചിറ്റാറ്റിന്‍കര വാര്‍ഡില്‍ പ്രശാന്തമായ അന്തരീക്ഷത്തിലാണ് ‘ടോം ആന്‍ഡ് ജെറി’ കിഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. പേര് പോലെ രസകരമാണ് കുഞ്ഞുകുട്ടികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്ന ക്ലാസുകളും സംവിധാനങ്ങളും.

ആറുമാസം മുതല്‍ രണ്ടു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി ഡേ കെയര്‍, നാലു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് പ്ലേ സ്‌കൂള്‍, നാല് മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികള്‍ക്കായി പ്രീ സ്‌കൂള്‍ എന്നീ വിഭാഗങ്ങള്‍ വളരെ ശാന്തമായ അന്തരീക്ഷത്തില്‍, ആകര്‍ഷണീയമായ ചുറ്റുപാടോടെ ഒരുക്കിയിരിക്കുന്നു. വിദഗ്ധരായ കെയര്‍ ടേക്കഴ്‌സ്, പരിചയസമ്പന്നരായ അധ്യാപകര്‍, സുരക്ഷിതമായ ചുറ്റുപാട് എന്നിവയാണ് ടോം ആന്‍ഡ് ജെറിയില്‍ ശ്രദ്ധിക്കപ്പെടുന്ന ഒന്നാമത്തെ കാര്യം.

കുട്ടികളുടെ സന്തോഷത്തിനും ബുദ്ധി വളര്‍ച്ചയ്ക്കും ഉപകാരപ്രദമാകുന്ന എല്ലാത്തരം കളിപ്പാട്ടങ്ങളും ഇവിടെ സജ്ജമാണ്. കളികളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കുട്ടികളെ പുതിയ കാര്യങ്ങള്‍ പഠിക്കാനും തെറ്റുകള്‍ പരിഹരിക്കുന്നതിനുള്ള വ്യത്യസ്ത വഴികള്‍ അവര്‍ തന്നെ സ്വയം കണ്ടെത്താന്‍ ശ്രമിക്കും. മോണ്ടിസോറി കരിക്കുലം അനുസരിച്ചുള്ള പാഠ്യ പദ്ധതിയാണ് ഇവിടെ പിന്തുടര്‍ന്നു വരുന്നത്. എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളിലൂടെ കുട്ടികളുടെ മാനസിക ശാരീരിക വികസനത്തിന് സഹായമാകുന്നു.

ഡാന്‍സ്, കരാട്ടെ, യോഗ, മ്യൂസിക്, വ്യക്തിത്വ വികസനം തുടങ്ങി വിവിധയിനങ്ങളിലെ പ്രവര്‍ത്തനങ്ങളും യാതൊരു അധിക ചാര്‍ജും ഈടാക്കാതെ ഇവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കുന്നുണ്ട്. കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഇതിനെ പുറമെ, മറ്റ് സ്‌കൂളുകളിലെ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുവാന്‍ മത്സരങ്ങളും ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

അടുത്തിടെ സംഘടിപ്പിച്ച നിറക്കൂട്ട് 2024 എന്ന പരിപാടി വന്‍ വിജയം നേടിയിരുന്നു. പ്രീ-പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി സാഹിത്യ മത്സരങ്ങള്‍, വിവിധ കലാമത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും അഡ്വ. വി കെ പ്രശാന്ത് എം.എല്‍.എ, ഡോ.എം.ആര്‍ തമ്പാന്‍ (ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടര്‍), ചലച്ചിത്ര നടിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സോണിയാ മല്‍ഹാര്‍, സിനി ആര്‍ട്ടിസ്റ്റ് രമ്യാ മനോജ്, നാടന്‍പാട്ട് കലാകാരന്‍ പ്രകാശ് വള്ളംകുളം, സരിത വി എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.

ഡേ കെയര്‍, പ്ലേ സ്‌കൂള്‍, പ്രീ സ്‌കൂള്‍ എന്നിവയ്ക്ക് പുറമേ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ആഫ്റ്റര്‍ സ്‌കൂള്‍ കെയറും ഒന്നു മുതല്‍ 10 വരെയുള്ള കുട്ടികള്‍ക്കായി എല്ലാ വിഷയങ്ങളിലും സ്‌പെഷ്യല്‍ ട്യൂഷനും (State & CBSE) ഇവിടെ ലഭ്യമാണ്. ഈസി ഇംഗ്ലീഷ്, ഈസി മാത്തമാറ്റിക്‌സ്, സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ് തുടങ്ങി പഠനസംബന്ധമായ വിവിധ പ്രോഗ്രാമുകള്‍ ഇവിടെ നടന്നുവരുന്നുണ്ട്.

അതോടൊപ്പം കുട്ടികളുടെ എല്ലാതരത്തിലുള്ള ഉന്നമനം ലക്ഷ്യമാക്കി നിരവധി പ്രൊജക്ടുകള്‍ ടോം ആന്‍ഡ് ജെറി ഏറ്റെടുത്ത് നടപ്പിലാക്കുന്നു. ഓരോ പ്രായത്തിലുള്ള കുട്ടികള്‍ക്കും അവര്‍ക്ക് അനുയോജ്യമായ പ്രവര്‍ത്തനങ്ങളാണ് അധ്യാപകര്‍ നല്‍കുന്നത്. പ്രദേശവാസികളായ സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ലൈബ്രറി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍ ഇപ്പോള്‍. ഇവിടെ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങളും മാഗസിനുകളും പത്രങ്ങളും തീര്‍ത്തും സൗജന്യമായി ഉപയോഗപ്പെടുത്താം.

രക്ഷിതാക്കളുടെ ജോലി കണക്കിലെടുത്താണ് സമയ ക്രമീകരണം നടത്തിയിരിക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ട് വരെയാണ് ടോം ആന്‍ഡ് ജെറിയുടെ പ്രവര്‍ത്തന സമയം. കുട്ടികളുടെ പുതിയ ഒരു തുടക്കത്തിനായി അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള DAY CARE, PLAY SCHOOL, PRE KG, LKG, UKG ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. വിദ്യാരംഭം ഓഫര്‍ പ്രകാരം 2024 ഡിസംബര്‍ 16 അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ഫീസും ഡൊണേഷനും ഒഴിവാക്കിയിട്ടുണ്ട്.

കുട്ടികളെ വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ടു വരുവാനും തിരിച്ചു വീട്ടില്‍ എത്തിക്കാനും സ്‌കൂള്‍ വാഹന സൗകര്യവും മിതമായ ഫീസ് നിരക്കും ടോം ആന്‍ഡ് ജെറിയുടെ പ്രത്യേകതയാണ്. രക്ഷിതാക്കള്‍ക്ക് ഓഫീസിലും വീട്ടിലിരുന്നും അവരുടെ കുഞ്ഞുങ്ങളെ വീക്ഷിക്കാനുമുള്ള സിസിടി സൗകര്യവും ഇവിടെ ലഭ്യമാണ്.

അഡ്മിഷന്‍ നേടുന്നതിനും മറ്റ് പ്രൊജക്ടുകളില്‍ പങ്കെടുക്കുന്നതിനും ബന്ധപ്പെടുക :

TOM & JERRY KIDS SCHOOL,
CHIRA 46, MARUTHANKUZHI – PTP AVANUE ROAD, THIRUVANANTHAPURAM.
E-mail: tomandjerrykidsschool@gmail.com

Phone No: 6282481328

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button